ലളിത് സുരി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിൻറെ ഭാഗമായ ഭാരത് ഹോട്ടൽസ്‌ ലിമിറ്റഡിൻറെ ഫ്ലാഗ്ഷിപ്പ് ബ്രാൻഡ്‌ ആണ് ദി ലളിത് ഹോട്ടൽസ്‌. ഭാരത് ഹോട്ടൽസ്‌ ലിമിറ്റഡാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഹോട്ടൽ കമ്പനി.

സ്ഥാപക ചെയർമാനായ ലളിത് സുരിയുടെ നേതൃത്വത്തിൽ 1988-ലാണ് ന്യൂഡൽഹി ആസ്ഥാനമായ കമ്പനി ആരംഭിച്ചത്. 2006-ൽ അദ്ദേഹം മരിക്കുന്നത് വരെ കമ്പനിയുടെ നേതൃത്വവും വളർച്ചയും അദ്ദേഹത്തിൻറെ മേൽനോട്ടത്തിലായിരുന്നു. ചെയർപെർസണും മാനേജിംഗ് ഡയറക്ടറുമായ ജ്യോത്സ്ന സുരിയുടെ നേതൃത്വത്തിൽ കമ്പനി മുന്നോട്ട് പോകുന്നു. [1]

പ്രവർത്തിക്കുന്ന ഹോട്ടലുകൾ

തിരുത്തുക
  • ദി ലളിത് ന്യൂഡൽഹി
  • ദി ലളിത് മുംബൈ
  • ദി ലളിത്Ashok ബാംഗ്ലൂർ
  • ദി ലളിത് ഗോൾഫ് & സ്പാ റിസോർട്ട് ഗോവ
  • ദി ലളിത് ടെമ്പിൾ വ്യൂ ഗജുരാഹോ
  • ദി ലളിത് ഗ്രാൻഡ്‌ പാലസ് ശ്രീനഗർ
  • ദി ലളിത് ലക്ഷ്മി വിലാസ് പാലസ് ഉദൈപൂർ
  • ദി ലളിത് റിസോർട്ട് & സ്പാ ബേക്കൽ
  • ദി ലളിത് ജയ്പൂർ
  • ദി ലളിത്Great Eastern കൊൽക്കത്ത
  • ദി ലളിത് ചന്ദിഗർ
  • ഉടൻ വരുന്നു: ദി ലളിത് ലണ്ടൻ

ദി ലളിത് ചണ്ഡീഗഢ്

തിരുത്തുക

ചണ്ഡീഗഢ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ – പഞ്ചാബിൻറെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണ പ്രദേശമാണിത്‌. പഞ്ചാബിൻറെ ഗവർണറാണ് ചണ്ഡീഗഡിൻറെ അഡ്മിനിസ്ട്രേറ്റർ. 1966-ൽ പഞ്ചാബിനെ വിഭജിച്ച് ഹരിയാന സംസ്ഥാനം രൂപീകരിച്ചപ്പോൾ ചണ്ഡീഗഡിനെ രണ്ടു സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമാക്കി. ഒപ്പം ചണ്ഡീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു. ചണ്ഡീഗഢ് പഞ്ചാബിന് മാത്രമായി നൽകണമെന്നും ഹരിയാനക്ക് സ്വന്തമായി ഒരു തലസ്ഥാനം നിർമ്മിക്കണമെന്നും ഉള്ള കരാർ ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ചണ്ഡീഗഢ്.

ചണ്ഡീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേർത്ത് ചണ്ഡീഗഢ് മുന്നഗരങ്ങൾ (ചണ്ഡീഗഢ് ട്രൈസിറ്റി) എന്നറിയപ്പെടുന്നു. [2]

തെക്കുകിഴക്കൻ പഞ്ചാബിൽ ചണ്ഡീഗഢ് നഗരത്തിനോട് ചേർന്നുകിടക്കുന്ന ഒരു പ്രധാന പട്ടണമാണ് മൊഹാലി. ചണ്ഡീഗഡിനോടൊപ്പം മൊഹാലിയും പഞ്ച്കുളയും കൂട്ടി ചണ്ഡീഗഢ് മുന്നു നഗരങ്ങൾ എന്നാണറിയപ്പെടുന്നത്. സിഖ് ഗുരു ഗുരു ഗോബിന്ദ് സിങിൻറെ മൂത്ത മകൻ അജിത് സിങിൻറെ പേരിൽ ഷാഹിബ്സാദ അജിത് സിങ് നഗർ എന്നും മൊഹാലി അറിയപ്പെടുന്നു. ഷാഹിബ്സാദ അജിത് സിങ് നഗർ ജില്ലയുടെ ആസ്ഥാനവും മൊഹാലിയാണ്. പഞ്ചാബ് - ഹരിയാന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മൊഹാലി ഇന്ന് അതിവേഗം വളരുന്ന ഒരു വ്യാവസായിക നഗരമാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻറെ രാജ്യാന്തര സ്റ്റേഡിയം മൊഹാലിയിലാണ് സ്ഥിതി ചെയ്യുന്നത്.

