നൂറ്റാണ്ടിന്റെ കളി (ചെസ്സ്)
1956 ഒക്ടോബർ 17 ന് ന്യൂയോർക്ക് സിറ്റിയിൽ നടന്ന റോസെൻവാൾഡ് മെമ്മോറിയൽ ടൂർണമെന്റിൽ ഡൊണാൾഡ് ബ്രൌണും 13 വയസ്സുള്ള ബോബി ഫിഷറും തമ്മിലുള്ള ചെസ്സ് കളിയാണ് നൂറ്റാണ്ടിന്റെ കളിയെന്ന് അറിയപ്പെടുന്നത്. ഈ കളിയിൽ ബോബി ഫിഷർ വിജയിച്ചു. ചെസ്സ് പണ്ഡിതനും പത്രപ്രവർത്തകനുമായ ഹാൻസ് ക്മോച് ആണ് നൂറ്റാണ്ടിന്റെ കളി എന്ന ഓമനപ്പേര് ഒരു ചെസ്സ് റിവ്യൂയിലൂടെ ഈ കളിയ്ക്ക് ചാർത്തിയത്. "അതിശയിപ്പിക്കുന്ന ചെസ്സ് കരുക്കളുടെ വിന്യാസം കൊണ്ട് ആ 13 വയസ്സുള്ള ബാലൻ, ആരും ഭയത്തോടെ നേരിടുന്ന ഏതിരാളിയ്ക്കു മേൽ നേടിയ മഹത്തരമായ നേട്ടം ചെസ്സ് പ്രേമികൾക്കിടയിൽ ചരിത്രം കുറിച്ചിരിക്കുന്നു" ക്മോച് എഴുതി[1]. ചെസ്സ് കളിയെ ജനകീയമാക്കുന്നതിൽ ഈ കളി വലിയ പങ്ക് വഹിച്ചു.
പശ്ചാത്തലം
തിരുത്തുകആ കാലഘട്ടത്തിൽ, ഡൊണാൾഡ് ബ്രൌൺ(1930-76) അമേരിക്കയിലെ മുൻനിരയിലുള്ള ചെസ്സ് കളിക്കാരനായിരുന്നു. അദ്ദേഹം 1953 ലെ യു.എസ്. ഓപ്പൺ ചാമ്പ്യൻഷിപ്പ് നേടുകയും പീന്നിട് 1962, 1964, 1968 എന്നി വർഷങ്ങളിൽ അമേരിക്കയെ പ്രതിധീകരിച്ച് ചെസ്സ് ഒളിമ്പ്യാഡ്[2] കളിക്കുകയും ചെയ്തിട്ടുണ്ട്. 1962 ഇന്റർനാഷണൽ മാസ്റ്ററായ(ഐ.എം.) ഇദ്ദേഹം, രോഗം ബാധിച്ചിരുന്നില്ലെങ്കിൽ ഉന്നതികളിലെത്തുമായിരുന്ന കളിക്കാരനുമായിരുന്നു. എന്നാൽ, അക്കാലത്തെ ഒരു നവതാരോദയമായിരുന്നു ഭാവിയുടെ വാഗ്ദാനമായി വിലയിരുത്തപ്പെട്ട ബോബി ഫിഷർ(1943-2008). ഈ കളിയ്ക്ക് ശേഷം ഫിഷറിന്റെ വളർച്ച പൊടുന്നനെയായിരുന്നു. 1957 ലെ യു.എസ് ഓപ്പൺ, 1957-58 ലെ യു.എസ്. ക്ലോസ്ഡ് എന്നിവ നേടുകയും 15 വയസ്സിൽ 1958 ൽ അക്കാലംവരെയുള്ള ചെസ്ചരിത്രത്തിലെ ഏറ്റവും പ്രായ കുറഞ്ഞ ഗ്രാന്റ് മാസ്റ്ററാവുകയും ചെയ്തു. 1972 ലോകചാമ്പ്യൻഷിപ്പ് നേടിയ ഇദ്ദേഹം, ചരിത്രത്തിലെ മഹാന്മാരായ ചെസ്സ് കളിക്കാരുടെ ഗണത്തിൽ ഉൾപെടുന്നു.
