ദി താജ് എക്സോട്ടിക്ക ഹോട്ടൽ & റിസോർട്ട്
ഇന്ത്യൻ സംസ്ഥാനമായ ഗോവയിലെ ബെനോലിം ബീച്ചിൻറെ പിറയിൽ സ്ഥിതിചെയ്യുന്ന ഹോട്ടലാണ് ദി താജ് എക്സോട്ടിക്ക ഹോട്ടൽ & റിസോർട്ട്. [1]ഈ ഹോട്ടൽ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ശ്രിംഖലയുടെ ഭാഗമാണ്. ഗോവയുടെ സൗത്ത് വെസ്റ്റ് തീരത്ത് നിലകൊള്ളുന്ന ഈ പഞ്ചനക്ഷത്ര റിസോർട്ട് അറബിക്കടലിനു അഭിമുഖമായാണ് നിൽക്കുന്നത്. ഗോവയിലെ ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നാണ് ദി താജ് എക്സോട്ടിക്ക ഹോട്ടൽ & റിസോർട്ട്. 56 ഏക്കർ പൂന്തോട്ടത്തിലാണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്.
ഹോട്ടൽ=
തിരുത്തുകതാജ് എക്സോട്ടിക്കയിൽ 140 അതിഥി മുറികളാണ് ഉള്ളത്. എല്ലാ മുറികളും എസിയാണ്, കൂടാതെ ബാൽക്കണിയും ഉണ്ട്. [2] എല്ലാ മുറികളിലും ചായ കാപ്പി മേക്കർസ്, കളർ ടിവി, ഉപഹാരമായി പത്രത്തിനുപുറമേ ബോട്ടിൽ വെള്ളവും ലഭ്യമാണ്. മിനി ബാർ, സിഡി / ഡിവിഡി എന്നിവയും ഹോട്ടലിൽ ലഭ്യമാകും.
ആഡംബര ഹോട്ടലായ താജ് എക്സോട്ടിക്കയിൽ 6 ഭക്ഷണശാലകളാണ് ഉള്ളത്. വിവിധ തരം ഭക്ഷണങ്ങൾ ഈ ഭക്ഷണശാലകളിൽ ലഭ്യമാണ്. പൂൾസൈഡ് ബാറും ഹോട്ടലിൽ ഉണ്ട്. 24 മണിക്കൂർ റൂം സർവീസ് ലഭ്യമായ ഹോട്ടലിൽ പ്രാതലിനു ദിവസവും ഭക്ഷണശാലകളിൽ ബുഫെ ഒരുക്കുന്നതാണ്.
സ്ഥാനം
തിരുത്തുകസൗത്ത് ഗോവയിലെ ബെനോലിം ബീച്ചിലാണ് ദി താജ് എക്സോട്ടിക്ക ഹോട്ടൽ സ്ഥിതിചെയ്യുന്നത്. വർക ബീച്ച് (ഏകദേശം 6 കിലോമീറ്റർ), കൊൾവ ബീച്ച് (ഏകദേശം 5 കിലോമീറ്റർ) എന്നിവയാണ് ഹോട്ടലിൻറെ അടുത്തുള്ള വിനോദസഞ്ചാര പ്രദേശങ്ങൾ.
ദബോലിം എയർപ്പോർട്ടിൽനിന്നും ദി താജ് എക്സോട്ടിക്കയിലേക്കുള്ള ദൂരം: ഏകദേശം 28 കിലോമീറ്റർ (ഏകദേശം 45 മിനിറ്റ്)
മർഗോവ റെയിൽവേ സ്റ്റേഷനിൽനിന്നും ദി താജ് എക്സോട്ടിക്കയിലേക്കുള്ള ദൂരം: ഏകദേശം 7 - 8 കിലോമീറ്റർ (ഏകദേശം 15 - 18 മിനിറ്റ്)
ഗോവ
തിരുത്തുകവിസ്തീർണ്ണത്തിൻറെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ് ഗോവ. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത് ഈ കൊച്ചു സംസ്ഥാനമാണ്.
പനാജിയാണ് ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി വാസ്കോ എന്നു വിളിക്കുന്ന വാസ്കോഡ ഗാമയാണ് ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ മഡ്ഗാവ് ഇന്നും പോർച്ചുഗീസ് അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. കിഴക്കിൻറെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്.
