ദി ലാൻഡ് ലേഡി (നോവെല്ല)

റഷ്യൻ എഴുത്തുകാരനായ ഫ്യോഡോർ ദസ്തയേവ്സ്കി എഴുതിയ ഒരു നോവൽ

1847-ൽ റഷ്യൻ എഴുത്തുകാരനായ ഫിയോദർ ദസ്തയേവ്‌സ്കി എഴുതിയ ഒരു നോവലാണ് ദി ലാൻഡ് ലേഡി (റഷ്യൻ: Хозяйка, Khozayka). സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ പശ്ചാത്തലത്തിലുള്ള കഥയിൽ വാസിലി മിഖൈലോവിച്ച് ഓർഡിനോവ് എന്ന നിഗൂഢമായ യുവാവിനെക്കുറിച്ചും ദുർബ്ബലനായ ഭർത്താവുള്ള കാറ്റെറിനോടുള്ള അയാളുടെ ഭ്രാന്തമായ പ്രണയത്തെയും കുറിച്ച് പറയുന്നു. കഥയിൽ റഷ്യൻ നാടോടിക്കഥകളുടെ പ്രതിധ്വനികളുണ്ട്. കൂടാതെ ആത്മകഥാപരമായ പരാമർശങ്ങളും അടങ്ങിയിരിക്കുന്നു. അക്കാലത്ത് ദ ലാൻഡ്‌ലേഡിക്ക് സമ്മിശ്രമായ സ്വീകരണം ഉണ്ടായിരുന്നു. അടുത്തിടെയുള്ള രചനകളിൽ ദസ്തയേവ്‌സ്‌കിയുടെ രചന അതുല്യമായതായി കാണപ്പെട്ടു. നോവലിന്റെ ആദ്യഭാഗം 1847 ഒക്ടോബറിൽ നോട്ട്സ് ഓഫ് ഫാദർലാൻഡിലും രണ്ടാം ഭാഗം അതേ വർഷം നവംബറിലും പ്രസിദ്ധീകരിച്ചു.

The Landlady
കർത്താവ്Fyodor Dostoevsky
യഥാർത്ഥ പേര്Хозяйка (Khozayka)
രാജ്യംRussia
ഭാഷRussian
സാഹിത്യവിഭാഗംGothic, fantasy
പ്രസാധകർNotes of the Fatherland
മുമ്പത്തെ പുസ്തകം"Novel in Nine Letters"
ശേഷമുള്ള പുസ്തകം"The Jealous Husband"

കഥാവസ്‌തു

തിരുത്തുക

ഏകാന്തവാസിയായ പുസ്‌തകജ്ഞാനം മാത്രമുള്ള പണ്ഡിതനായ വാസിലി ഓർഡിനോവ് തന്റെ അപ്പാർട്ട്മെന്റ് ഉപേക്ഷിക്കാൻ നിർബന്ധിതനാകുന്നു. സെന്റ് പീറ്റേഴ്സ്ബർഗിലൂടെ അദ്ദേഹം ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുന്നു. അദ്ദേഹത്തിന്റെ സ്നേഹമില്ലാത്ത ജീവിതത്തെക്കുറിച്ചും കുട്ടിക്കാലത്തെയും ഭാവിയെക്കുറിച്ചും നിരാശയെകുറിച്ചും ആലോചിക്കുന്നു. ശ്രദ്ധ തിരിക്കുന്നതിനായി അദ്ദേഹം ഒരു പള്ളിയിൽ സ്വയം കണ്ടെത്തുന്നു. അവിടെ വൃദ്ധനായ ഇല്യാ മുരിനെയും, യുവതിയായ ഭാര്യ കാറ്റെറീനയെയും അദ്ദേഹം ശ്രദ്ധിക്കുന്നു. ദമ്പതികളിലുള്ള അദ്ദേഹത്തിന്റെ ആകർഷണം പ്രത്യേകിച്ച് കാറ്റെറീനയോടുള്ള മോഹം അദ്ദേഹത്തെ അവരുടെ വീട്ടിൽ പാർപ്പിക്കുന്നതിന്റെ ഉദ്ദേശ്യത്തോടെ അവരുമായി കൂടുതൽ അടുക്കുന്നു. അദ്ദേഹം അവരുടെ വീട്ടിലെ അതിഥിയായിത്തീരുന്നു. പഴയ വിശ്വാസിയായ മ്ലാനമായ മുരിൻ അയൽവാസികളെയും പ്രാദേശിക പോലീസിനെയും അസ്വസ്ഥമാക്കുന്ന മാന്ത്രിക കഴിവുള്ള ക്ലെയർവോയന്റ് ആണ്. അത് അദ്ദേഹത്തിന്റെ ഭാര്യയെ നിയന്ത്രിക്കുന്നതായി തോന്നുന്നു. മുർനെ അമ്മയുടെ കാമുകനാണെന്നും അച്ഛനെ കൊന്നശേഷം ജോഡി ഒരുമിച്ച് ഓടിപ്പോയതാണെന്നും കാറ്റെറീന സൂചിപ്പിക്കുന്നു. രക്ഷപ്പെടുന്നതിനിടെ കാറ്റെറിനയുടെ പ്രതിശ്രുത വരന്റെ മരണത്തിന് മുറിൻ കാരണമായതായി അനിശ്ചിതമായ സൂചനയുണ്ട്. [1]