ഈ കളിയിൽ ഫിഷർ(കറുപ്പ് കരുക്കൾ കളിക്കുന്നയാൾ) ആരേയും അസൂയപ്പെടുത്തുന്ന, പുതുമ നിറഞ്ഞ നീക്കങ്ങൾ അവതരിപ്പിച്ചു. ബ്രൌൺ(വെള്ള കരുക്കൾ കളിക്കുന്നയാൾ)പതിവു പ്രാരംഭനീക്കങ്ങൾക്ക് ശേഷം, പതിനൊന്നാം നീക്കത്തിൽ ഒരേ കരു രണ്ടു തവണ നീക്കി കളിയുടെ താളക്രമം നഷ്ടമാക്കി കൊണ്ട്, ഒരു ചെറിയ പിഴവ് വരുത്തി. ഈ പിഴവിന് മറുപടിയായി, പതിനെഴാം നീക്കത്തിൽ സ്വന്തം മന്ത്രിയെ ബലി കൊടുത്തു കൊണ്ട്, മികച്ച ഒരു ബലികൊടുക്കൽ കളിയിലൂടെ ഫിഷർ തിരിച്ചടിച്ചു. ബ്രൌൺ മന്ത്രിയെ വെട്ടിയെടുക്കുകയും അതിന് പകരമായി ഫിഷറിന് ഒരു തേര്, രണ്ടു ആന, ഒരു കാലാൾ തുടങ്ങിയ ഒരു കൂട്ടം കരുക്കൾ ലഭിക്കുകയും ചെയ്തു. ശേഷം, ഫിഷർ തന്റെ കരുക്കളെ ചെക്ക്മേറ്റിനായി സജ്ജീക്കരിക്കുന്നതിൽ വിജയിച്ചപ്പോൾ, ബ്രൌണിന്റെ മന്ത്രി കളത്തിന്റെ ഒരു വശത്ത് ഉപയോഗമില്ലാതായി തീർന്ന് തോൽവി വഴങ്ങുകയും ചെയ്തു.
ഗ്രഹാം ബർഗെസ്സ്, ജോൺ നൂൺ, ജോൺ എമ്മ്സ് എന്നീ ചെസ്സ് വിദദ്ധർ, ഈ കളിയിൽ നിന്നും മൂന്ന് പാഠങ്ങൾ നിർദ്ദേശിക്കുന്നു. അവ താഴെ കൊടുത്തിരിക്കുന്നു:
- സാധാരണയായി, പ്രാരംഭനീക്കങ്ങളിൽ ഒരേ കരു രണ്ടു തവണ നീക്കുന്നത് മറ്റു കരുക്കൾ സജ്ജീക്കരിക്കുന്നതിനുള്ള സമയം അപഹരിക്കുന്നു.
- ഏതിരാളിയുടെ രാജാവ് മധ്യഭാഗത്തോ തുറന്ന മധ്യവരിയിലോ നില്ക്കുമ്പോൾ കരുക്കളെ ബലി കൊടുക്കുന്നത് കളിയിൽ മൂൻതൂക്കം നേടാൻ പ്രയോജനകരമാണ്.
- 13 വയസ്സിലാണെങ്കിൽ പോലും ഫിഷർ അവഗണിക്കാനാവാത്ത കളിക്കാരനാകുന്നു.[3]
കളിയെക്കുറിച്ച്
തിരുത്തുകവെളുപ്പ്: ഡൊണാൾഡ് ബ്രൗൺ കറുപ്പ്: ബോബി ഫിഷർ ഓപ്പണിങ്ങ്: ഗ്ര്വൻഫെൽഡ് പ്രതിരോധം (ECO D92)
1. Nf3
തിരുത്തുക- വ്യത്യസ്തമായ ഒരു കൂട്ടം ഓപ്പണ്ണിങ്ങുകളിലേക്ക് കളിയെ നയിക്കാൻ കഴിവുള്ള ഒരു നീക്കം. പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലാതെ ബ്രൗൺ കളി ആരംഭിക്കുന്നു.
