മുൻ നിരയിലുള്ള പ്രമുഖ മെഡിക്കൽ സയൻസ് ആനുകാലിക പ്രസിദ്ധീകരണമാണ് 'ദി ലാൻസെറ്റ്(The Lancet). ഇപ്പോൾ ലോകത്തു നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന മെഡിക്കൽ സയൻസ് മാഗസിനും ഇതാണ്.[1] തോമസ് വാക്‌ലേ (Thomas Wakley) 1823-ൽ ഇംഗ്ലണ്ടിൽ സ്ഥാപിച്ചതാണ് 'ദി ലാൻസെറ്റ്.'[2]

ലണ്ടൻ, ന്യൂയോർക്ക്, ബീജിംഗ് എന്നീ നഗരങ്ങളിൽ എഡിറ്റോറിയൽ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ ലോകത്തിൻറെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഫുൾ ടൈം/പാർട്ട് ടൈം കറസ്പോണ്ടന്റുകൾ പ്രവർത്തിക്കുന്നു.

ശാസ്ത്ര ഗവേഷണങ്ങളുടെ മൂലപ്രബന്ധങ്ങൾ, പ്രത്യേകിച്ചും വൈദ്യശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിതാന്തശ്രദ്ധ പുലർത്തുന്ന ഒരു മാഗസിനാണ് ഇത്. ഈ ഏറ്റവും ശക്തമായ സാന്നിധ്യമാണ് ഈ പ്രസിദ്ധീകരണം. എല്ലാ ആഴ്ചയും അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നതു കൂടാതെ ഓരോ ദിവസം ഇതിൻറെ ഓൺലൈൻ പതിപ്പ് പുതുക്കിക്കൊണ്ടിരിക്കുന്നു. എഡിറ്റോറിയലുകൾ, ശാസ്ത്രസംബന്ധിയായ അവലോകനങ്ങൾ, ലോകശ്രദ്ധ നേടുന്ന സെമിനാറുകളുടെയും അവലോകന യോഗങ്ങളുടെയും റിപ്പോർട്ടുകൾ, പഠനങ്ങൾ, ശാസ്ത്രസംബന്ധിയായ വിവിധ ഫീച്ചറുകൾ തുടങ്ങിയവ ലാൻസെറ്റിന്റെ സവിശേഷഭാഗങ്ങളിൽ ഉൾപ്പെടുന്നു.

ചരിത്രം

തിരുത്തുക

തോമസ് വാക്‌ലേ (Thomas Wakley) 1823-ൽ ഇംഗ്ലണ്ടിൽ സ്ഥാപിച്ചതാണ് 'ദി ലാൻസെറ്റ്. അദ്ദേഹം ഇംഗ്ലീഷുകാരനായ ഒരു മെഡിക്കൽ സർജനായിരുന്നു. ഒരു സർജിക്കൽ ഉപകരണമായ ലാൻസെറ്റ്‌ ആണ് പ്രസിദ്ധീകരയണത്തിന്റെ പേരായി അദ്ദേഹം സ്വീകരിച്ചത്. 1908 വരെ പ്രസിദ്ധീകരണ സ്ഥാപനത്തിൻറെ ഉടമസ്ഥാവകാശം വാക്‌ലേ (Wakley) കുടുംബാംഗങ്ങളിൽ നിക്ഷിപ്തമായിരുന്നു. 1921-ൽ സ്ഥാപനത്തിൻറെ ഭൂരിപക്ഷ ഓഹരി നേടിയതോടെ ബ്രിട്ടീഷ് പ്രസിദ്ധീകരണ സ്ഥാപനമായ ഹോൾഡർ & സ്റ്റഫ്ട്ട ൺ ഉടമസ്ഥാവകാശം ഏറ്റെടുത്തു. 1991-ൽ എൽസെവിയർ (Elsevier [Dutch:ˈɛlzəviːr]) എന്ന ഡച്ച് അക്കാദമിക് പ്രസിദ്ധീകരണ സ്ഥാപനം ലാൻസെറ്റിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി.[3]

  1. Google Scholar Top publications
  2. "About The Lancet medical journal". Retrieved 2022-11-15.
  3. Elsevier About Elsevier
"https://ml.wikipedia.org/w/index.php?title=ദി_ലാൻസെറ്റ്&oldid=3930160" എന്ന താളിൽനിന്ന് ശേഖരിച്ചത്