1945-ൽ ഓസ്‌ട്രേലിയൻ കലാകാരനായ റസ്സൽ ഡ്രൈസ്‌ഡേൽ വരച്ച ചിത്രമാണ് ദി ഡ്രോവേഴ്‌സ് വൈഫ്. പെയിൻറിങ്ങിൽ പരന്നതും തരിശായതുമായ ഒരു ഭൂപ്രകൃതി ചിത്രീകരിക്കുന്നു. അതിൽ മുൻവശത്ത് പ്ലെയിൻ വസ്ത്രത്തിൽ ഒരു സ്ത്രീയുണ്ട്. ഡ്രോവറും കുതിരകളും വണ്ടിയുമായി പുറകിലുണ്ട്.[1] "ഈ പുരാതന ഭൂമിയുമായുള്ള വെള്ളക്കാരായ ഓസ്‌ട്രേലിയൻ ജനതയുടെ ബന്ധത്തിന്റെ ഒരു ഉപമ" എന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. [1] ഹെൻറി ലോസന്റെ 1892-ലെ ചെറുകഥയായ "ദി ഡ്രോവേഴ്‌സ് വൈഫ്" പെയിന്റിംഗിന്റെ പ്രചോദനമായി പരക്കെ കാണുന്നു. എന്നിരുന്നാലും ഡ്രൈസ്‌ഡേൽ അത് നിഷേധിക്കുന്നു. [2]

The Drover's Wife
കലാകാരൻRussell Drysdale
വർഷം1945
Mediumoil on canvas
അളവുകൾ51.5 cm × 61.5 cm (20.3 ഇഞ്ച് × 24.2 ഇഞ്ച്)
സ്ഥാനംNational Gallery of Australia, Canberra

കാൻബറയിലെ നാഷണൽ ഗാലറി ഓഫ് ഓസ്‌ട്രേലിയയുടെ ശേഖരത്തിന്റെ ഭാഗമാണ് ഇപ്പോൾ ഈ ചിത്രം.[1]

  1. 1.0 1.1 1.2 Gray, Anne. "The Drover's Wife". National Gallery of Australia. Retrieved 2 November 2010.
  2. "The Drover's Wife: Henry Lawson helps create our Mona Lisa" by Frank Moorhouse, The Australian, 27 October 2017
"https://ml.wikipedia.org/w/index.php?title=ദി_ഡ്രോവേഴ്‌സ്_വൈഫ്&oldid=3761073" എന്ന താളിൽനിന്ന് ശേഖരിച്ചത്