1... Nf6 2. c4 g6 3. Nc3 Bg7
തിരുത്തുക- ഹൈപ്പർമോഡേൺ തത്ത്വമനുസരിച്ചുള്ള ഫിഷറിന്റെ പ്രതിരോധം. ബ്രൗണിന്റെ കാലാളുകൾക്കായി മധ്യഭാഗം വിട്ടു കൊടുത്ത് കൊണ്ട് ഫിയാൻഷിറ്റോ ചെയ്ത ആനയുടെയും മറ്റു കരുക്കളുടെയും സഹായത്താൽ ഫിഷർ ശക്തമായ പ്രതിരോധം തീർക്കുന്നു
4. d4 0-0
തിരുത്തുക- ഫിഷർ കാസ്‌ലിങ്ങ് ചെയ്തു കൊണ്ട് രാജാവിനെ സുരക്ഷിതനാക്കുന്നു. കറുപ്പിന്റെ നീക്കം 4...d5 ആണെങ്കിൽ വളരെ വേഗത്തിൽ ഗ്ര്വൻഫെൽഡ് പ്രതിരോധത്തിലേക്ക് കളി എത്തുന്നു. ഫിഷറിന്റെ 4...0-0 നീക്കത്തിനു ശേഷം, ബ്രൗൺ 5.e4 കളിച്ചുവെങ്കിൽ 5...d6 6.Be2 e5 നീക്കങ്ങളിലൂടെ കിങ്സ് ഇന്ത്യൻ പ്രതിരോധത്തിന്റെ പ്രധാന ശാഖയിലേക്ക് കളി മാറുമായിരുന്നു.
5. Bf4 d5
തിരുത്തുക- d5 നീക്കത്തോടെ കളി ഗ്ര്വൻഫെൽഡ് പ്രതിരോധമായി മാറിയിരിക്കുന്നു. ഇത് സാധാരണ 1.d4 Nf6 2.c4 g6 3.Nc3 d5 എന്നീ നീക്കങ്ങളിലൂടെയാണ് നടക്കുന്നത്.
6. Qb3
തിരുത്തുക- റഷ്യൻ സിസ്റ്റം എന്നതിന്റെ മറ്റൊരു രൂപമായ ഇത് (സാധാരണയായുള്ള നീക്കക്രമം-1.d4 Nf6 2.c4 g6 3.Nc3 d5 4.Nf3 Bg7 5.Qb3), ഫിഷറിന്റെ d5 ലെ മധ്യ കാളാളിനെ സമ്മർദ്ദത്തിലാക്കുന്നു.
6... dxc4
തിരുത്തുക- ഫിഷർ മധ്യഭാഗം വിട്ടു കൊടുക്കുന്നു. പക്ഷേ, ബ്രൗണിന്റെ മന്ത്രി അല്പം തുറന്ന കള്ളിയിലെത്തുന്നതു കൊണ്ട് അക്രമിക്കപ്പെട്ടാനുള്ള സാധ്യതയുണ്ട്.
7. Qxc4 c6
തിരുത്തുക- വെളുപ്പിന്റെ മധ്യഭാഗത്തിന് വെല്ലുവിളിയായി ...c5 കളിക്കാനായി, 7...Na6 (പ്രിക് വേരിയേഷൻ) കളിക്കാവുന്നതാണ്.
8. e4 Nbd7
തിരുത്തുക- ശേഷമുള്ള നീക്കങ്ങളിൽ ആക്ടിവ് നീക്കമായ 8...b5 ഉം പീന്നിട് 9...Qa5 ഉം കളിക്കാം. പക്ഷേ, ഫിഷർ തിരഞ്ഞെടുത്തത് മറ്റാർക്കും ഊഹിക്കാൻ കഴിയാത്ത മന്ദഗതിയിലുള്ള കളിയായിരുന്നു.
9. Rd1 Nb6 10. Qc5
തിരുത്തുക- ...Na4 or ...Ne4 എന്നീ നീക്കങ്ങളിലൂടെ ബ്രൗണിന്റെ മന്ത്രിയ്ക്കെതിരെയുള്ള ആക്രമണം, ഫിഷറിന്റെ കാഴ്ചപ്പാടിൽ ബ്രൗണിന്റെ മന്ത്രി പ്രശ്നത്തിലാണ്. എന്നാൽ മേൽപറഞ്ഞ രണ്ടു ആക്രമണങ്ങളെയും c3 ലെ കുതിര സംരക്ഷിക്കുമെന്നാണ് ബ്രൗൺ കരുതുന്നത്. മന്ത്രിയ്ക്കിരിക്കാൻ അവശേഷിച്ച നല്ല നീക്കം 10.Qb3 ആണ്, എന്നാലത് 10...Be6 എന്ന അപകടത്തെ ക്ഷണിച്ചു വരുത്തുകയും ചെയ്യും.
