ദി കെന്റക്കിയൻ (പെയിന്റിംഗ്)
1954-ൽ തോമസ് ഹാർട്ട് ബെന്റൺ വരച്ച ചിത്രമാണ് ദി കെന്റക്കിയൻ. കെന്റകിയൻ എന്ന ചിത്രത്തിലെ ഒരു രംഗത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. അവിടെ ബാക്ക്‌വുഡ്‌സ്മാൻ ബിഗ് എലി വേക്ക്‌ഫീൽഡും (ബർട്ട് ലങ്കാസ്റ്റർ അവതരിപ്പിച്ചു) അദ്ദേഹത്തിന്റെ മകൻ ലിറ്റിൽ എലിയും (ഡൊണാൾഡ് മക്‌ഡൊണാൾഡ് അവതരിപ്പിച്ചത്) ഒരു ദേശാതിർത്തിഗ്രാമത്തിൽ കണ്ടുമുട്ടുന്നു. ലോസ് ഏഞ്ചൽസ് കൗണ്ടി മ്യൂസിയം ഓഫ് ആർട്ടിന്റെതാണ് ചിത്രം.
The Kentuckian | |
---|---|
കലാകാരൻ | Thomas Hart Benton |
വർഷം | 1954 |
Medium | Oil on canvas |
അളവുകൾ | 193.4 cm × 153.4 cm (761⁄8 in × 606⁄16 in) |
സ്ഥാനം | Los Angeles County Museum of Art, Los Angeles |
സൃഷ്ടി
തിരുത്തുകബർട്ട് ലങ്കാസ്റ്റർ സംവിധാനം ചെയ്‌ത് അഭിനയിച്ച ദി കെന്റക്കിയൻ എന്ന സിനിമയുടെ പ്രമോഷനെ സഹായിക്കുന്നതിനായി ഫിലിം സ്റ്റുഡിയോ നോർമ പ്രൊഡക്ഷൻസ് ആണ് ഈ പെയിന്റിംഗ് കമ്മീഷൻ ചെയ്തത്. ബെന്റന്റെ ആരാധകരായിരുന്ന ലങ്കാസ്റ്ററും നിർമ്മാതാവ് ഹരോൾഡ് ഹെക്റ്റും കമ്മീഷനായി മുൻകൈയെടുത്തു.[1] പെയിന്റിംഗിനായുള്ള ബെന്റന്റെ രേഖാചിത്രങ്ങളിൽ, കഥാപാത്രങ്ങളെ ക്യൂബ്-ഫിഗറുകളായി വരച്ച ഒരു പതിപ്പും ഉൾപ്പെടുന്നു.[2]
പ്രൊവെനൻസ്
തിരുത്തുകവാഷിംഗ്ടൺ ഡി.സിയിൽ നടന്ന ചിത്രത്തിന്റെ പ്രീമിയറിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. പിന്നീട് ഇത് ഒരു ബ്രാൻഡ് വിസ്കിയുടെ ലേബലിൽ ഉപയോഗിച്ചു. 1978-ൽ ലോസ് ഏഞ്ചൽസ് കൗണ്ടി മ്യൂസിയം ഓഫ് ആർട്ടിന് നൽകുന്നതുവരെ ഈ ചിത്രം ലങ്കാസ്റ്ററിന്റേതായിരുന്നു. അത് വീണ്ടും പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചിരുന്നില്ല.[1][3] 2017-ലെ കണക്കനുസരിച്ച്, ഇത് മ്യൂസിയത്തിൽ പൊതുദർശനത്തിൽ ഇല്ല.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "The Kentuckian". Los Angeles County Museum of Art. Retrieved 2017-02-13.
- ↑ Shaw, Punch (2016-02-07). "Thomas Hart Benton exhibit brings Hollywood to Amon Carter Museum". Star-Telegram. Retrieved 2017-02-13.
- ↑ "The Kentuckian". AFI Catalog of Feature Films. Retrieved 2017-02-13.