2011-ലെ സെൻസസ് അനുസരിച്ച് മൊഹാലിയിലെ ജനസംഖ്യ 1,76,158 ആണ്. സാക്ഷരത 93.04 ശതമാനം. സിഖ്, ഹിന്ദു മതത്തിൽപ്പെട്ടവരാണ് ഇവിടെ കൂടുതലായുള്ളത്. പഞ്ചാബിയും ഹിന്ദിയുമാണ് പ്രധാന സംസാര ഭാഷകൾ.

ഹരിയാനയിലെ പഞ്ച്‌കുള ജില്ലയിൽ പെടുന്ന ഒരു നഗരമാണ് പഞ്ച്‌കുള. ചണ്ഡീഗഢിനും മൊഹാലിക്കും ഒപ്പം തുടർച്ചയായ ഒരു നഗരപ്രദേശമാണ് പഞ്ച്‌കുള നഗരവും. ചണ്ഡീഗഢിൽ നിന്നും ഏതാണ്ട് നാലു കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന പഞ്ച്‌കുളയും, മൊഹാലിയും ചണ്ഡീഗഢും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഒരുമിച്ച് ട്രൈസിറ്റി എന്ന് അറിയപ്പെടുന്നു. ഇവിടത്തെ മൊത്തം ജനസംഖ്യ ഏതാണ്ട് 20 ലക്ഷത്തോളം വരും.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ് പഞ്ചാബ്. ഇതേ പേരിൽ അയൽ രാജ്യമായ പാകിസ്താനിലും ഒരു പ്രവിശ്യയുണ്ട്. ജമ്മു - കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡ് ആണ്‌ പഞ്ചാബിൻറെ തലസ്ഥാനം. അയൽ സംസ്ഥാനമായ ഹരിയാനയുടെ തലസ്ഥാനവും ഇതുതന്നെ. പഞ്ചാബിയാണ്‌ പ്രധാന ഭാഷ.

ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബ് വ്യാവസായികമായും കാർഷികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ധാന്യക്കലവറയായാണ് പഞ്ചാബ് അറിയപ്പെടുന്നത്. വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

കൃഷിക്ക് ഏറ്റവും പ്രാമുഖ്യം നൽകുന്ന സംസ്ഥാനമാണ് പഞ്ചാബ്. സംസ്ഥാനത്തിൻറെ 80 ശതമാനത്തിൽ അധികം പ്രദേശവും കൃഷി ഭൂമിയാണ്. ഗോതമ്പ്, നെല്ല, ചോളം, നിലക്കടല, പയറുവർഗ്ഗങ്ങൾ, എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷി വിളകൾ. [3]

ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാന. പഞ്ചാബ്‌, ഹിമാചൽ പ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഞ്ചൽ, ഉത്തർ പ്രദേശ്‌, ദില്ലി എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ഹിന്ദു പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്‌. ഹിന്ദുമതത്തിലെ വേദ സംസ്കാരത്തിൻറെ ഉറവിടം ഇവിടെ നിന്നാണെന്നു കരുതപ്പെടുന്നു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് ആണ്‌ ഹരിയാണയുടെ തലസ്ഥാനം. അയൽ സംസ്ഥാനമായ പഞ്ചാബിൻറെയും തലസ്ഥാനം ഇതുതന്നെ.

  1. "About The Lalit Hotel". The Lalit. Retrieved 26 May 2017.
  2. "The Lalit Chandigarh Info". cleartrip.com. Retrieved 26 May 2017.
  3. "LALIT LONDON: A NEW FIVE-STAR HOTEL IN TOWER BRIDGE". Luxury London. Archived from the original on 2016-09-18. Retrieved 26 May 2017.
"https://ml.wikipedia.org/w/index.php?title=ദി_ലളിത്_ചണ്ഡീഗഢ്&oldid=3634582" എന്ന താളിൽനിന്ന് ശേഖരിച്ചത്