ദി റെഡ് സാരി
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ജീവിതം ആസ്പദമാക്കി ജാവിയർ മോറോ എഴുതിയ പുസ്തകമാണ് ചുവന്ന സാരി (ദി റെഡ് സാരി). 2008 ൽ സ്പാനിഷിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിന് ഇംഗ്ലീഷ് പരിഭാഷയുമുണ്ട്.
കർത്താവ് | ജാവിയർ മോറോ |
---|---|
യഥാർത്ഥ പേര് | El sari rojo |
പരിഭാഷ | Peter J Hearn |
രാജ്യം | Spain |
ഭാഷ | സ്പാനിഷ്, ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | Novel |
പ്രസാധകർ | Roli Books |
പ്രസിദ്ധീകരിച്ച തിയതി | 2010 |
ഏടുകൾ | 429 |
ആരോപണം
തിരുത്തുകകോൺഗ്രസ് പാർട്ടിയിൽനിന്നുള്ള എതിർപ്പിനെത്തുടർന്നാണ് വർഷങ്ങളായി ഈ പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കാൻ സാധിക്കാതിരുന്നത് എന്ന ആരോപണം നിലനിന്നിരുന്നു. പുസ്തകം അസത്യങ്ങളും അർദ്ധസത്യങ്ങളും അപകീർത്തികരമായ പരാമർശങ്ങൾ നിറഞ്ഞതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞിരുന്നെങ്കിലും പിന്നീട് അദ്ദേഹം അഭിപ്രായം മാറ്റി. പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കേണ്ടെന്ന് ഗ്രന്ഥകാരനായ ജാവിയർ മോറോയാണ് തങ്ങളോട് നിർദ്ദേശിച്ചതെന്നാണ് ഇന്ത്യയിലെ പ്രസാധകൻ പ്രമോദ് കപൂറിന്റെ നിലപാട് . [1]
അവലംബം
തിരുത്തുക- ↑ "സോണിയ: വിവാദ പുസ്തകം ഇന്ത്യയിലും ഇറങ്ങി". www.mathrubhumi.com. Archived from the original on 2015-01-17. Retrieved 17 ജനുവരി 2015.