ദി ഫെയർവെൽ ഓഫ് ടെലിമാക്കസ് ആൻഡ് യൂക്കറിസ്
ജാക്വസ്-ലൂയിസ് ഡേവിഡ് 1818-ൽ വരച്ച ചിത്രമാണ് ദി ഫെയർവെൽ ഓഫ് ടെലിമാക്കസ് ആൻഡ് യൂക്കറിസ്. ഇപ്പോൾ ജെ. പോൾ ഗെറ്റി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രം ബ്രസ്സൽസിലെ ഡേവിഡിന്റെ പ്രവാസ വേളയിൽ കൗണ്ട് ഫ്രാൻസ് എർവീൻ വോൺ ഷോൺബോൺ-വൈസെൻതീഡ് ആണ് വരയ്ക്കാനേർപ്പെടുത്തിയത്. ഹോമറിന്റെ ഒഡീസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയ ഫ്രാങ്കോയിസ് ഫെനെലോണിന്റെ 1699 ലെ ലെസ് അവഞ്ചേഴ്‌സ് ഡി ടെലെമാക് എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങളായ ടെലിമാകസ്, യൂക്കറിസ് എന്നിവരെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം അദ്ദേഹത്തിന്റെ ലൗവ് ആൻഡ് സൈക്കേ എന്ന ചിത്രത്തിന്റെ ഒരു പെൻഡന്റ് പെയിന്റിംഗ് ആണ്.
ഗ്രന്ഥസൂചിക
തിരുത്തുക- Helmut Engelhart, "The Early History of Jacques-Louis David's The Farewell of Telemachus and Eucharis ", The J. Paul Getty Museum Journal, vol. 24, 1996, pp. 21–43
- Mary Vidal, "David's 'Telemachus and Eucharis' : Reflections on love, learning and history" in The Art Bulletin, December 2000.