മെക്സിക്കൻ നാടോടിക്കഥയിൽ നിന്നുള്ള ഒരു പക്ഷിയാണ് കു ബേർഡ്. അതിന്റെ നോട്ടത്തിൽ സന്തോഷമില്ലായ്മ കാണാം. ഐതിഹ്യമനുസരിച്ച്, പക്ഷി സമിതിയുടെ ദൂതൻ ആയ വെള്ളിമൂങ്ങ കു പക്ഷിയോട് തൂവൽ ഓരോന്നായി ഓരോ പ്രാവശ്യവും നൽകാൻ ആവശ്യപ്പെട്ടു. മറ്റ് പക്ഷികൾ അതിനോട് യോജിക്കുന്നു. എന്നാൽ അതിന്റെ തൂവലുകൾ വിസ്മയിപ്പിക്കുന്ന സമയമായതിനാൽ പക്ഷി വേഗം അതിന്റെ കടമയെ അവഗണിച്ചു തുടങ്ങി.

ഒരു ദിവസം കഴുകൻ , കൌൺസിലിന്റെ തലവൻ, മറ്റു പക്ഷികളെ ഒരു മീറ്റിംഗിലേക്ക് വിളിക്കാൻ കു പക്ഷിയെ അയച്ചു..എന്നാൽ തടാകത്തിൽ അതിന്റെ തൂവലുകളുടെ ഭംഗി പ്രതിഫലിച്ചത് നോക്കിനിന്നതിനാൽ അത് പൂർണ്ണമായും മറന്നുപോയി. നിശ്ചയിച്ച സ്ഥലത്ത് കഴുകൻ വന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. കഴുകൻ മറ്റു പക്ഷികൾക്കായി അന്വേഷിച്ചു. കുറ്റം ആരുടേതാണെന്ന് ആരോപിച്ച് അവർ പരസ്പരം കലഹിച്ചു. അവരുടെ ശബ്ദവും അലർച്ചയും കാട്ടിലെ ദേവനെയും ഉണർത്തി. അവരെ നിശ്ശബ്ദരായിരിക്കാൻ ഒരു പക്ഷിയെ അയച്ചു. പൊരുതുന്ന പക്ഷികൾ അത് അവഗണിച്ചു. ഒടൂവിൽ ദൈവം കോപിക്കുകയും പക്ഷികളുടെ സംസാരശേഷി ഇല്ലാതാക്കുകയും ചെയ്തു.

എല്ലാ പക്ഷികളും കു പക്ഷിയുടെ അവസ്ഥയെ അവഗണിച്ച് അതിന്റെ ചുമതല നിർവ്വഹിക്കാത്തതിൽ കുറ്റപ്പെടുത്തുകയുണ്ടായി. കു പക്ഷിയുടെ മനോഹരമായ തൂവലുകൾ നൽകുകയെന്നത് മൂങ്ങയുടെ ആശയമായിരുന്നു. അതുകൊണ്ട് അവരെ ഒരു പാഠം പഠിപ്പിക്കാമെന്ന് മറ്റു പക്ഷികൾ വാഗ്ദാനം ചെയ്തു. കു പക്ഷിയുടെ സുന്ദരമായ തൂവലുകൾ നൽകേണ്ടയെന്ന് കരുതി മറ്റു പക്ഷികളിൽ നിന്നും കു പക്ഷിയും മൂങ്ങയും സൂര്യന്റെ വെളിച്ചത്തിൽ ആരും അതിനെ കാണാതിരിക്കാൻ ഇരുട്ടിൽ ഒളിച്ചു. [1]

മറ്റൊരു പതിപ്പ് ഒരു ബല്ലാഡാണ് . കു പക്ഷിക്ക് തൂവലുകളില്ല, അതിനാൽ വെള്ളിമൂങ്ങയും, ഹൂട്ട് ഔളും മറ്റു എല്ലാ പക്ഷികളും ചേർന്ന് തൂവൽ സംഭാവന ചെയ്യാൻ ഒരു പദ്ധതി സംഘടിപ്പിക്കുന്നു. കു പക്ഷിയെ "ഒറ്റുകാരൻ" അല്ല എന്നു ഹൂട്ട് ഔൾ ഉറപ്പ് നൽകുന്നു. എന്നിരുന്നാലും, കു പക്ഷിക്ക് തൂവൽ ലഭിച്ചുകഴിഞ്ഞാൽ അതിന് മെച്ചപ്പെട്ട മറ്റു കരയിലേയ്ക്ക് പോകാൻ സാധിക്കും. അതിനാൽ മറ്റ് പക്ഷികൾ ഹൂട്ട് ഔളിന്റെ ഉറപ്പിനെ കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് കു പക്ഷിയെ രാത്രി പക്ഷിയായി Ticú-ticú എന്നു വിളിച്ചു. അങ്ങനെ പകൽസമയം അതിനെ കാണാതായി. [2]

മെക്സിക്കൻ സോൺ ജറോക്കോ രീതിയിൽ "El pájaro cu" എന്നൊരു പാട്ട് ഉണ്ട്.

ഒരു സ്രോതസ്സ് അനുസരിച്ച്, യുകറ്റൻ പെനിൻസുലയിൽ റസ്സെറ്റ്-ക്രൗൺഡ് മോട്ട്മോട്ട് ( racet-crowned motmot) എന്ന നിറമുള്ള പക്ഷിക്ക് ഉപയോഗിക്കുന്ന ഒരു പേരാണ് pájaro cu ണ്.[3]

  1. "El Pájaro Cu" (PDF) (in സ്‌പാനിഷ്). Archived from the original (PDF) on 2011-07-25. Retrieved 2009-04-15.
  2. Díaz Argüero, Celia; Larios Lozano; María del Carmen; Vargas García; Miguel Angel (1998). Español. Mexico City: Secretaría de Educación Pública, Comisión Nacional de los Libros de Texto Gratuitos. pp. 98–99. ISBN 978-968-29-0760-9.
  3. "Species names: M". innvista. Archived from the original on 2010-01-15. Retrieved 2009-05-15.
"https://ml.wikipedia.org/w/index.php?title=ദി_കു_ബേർഡ്&oldid=3634548" എന്ന താളിൽനിന്ന് ശേഖരിച്ചത്