ദി മൊസ്കിറ്റോ മൊസ്കിറ്റോ അലാം, (ഫ്രാൻസിൽ ബീഥോവൻ, സ്വിറ്റ്സർലാണ്ടിൽ സ്വിസ്സ് മൊസ്കിറ്റോ, അമേരിക്കയിൽ സോണിക് സ്ക്രീൻ എന്നീ പേരുകളിൽ വിപണനം ചെയ്യുന്നു) 25 വയസ്സിനു താഴെ പ്രായമുള്ളവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന ദുസ്സഹമായ ശ്ബ്ദം പുറപ്പെടുവിക്കുന്ന ഒരു എലക്ട്രോണിക് ഉപകരണമാണ്. ഇതിന്റെ പ്രധാന ഉപയോഗം യുവതീ യുവാക്കളെ ചില പ്രത്യേക സ്ഥലങ്ങളിൽ സംഘം ചേർന്ന് നിന്ന് സാമൂഹ്യ വിരുദ്ധ പ്രവർത്തികളിൽ പങ്കെടുക്കുന്ന തടയുക എന്നതാണ്. സാധാരണ യുവതീ യുവാക്കൾ കൂട്ടം കൂടി നിന്ന് ലഹരി മരുന്ന് ഉപയോഗം, ചുവരെഴുത്ത് (graffiti) എന്നീ സാമൂഹ്യ വിരുദ്ധ പ്രവർത്തികളിൽ വ്യാപൃതരാവാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ്. ഇതിനു പിന്നിലെ ശാസ്ത്രം പ്രെസ്ബിക്യൂസിസ് (Presbycusis) എന്ന ശാരീരിക പ്രതിഭാസമാണ്. മനുഷ്യർക്ക് പ്രായമേറുന്തോറും ഉയർന്ന ഫ്രീക്വൻസികളിലുള്ള ശബ്ദം കേൾക്കാനുള്ള കഴിവ് ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. പതിനെട്ടു വയസ്സുമുതൽ പ്രെസ്ബിക്യൂസിസ് തുടങ്ങാം. ഈ ഫ്രീക്വൻസികളിലുള്ള ശബ്ദങ്ങൾ കേൾക്കാനുള്ള കഴിവ് കാലക്രമേണ പരിപൂർണമായി ഇല്ലാതാകും. ഈ ഉപകരണം 108 ഡെസിബൽ ഉച്ചത്തിലാണ് ശബ്ദം പുറപ്പെടുവിക്കുക. ഇതിന് സാധാരണ 17.4 kHz ഉം , 8 kHz ഉം ഫ്രീക്വൻസിയിലുള്ള ശബദങ്ങൾ പുറപ്പെടുവിക്കാനുള്ള ക്രമീകരണമുണ്ട്. 17.4 17.4 kHz ഫ്രീക്വൻസിയിലുള്ള ശബദം 25 വയസ്സിനു താഴെയുള്ളവർക്ക് മാത്രമേ കേൾക്കാൻ പറ്റൂ. 8 kHz ഫ്രീക്വൻസിയിലുള്ള ശബ്ദം എല്ലാ പ്രായക്കാർക്കും കേൾക്കാൻ പറ്റും. [1]ഇതിന്റെ ഉപയോഗം നിരോധിക്കണമെന്നും, ഇത് യുവാക്കളുടെ മനുഷ്യാവകാശലംഘനമാണെന്നും ചില അഭിപ്രായങ്ങളുണ്ട്. [2]

A Mosquito device mounted outside a store in Philadelphia

ഇതേ ഫ്രീക്വൻസികളിലുള്ള ശബ്ദം വച്ച് ചില കുട്ടികൾ മൊബൈൽ റിങ്ങ് ടോൺ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെ Teen Buzz എന്നാണ് വിളിക്കുക. ഈ റിങ്ങ് ടോൺ ഉപയോഗിച്ചാൽ ക്ലാസ്സ് മുറികളിൽ വച്ച് ഫോൺ അടിച്ചാലും പ്രായം കൂടുതലുള്ള ആളായത് കൊണ്ട് ശ്ബ്ദം അധ്യാപകന്റെ ചെവിയിൽ കേൾക്കില്ല. ഇതിന്റെ ശബ്ദം കുട്ടികൾക്ക് മാത്രമേ കേൾക്കാൻ പറ്റൂ.[3]


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-24. Retrieved 2013-02-03.
  2. http://www.walesonline.co.uk/news/wales-news/2008/02/11/mosquito-device-inventor-tells-campaign-to-buzz-off-91466-20459944
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-10. Retrieved 2013-02-03.
"https://ml.wikipedia.org/w/index.php?title=ദി_മൊസ്കിറ്റോ&oldid=3805288" എന്ന താളിൽനിന്ന് ശേഖരിച്ചത്