ദി റെയിൻബോ ലാൻഡ്സ്കേപ്പ് (1640)

1640-ൽ പീറ്റർ പോൾ റൂബൻസ് വരച്ച പാനൽ പെയിന്റിംഗ്

1640-ൽ പീറ്റർ പോൾ റൂബൻസ് വരച്ച പാനൽ പെയിന്റിംഗാണ് ദി റെയിൻബോ ലാൻഡ്സ്കേപ്പ്. ഇപ്പോൾ മ്യൂണിക്കിലെ ആൾട്ടെ പിനാകോതെക്കിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. [1] ചിത്രകാരന്റെ അവസാന രചനകളിലൊന്നും അതേ വിഷയത്തെക്കുറിച്ചുള്ള മൂന്ന് ഓട്ടോഗ്രാഫ് കൃതികളിലൊന്നും ആയ ഈ ചിത്രത്തിൽ റൂബൻസിന്റെ സുഹൃത്ത് ജാൻ ബ്രൂഗൽ ദി എൽഡറിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഇറ്റാലിയൻ, ഫ്ലെമിഷ് ശൈലി കലർത്തിയതാണെങ്കിലും ആനിബേൽ കാരാച്ചിയുടെയും ഡൊമെനിചിനോയുടെയും ചിത്രങ്ങളിലെ ജലദേവതകളെയും വരച്ചിരിക്കുന്നു. [2]

  1. (in Polish) Maria Warszawskaja, Rubens, Firma księgarska Jacek i Krzysztof Olesiejuk, Warszawa 2006, ISBN 83-7423-385-0.
  2. (in Polish) Wielkie muzea. Stara Pnakoteka, wyd HPS, Warszawa 2007, ISBN 978-83-60688-30-4