10... Bg4
തിരുത്തുക- ബ്രൗണിന്റെ കാലാളുകൾ മധ്യഭാഗം നിയന്ത്രിക്കുമ്പോൾ, ഫിഷർ കരുക്കളെ ആക്രമണത്തിനായി സജ്ജീക്കരിക്കുന്നതിലും രാജാവിന്റെ സുരക്ഷയുടെ കാര്യത്തിലും മുമ്പിലാണ്. എന്നാൽ ബ്രൗണിന്റെ കാസ്‌ലിങ്ങ് നടത്താതെ മധ്യത്തിലിരിക്കുകയാണ്.എന്നാൽ, ഈ ഘടകങ്ങളൊന്നും കാര്യമായി എടുക്കാതെയാണ് ബ്രൗൺ അടുത്ത നീക്കം നടത്തുന്നത്.
11. Bg5?
തിരുത്തുക- ബ്രൗൺ 11...Nfd7 എന്ന നീക്കത്തെ പീന്നിടുള്ള ...e5 കൊണ്ട് പ്രതിരോധിക്കണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, ബ്രൗൺ തന്റെ കരുക്കളെ സജ്ജീക്കരിക്കുന്നതിൽ പൂർണ്ണത നേടിയിട്ടില്ല ( വെള്ളാനയെ ചലിപ്പിച്ചിട്ടില്ല). പല ചെസ്സ് ഗ്രന്ഥകർത്താക്കളും നിർദ്ദേശിക്കുന്നത് 11.Be2 കളിച്ചു കൊണ്ട് രാജാവിനു സംരക്ഷണം നല്ക്കാനും രാജാവിന്റെ ഭാഗത്തെക്കുള്ള കാസ്‌ലിങ്ങിന് സജ്ജമാകാനുമാണ്.
11... Na4!!
തിരുത്തുക- "എക്കാലത്തെയും സമർത്ഥമായ നീക്കം" (Jonathan Rowson). ഫിഷർ സമർത്ഥമായ കുതിരബലിയ്ക്ക് മുതിരുന്നു. ബ്രൗൺ 12.Nxa4 കളിക്കുകയാണെങ്കിൽ, മറുപടിയായി ഫിഷർ കളിക്കുന്നത് 12...Nxe4 ആയിരിക്കും. ഇത് പിന്നീട് വിവിധ തരത്തിൽ ബ്രൗണിനു ഭീഷണിയായി തീരാം:
- 13.Qxe7 Qa5+ 14.b4 Qxa4 15.Qxe4 Rfe8 16.Be7 Bxf3 17.gxf3 Bf8 ഒഴിവാക്കാൻ പറ്റാത്ത പിൻ രൂപപ്പെടുന്നു.
- 13.Bxe7 Nxc5 14.Bxd8 Nxa4 15.Bg5 Bxf3 16.gxf3 Nxb2 ഫിഷറിനു കാലാളിനെ അധികം ലഭിക്കുകയും ബ്രൗണിന്റെ കാലാൾ വിന്യാസത്തെ ദുർബലപ്പെടുകയും ചെയ്യുന്നു.
- 13.Qc1 Qa5+ 14.Nc3 Bxf3 15.gxf3 Nxg5 ബലി നൽകിയ കരുവിനെ തിരികെ ലഭിക്കുകയും കളിനിലയിൽ മൂൻതൂക്കവും അധിക കാലാളും ലഭിക്കുന്നു
- 13.Qb4 Nxg5 14.Nxg5 Bxd1 15.Kxd1 Bxd4 16.Qd2 Bxf2 നീക്കത്തോടെ വിജയത്തിലെത്താനുള്ള കരുനിലയിലെത്തുന്നു. (ഫിഷർ)
12. Qa3 Nxc3 13. bxc3 Nxe4!
തിരുത്തുകe-ഫയൽ തുറക്കുവാനും അതുവഴി, കാസ്ലിങ്ങ് ചെയ്യാത്ത രാജാവിനെ ആക്രമിക്കുവാനുമായി ഫിഷർ വീണ്ടും കരുവിനെ നൽകുകയാണ്.