പശ്ചാത്തലം

തിരുത്തുക

1846 ഒക്ടോബറിൽ ദസ്തയേവ്സ്കി അദ്ദേഹത്തിന്റെ ചെറുകഥ മിസ്റ്റർ പ്രോകാൻച്ചിൻ നല്ല സ്വീകാര്യത ലഭിച്ചതായി അദ്ദേഹത്തിന്റെ സഹോദരൻ മിഖായേലിന് കത്തെഴുതി. വിസാരിയൻ ബെൽൻസ്കിക്ക് വേണ്ടി സേവ്ഡ് സൈഡ്വിസ്കേഴ്സിനുവേണ്ടി അദ്ദേഹം പ്രവർത്തിക്കുന്നത് തുടരുകയായിരുന്നു. ആ സമയത്ത് ദി ലാൻഡ് ലേഡി യെക്കുറിച്ചുള്ള ആശയം ഇതിനകം നിലവിലുണ്ടായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം വീണ്ടും മിഖായേലിന് കത്തെഴുതി. ഒരു പുതിയ ശൈലി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാൽ ചെയ്യാനുദ്ദേശിച്ച സേവ്ഡ് സൈഡ്വിസ്കേഴ്സിന്റെ ജോലി താല്‌ക്കാലികമായി മാറ്റിവയ്‌ക്കുകയാണെന്ന് അറിയിച്ചു. അദ്ദേഹം ഒരു പുതിയ ശൈലി അവതരിപ്പിക്കാൻ ആഗ്രഹിച്ചു കൊണ്ട് "കൂടുതൽ യഥാർത്ഥവും സജീവവും ഉജ്ജ്വലവുമായ ചിന്തകൾ കടലാസിൽ എഴുതാൻ ആവശ്യപ്പെട്ടു". ദി ലാൻഡ്‌ലേഡിയുടെ പുരോഗതിയും തന്റെ ആദ്യ നോവലായ പുവർ ഫോക്കിന്റെ പുരോഗതിയും തമ്മിലുള്ള അനുകൂലമായ സാമ്യങ്ങൾ അദ്ദേഹം പിന്നീട് ചൂണ്ടിക്കാണിച്ചു.[1][2]

1846 നവംബർ 26-ന്, ആന്ദ്രേ ക്രയേവ്‌സ്‌കിയുടെ നോട്ട്‌സ് ഓഫ് ദ ഫാദർലാൻഡിൽ ചേരുന്നതിനായി നെക്രാസോവുമായും പനേവിന്റെ ദി കണ്ടംപററി ജേണലുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ദസ്തയേവ്‌സ്‌കി പ്രഖ്യാപിച്ചു. 1846-ന്റെ തുടക്കത്തിൽ ഒരു തർക്കത്തെത്തുടർന്ന് അദ്ദേഹം ബെലിൻസ്കിയുടെ സാഹിത്യ വലയവുമായുള്ള ബന്ധം അവസാനിപ്പിച്ചു - തുടർന്ന് ബെലിൻസ്കി ദി കണ്ടംപററിയ്ക്ക് എഴുതുന്നതിനായി നോട്ട്സ് ഓഫ് ദി ഫാദർലാൻഡ് ഉപേക്ഷിച്ചു. 1846-ൽ ദസ്തയേവ്‌സ്‌കിയുടെ തടവിനു മുമ്പുള്ള മിക്ക കഥകളും ദി കണ്ടംപററിയിൽ പ്രസിദ്ധീകരിച്ച നോവൽ എ നോവൽ ഇൻ നെയൺ ലെറ്റേഴ്സ് [3] ദി ഇല്ലസ്‌ട്രേറ്റഡ് അൽമാനാക്കിൽ അച്ചടിച്ച പോൾസുങ്കോവ് എന്നിവ ഒഴികെ ക്രയേവ്‌സ്‌കി പ്രസിദ്ധീകരിച്ചു.[4]. 1847-ന്റെ തുടക്കത്തിൽ ദസ്‌തോവ്‌സ്‌കി തന്റെ സഹോദരന് എഴുതിയ കത്തിൽ ദി ലാൻഡ്‌ലേഡിയുടെ ജോലികൾ ആരംഭിച്ചതായി സൂചിപ്പിച്ചു. 1847 സെപ്റ്റംബർ 9-ന് അത് അന്തിമമായി. ദസ്തയേവ്സ്കിയുടെ ആഗ്രഹപ്രകാരം ആദ്യഭാഗം ഒക്ടോബറിലും രണ്ടാം ഭാഗം അടുത്ത മാസത്തിലും പ്രസിദ്ധീകരിച്ചു.[1][5][6]

  1. 1.0 1.1 1.2 Ivanits, Linda (Winter 2008). "The Early Dostoevsky: The Case of the Landlady". American Association of Teachers of Slavic and East European Languages. 52 (4): 513–528. JSTOR 40651269.  – via JSTOR (subscription required)
  2. Complete Works, vol. 1. p. 507
  3. Lantz 2004, p. 295.
  4. Lantz 2004, p. 221.
  5. Complete Works, vol. 1. pp. 507-8
  6. Lantz 2004, p. 274.
Bibliography
"https://ml.wikipedia.org/w/index.php?title=ദി_ലാൻഡ്_ലേഡി_(നോവെല്ല)&oldid=3850159" എന്ന താളിൽനിന്ന് ശേഖരിച്ചത്