ദി ലേക്ക്സ് ദേശീയോദ്യാനം
ദി ലേക്ക്സ് ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഐസ്റ്റ് ഗിപ്പ്സ്ലാന്റ് മേഖലയിലെ ഒരു ദേശീയോദ്യാനമാണ്. തലസ്ഥാനഗരമായ മെൽബണിൽ നിന്നും ഏകദേശം 245 കിലോമീറ്റർ കിഴക്കായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം.
ദി ലേക്ക്സ് ദേശീയോദ്യാനം Victoria | |
---|---|
നിർദ്ദേശാങ്കം | 37°59′S 147°40′E / 37.983°S 147.667°E |
വിസ്തീർണ്ണം | 2,390 ഹെക്ടർ (5,900 ഏക്കർ) |
Website | ദി ലേക്ക്സ് ദേശീയോദ്യാനം |
സ്ഥാനവും ആകർഷണങ്ങളും
തിരുത്തുക2,390 ഹെക്റ്റർ [1] പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം ഗിപ്പ്സ്ലാന്റ് തടാകങ്ങളുടെ കിഴക്കൻ തീരത്തായാണ് സ്ഥിതിചെയ്യുന്നത്. ലേക്ക് വിക്റ്റോറിയ, ലേക്ക് റീവ് എന്നിവയുടെ കരഭാഗത്തായാണ് ഈ ദേശീയോദ്യാനം. [2] ഈ ദേശീയോദ്യാനത്തിൽ സ്പേം വെയിൽ ഹെഡ് ഉപദ്വീപ്, റോട്ടമ-ലിറ്റിൽ റോട്ടമ എന്നീ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്നു. പരമ്പരാഗതാവകാശികളായ ഗുനൈകുർനൈ ജനങ്ങളുമായി ചേർന്ന് പാർക്ക്സ് വിക്റ്റോറിയ ഈ ദേശീയോദ്യാനത്തെ പരിപാലിൽക്കുന്നു. [3]
ഇതും കാണുക
തിരുത്തുക- Gippsland Lakes Coastal Park
- Protected areas of Victoria
അവലംബം
തിരുത്തുക- ↑ "The Lakes National Park: Park notes" (PDF). Parks Victoria. Government of Victoria. August 2012. Archived from the original (PDF) on 2014-01-16. Retrieved 15 January 2014.
- ↑ "The Lakes National Park". Bonzle Digital Atlas of Australia. Retrieved 15 January 2014.
- ↑ "Joint management". The Lakes National Park. Parks Victoria. Archived from the original on 2017-12-07. Retrieved 15 January 2014.