ബി.സി. മൂന്നാം ശതകത്തിൽ ഇന്ത്യയിൽ നിലനിന്ന മൗര്യസാമ്രാജ്യകാലത്തോളം ഗോവയുടെ ചരിത്രം നീണ്ടു കിടക്കുന്നു. ബി.സി. രണ്ടാം ശതകത്തിൽ ശതവാഹനന്മാർ കൊങ്കൺ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചു. യോരുകളുടെ കാലത്ത് ഗോവ ഗോപകപ്പട്ടണം, ഗോമന്ത് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഗോവപുരി എന്നായിരുന്നു മറ്റൊരു പൗരാണിക നാമം. രണ്ടാം ശതകത്തിൽ ഇവിടം സന്ദർശിച്ച ടോളമിയുടെ വിവരണത്തിൽ ശൗബാ എന്ന് ഈ പ്രദേശത്തെ പരാമർശിക്കുന്നു. നാൽ - ആറ് ശതകങ്ങളിൽ ഭോജന്മാരുടെയും മൗര്യന്മാരുടെയും കീഴിലായിരുന്നു. ആറാം ശതകത്തിൽ ചാലൂക്യർ മൗര്യന്മാരെ കീഴടക്കി. എ.ഡി. 753-ൽ രാഷ്ട്രകൂടന്മാർ ചാലൂക്യരെ പുറന്തള്ളി. എ.ഡി. 973 ആവുമ്പോഴേക്കും കദംബരുടെ കൈയിലേക്കു ഭരണം പ്രവേശിച്ചു. ഇക്കാലത്ത് സാംസ്കാരികവും വാണിജ്യപരവുമായി ഗോവ പുരോഗതി പ്രാപിച്ചു. പതിനാലാം ശതകത്തിൻറെ ആദ്യത്തിൽ ഗോവയുടെ ചില ഭാഗങ്ങൾ മാലിക് കഫൂറിൻറെ ശക്തിക്ക് അടിപെട്ടെങ്കിലും അടുത്തുതന്നെ വിജയനഗരശക്തി ഗോവ കീഴടക്കുകയും ഒരു നൂറ്റാണ്ടോളം ഭരിക്കുകയും ചെയ്തു. മഹാഭാരതത്തിൽ പരാമർശിക്കുന്ന ഗോമന്തകരാജ്യം ഗോവയാണെന്നാണ് കരുതപ്പെടുന്നത്.
1471-ൽ ബാഹ്മനി ഭരണത്തിലും 1489-ൽ ബിജാപ്പൂരിലെ അദിൽഷായുടെ കീഴിലും, പിന്നീട് 1510 നവംബർ 25-ന് പോർച്ചുഗീസ് സാഹസികനായ അൽഫോൺസോ ദെ ആൽബുക്കർക്ക് ഇവിടെ എത്തിയതിനുശേഷം അവരുടെ കൈയിലും സ്ഥലം അകപ്പെട്ടു. 18-ആം ശതകത്തോടെ ഗോവ പൂർണമായും പോർച്ചുഗീസ് ഭരണത്തിലായിക്കഴിഞ്ഞിരുന്നു. 200 വർഷങ്ങൾ കോണ്ട് ഏതാണ്ട് 6 മൈൽ ചുറ്റളവിൽ നഗരം വികസിച്ചു. ഇവിടെ ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും അവർ പണിതു. 1759-ൽ ഒരു മലമ്പനി പടർന്നതിനെത്തുടർന്ന് തലസ്ഥാനം പൻജിമിലേക്ക് മാറ്റി.
1961-ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വർഷത്തോളം ഗോവ ഒരു പോർച്ചുഗീസ് കോളനിയായിരുന്നു. ഇത് ചരിത്രത്തിലെ തന്നെ എറ്റവുമധികം നീണ്ടു നിന്ന കോളനി കാലഘട്ടമാകുന്നു. [3] [3] ടിഷ്യൂവറി ദ്വീപിലാണ് പഴയ നഗരം (ഓൾഡ് ഗോവ) നിലനിന്നിരുന്നത്. ഇതിനെ കിഴക്കിലെ ലിസ്ബൺ എന്നാണ് അറിയപ്പെട്ടിരുന്നത്. [4]
അവലംബം
തിരുത്തുക- ↑ "Rooms And Villas". tajhotels.com. Retrieved 5 July 2016.
- ↑ "About Taj Exotica". cleartrip.com. Retrieved 5 July 2016.
- ↑ "Liberation of Goa". gpp.nic.in. Archived from the original on 2007-09-28. Retrieved 5 July 2016.
- ↑ HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 105.