ദി ഫാം അറ്റ് ലെസ് കോളെറ്റ്സ്, കാഗ്നസ്

ഫ്രഞ്ച് കലാകാരനായ പിയറി-ഓഗസ്റ്റെ റെനോയർ വരച്ച ചിത്രം

ഫ്രഞ്ച് കലാകാരനായ പിയറി-ഓഗസ്റ്റെ റെനോയർ 20-ആം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് വരച്ച എണ്ണച്ചായ ചിത്രമാണ് ദി ഫാം അറ്റ് ലെസ് കോളെറ്റ്സ്, കാഗ്നസ് .[1]

The Farm at Les Collettes, Cagnes
കലാകാരൻPierre-Auguste Renoir
വർഷംc. 1908–14
MediumOil on canvas
അളവുകൾ54.6 cm × 65.4 cm (21.5 ഇഞ്ച് × 25.7 ഇഞ്ച്)
സ്ഥാനംMetropolitan Museum of Art, New York City

തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ തീരത്തുള്ള കാഗ്നസ്-സുർ-മെർ എന്ന സ്ഥലത്തെ ഫാമിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. 1908-ൽ റിനോയർ തന്റെ റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ അനന്തരഫലങ്ങൾ ലഘൂകരിക്കാൻ സ്ഥലം മാറാൻ നിർബന്ധിതനായി. യഥാർത്ഥ ഫാം ഹൗസ് പെയിന്റിംഗിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും, എസ്റ്റേറ്റിലെ മറ്റെവിടെയൊ പുതുതായി നിർമ്മിച്ച വീട്ടിലാണ് റെനോയർ താമസിച്ചിരുന്നത്.

അവലംബങ്ങൾ

തിരുത്തുക
  1. "metmuseum.org". www.metmuseum.org. Retrieved 2018-09-25.