ദി ബാറ്റിൽ ഫോർ വെസ്നോത്ത്
ഡേവിഡ് വൈറ്റ് നിർമ്മിച്ച് 2003 ജൂണിൽ പുറത്തിറങ്ങിയ ഒരു കമ്പ്യൂട്ടർ ഗെയിമാണ് ദ ബാറ്റിൽ ഫോർ വെസ്നോത്ത് അഥവാ വെസ്നോത്ത്. വെസ്നോത്തിൽ കളിക്കാരൻ ഗ്രാമങ്ങളെ നിയന്ത്രിച്ചും ശത്രുക്കളെ പരാജയപ്പെടുത്തിയും ശക്തമായ ഒരു സൈന്യം ഉണ്ടാക്കാൻ ശ്രമിക്കുന്നു. സെഗ ജെനസിസിന്റെ ഗെയിമുകളായ വാർസോംഗിൽ നിന്നും മാസ്റ്റർ ഓഫ് മോൺസ്റ്റേഴ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വൈറ്റ് ഈ കളി നിർമ്മിച്ചത്.
ദി ബാറ്റിൽ ഫോർ വെസ്നോത്ത്
| |
---|---|
ടൈറ്റിൽ സ്ക്രീൻ (1.8) | |
വികസിപ്പിച്ചവർ | ദി ബാറ്റിൽ ഫോർ വെസ്നോത്ത് ഡെവലപ്പേഴ്സ് |
രൂപകൽപ്പന | ഡേവിഡ് വൈറ്റും സംഘവും |
അനുമതിപത്രം | ഗ്നു ജിപിഎൽ |
യന്ത്രം | കസ്റ്റം |
തട്ടകം | ക്രോസ് പ്ലാറ്റ്ഫോം |
പുറത്തിറക്കിയത് | ഒക്ടോബർ 2, 2005 (version 1.0) |
സുദൃഢ പ്രകാശനം | 1.12.0 / നവംബർ 23, 2014 |
തരം | ടേൺ അടിസ്ഥാന സ്ട്രാറ്റെജി |
രീതി | ഒരു കളിക്കാരൻ, ഒന്നിലധികം കളിക്കാർ |
മീഡിയ തരം | ഡൗൺലോഡ്, ഡെസൂറ |
ഇൻപുട്ട് രീതി | കീബോഡ്, മൗസ് |
ബാറ്റിൽ ഫോർ വെസ്നോത്ത് ഒരു ഓപ്പൺ സോഴ്സ് ഗെയിമാണ്. ജിപിഎല്ലിൽ പുറത്തിറക്കിയിരിക്കുന്ന ഈ കളി വിവിധ തരത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ കളിക്കാം.