14. Bxe7 Qb6 15. Bc4
തിരുത്തുകതന്ത്രപൂർവ്വം, ബ്രൗൺ കരുവിനെ നിരസിക്കുന്നു. 15.Bxf8 Bxf8 16.Qb3, ഇങ്ങനെയാണ് കളിച്ചിരുന്നുവെങ്കിൽ ഫിഷറിന്റെ മറുപടിനീക്കങ്ങൾ, 16...Nxc3! 17.Qxb6 (17.Qxc3?? Bb4 മന്ത്രിയെ നേടുന്നു.) axb6 18.Ra1 Re8+ 19.Kd2 Ne4+ 20.Kc2 Nxf2 21.Rg1 Bf5+, ഈ കളിനില കറുപ്പിനെ വിജയത്തിലേക്ക് നയിക്കുന്നു. 16...Re8 17.Qxb6 (17.Be2 Nxc3!) axb6 18.Be2 Nxc3 19.Rd2 Bb4 20.Kf1 Ne4 21.Rb2 Bc3 22.Rc2 Nd2+! 23.Kg1 (23.Nxd2 Bxe2+ 24.Kg1 Bd3! 25.Rc1 Bxd2 ഈ നീക്കവും കറുപ്പിനു വിജയിക്കാനുള്ള കരുനില നൽകുന്നു) Rxe2 24.Rxc3 Nxf3+ 25.gxf3 Bh3 26.Rc1 Rxa2 വെളുപ്പ് നിർജീവമാകുന്നു.
15... Nxc3!
തിരുത്തുക16.Qxc3 Rfe8, 16.Bxf8 Bxf8 എന്നീ തുടർനീക്കങ്ങളെല്ലാം കറുപ്പിനു് മൂൻതൂക്കമുണ്ടാക്കുന്നു.[4]
16. Bc5 Rfe8+ 17. Kf1
തിരുത്തുകബ്രൗൺ ഫിഷറിന്റെ മന്ത്രിയെ അപായപ്പെടുത്തുന്നു; ഫിഷർ തേരിനെ കൊണ്ട് വന്ന ചെക്കുവെച്ച്, ബ്രൗണിന്റെ രാജാവിന്റെ സ്ഥാനം മാറ്റുന്നു. ഇപ്പോഴുള്ള കളിനിലയിൽ ഫിഷറിന്റെ മന്ത്രി പ്രശ്നത്തിലാണെന്ന് തോന്നിപോകുന്നു. വെളുപ്പിനു് 18.Qxc3 കളിച്ചു കൊണ്ട് വിജയത്തിലേക്ക് എത്താനും സാധിക്കും.
17... Be6!!
തിരുത്തുക18. Bxb6?
തിരുത്തുക18... Bxc4+
തിരുത്തുക19. Kg1 Ne2+ 20. Kf1 Nxd4+ 21. Kg1
തിരുത്തുക21... Ne2+ 22. Kf1 Nc3+ 23. Kg1 axb6
തിരുത്തുക24. Qb4 Ra4!
തിരുത്തുക25. Qxb6
തിരുത്തുക25... Nxd1
തിരുത്തുക26. h3 Rxa2 27. Kh2 Nxf2 28. Re1 Rxe1 29. Qd8+ Bf8 30. Nxe1 Bd5 31. Nf3 Ne4 32. Qb8 b5
തിരുത്തുക33. h4 h5 34. Ne5 Kg7
തിരുത്തുക35. Kg1 Bc5+
തിരുത്തുക36. Kf1 Ng3+ 37. Ke1 Bb4+
തിരുത്തുക38. Kd1 Bb3+ 39. Kc1 Ne2+ 40. Kb1 Nc3+ 41. Kc1 Rc2# 0–1
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ Chess Review, December 1956, p. 374. Also available on DVD (p. 418 on Chess Review 1956 PDF file).
- ↑ Burgess, Nunn, and Emms (1998), p. 213.
- ↑ Burgess, Nunn, and Emms (1998), p. 216.
- ↑ Alexander (1972), p. 37.