അഗതാ ക്രിസ്റ്റിയുടെ അപസർപ്പക നാടകമാണ് ദി മൗസ്ട്രാപ്. 1952 മുതൽ തുടർച്ചയായി ഈ നാടകം കളിക്കുന്നു. 2012 നവംബർ 18 വരെ നാടകം 25000 അരങ്ങുകൾ കളിച്ചു.[1]

ദി മൗസ്ട്രാപ്
രചനഅഗതാ ക്രിസ്റ്റി
ആദ്യ അവതരണം6 ഒക്ടോബർ 1952 (25 November 1952 in the West End)
മൂലഭാഷഇംഗ്ലിഷ്

ക്വീൻ മേരിയുടെ 80-ആം ജന്മദിന സമ്മാനമായി ബി.ബി.സി. റേഡിയോയിലാണ് 1947-ൽ ആദ്യമായി നാടകം പ്രക്ഷേപണം ചെയ്തത്[2]. ത്രീ ബ്ലൈൻഡ് മൈസ് എന്ന പേരിൽ അര മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു നാടകം. അരങ്ങിൽ അവതരിപ്പിക്കാനായാണ് നാടകത്തിന്റെ പേര് മൗസ്ട്രാപ് എന്നാക്കി മാറ്റിയത്[3]. നാടകത്തിന്റെ ലാഭവിഹിത അവകാശം അഗത ഒൻപതു വയസ് പ്രായമുള്ള കൊച്ചുമകനു സമ്മാനമായി നൽകി. 1974-ലെ വാർഷികവിരുന്നിലാണ് അഗത അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

1973 മുതലാണ് നാടകം സെന്റ് മാർട്ടിൻസ് തിയേറ്ററിൽ പ്രദർശനം ആരംഭിച്ചത്[4]. നാടകം ഇപ്പോഴും തുടർച്ചയായി ഇവിടെ കളി തുടരുന്നു. പ്രതിവർഷം അഭിനേതാക്കൾ മാറും. നെരിപ്പോടിനു മുകളിലുള്ള ഘടികാരം മാത്രമാണ് 1952-ലേതായുള്ള ഏക അവശിഷ്ടം. ഘാതകൻ ആരെന്ന് നാടകം കാണാത്ത ആരോടും പറയരുതേ! എന്ന അഭ്യർഥനയുമായാണ് നാടകം അവസാനിക്കൂന്നത്. പരമ്പരാഗതമായ ഈ ആചാരം ഇന്നും തുടരുന്നു. ആഴ്ചയിൽ എട്ടു കളികൾ വീതമാണ് കളിക്കുന്നത്[5].

അവലംബം തിരുത്തുക

  1. Marsden, Sam (18 Nov 2012). "Agatha Christie's The Mousetrap celebrates its 60th anniversary with star-studded show". The Daily Telegraph. London. Archived from the original on 2019-11-29. Retrieved നവംബർ 19, 2012.
  2. The Mousetrap's 50th anniversary
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-09-16. Retrieved 2013-04-14.
  4. The Mousetrap: 60 years on stage
  5. Agatha Christie's The Mousetrap celebrates its 60th anniversary with star-studded show

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദി_മൗസ്ട്രാപ്&oldid=3805289" എന്ന താളിൽനിന്ന് ശേഖരിച്ചത്