ഇപ്പോൾ ദി ഒബറോയ് ഗ്രാൻഡ്‌ എന്നറിയപ്പെടുന്ന ദി ഗ്രാൻഡ്‌ ഹോട്ടൽ കൊൽക്കത്തയുടെ ഹൃദയഭാഗത്തായി ജവഹർലാൽ നെഹ്‌റു (മുമ്പ് ചൌരിൻഗീ റോഡ്‌ എന്ന് അറിയപ്പെടുന്നത്) റോഡിലാണ്. മമത ബാനർജി മുഖ്യമന്ത്രിയായുള്ള വെസ്റ്റ് ബംഗാൾ (ഇംഗ്ലീഷ് അക്ഷരക്രമത്തിൽ സംസ്ഥാനങ്ങൾ എഴുതുമ്പോൾ അവസാനമുള്ള സംസ്ഥാനത്തെ കുറച്ചു മുന്നിലേക്ക്‌ വരാനായി സംസ്ഥാനത്തിൻറെ പേര് പശ്ചിം ബംഗാ എന്ന് ആക്കാൻ സർക്കാർ പദ്ധതിയുണ്ട്) സംസ്ഥാനത്തിൻറെ തലസ്ഥാനമാണ് കൊൽക്കത്ത. കൊൽക്കത്തയിലെ പ്രശസ്തമായ ഈ കെട്ടിടം ബ്രിട്ടീഷ്‌ കാലഘട്ടത്തിലെ മനോഹരമായ കെട്ടിടമാണ്. ഒബറോയ് ചെയിൻ ഓഫ് ഹോട്ടൽസ് ആണ് ഈ ഹോട്ടലിൻറെ ഉടമസ്ഥർ.

ചരിത്രം

തിരുത്തുക

ഹോട്ടൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലം പത്തൊമ്പതാം നൂറ്റാണ്ടിൽ കേണൽ ഗ്രാൻഡിൻറെ സ്വകാര്യ വസതിയായി നമ്പർ 13 ചൌരിൻഗീ റോഡ്‌ ആയിട്ടാണ് നിർമിച്ചത്. പിന്നീട് ഈ വീട് ആനി മോങ്ക് ബോർഡിംഗ് ഹൗസ് ആക്കി മാറ്റി. അവർ ബിസിനസ്‌ വിപുലീകരണത്തിൻറെ ഭാഗമായി നമ്പർ 14, 15, 17 എന്നിവയും ഉൾപ്പെടുത്തി. നമ്പർ 16 ചൌരിൻഗീ റോഡ്‌ അരതൂൻ സ്റ്റീഫൻ, ഇസ്ഫഹാനിൽ നിന്നുള്ള ഒരു അർമേനിയക്കാരൻ, ഉടമസ്ഥനായ ഒരു തിയറ്റർ ആയിരുന്നു. 1911-ൽ ഒരു തീപ്പിടിത്തത്തിൽ തിയറ്റർ കത്തി അമർന്നു. പിന്നീട് സ്റ്റീഫൻ ആനി മോങ്കിൻറെ കയ്യിലുള്ള സ്ഥലങ്ങൾ കൂടി വാങ്ങി. അവിടെ പുതുക്കിപണിത് ഇന്ന് കാണുന്ന ഹോട്ടലിൻറെ സൈറ്റ് ആയി.[1] അതിമനോഹരമായ നിയോക്ലാസിക്കൽ ശൈലിയിൽ പണിത ഹോട്ടൽ വളരെ വേഗം തന്നെ കൽക്കട്ടയിലെ ഇംഗ്ലീഷ് സമൂഹത്തിനു പ്രിയങ്കരമായ ലക്ഷ്യസ്ഥാനമായി. അന്നു കാലത്ത്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടികളിൽ ഐസ് ഇട്ട ഷാംപെയ്ൻ, വിലകൂടിയ സമ്മാനങ്ങൾ എന്നിവയ്ക്കു പുറമേ, ബോൾറൂമിൽ 12 പന്നിക്കുട്ടികളെ ഇടുന്ന പരിപാടിയും ഉണ്ടായിരുന്നു. പന്നികുട്ടിയെ പിടിക്കുന്നവർക്ക് അവ സ്വന്തം. 1930-കളിൽ, സ്റ്റീഫൻറെ മരണ ശേഷം, കൽക്കട്ടയിൽ പടർന്നു പിടിച്ച ടൈഫോയ്ഡ് രോഗം മൂലം 6 പേര് ഹോട്ടലിൽ മരിച്ചു. ഇതിനു കാരണം ഹോട്ടലിൻറെ ഡ്രൈനേജ് സംവിധാനമാണ് എന്ന നിഗമനത്തിൽ 1937-ൽ ഹോട്ടൽ അടച്ചുപൂട്ടി. അതിനു ശേഷം ഈ ഹോട്ടൽ മോഹൻ സിംഗ് ഒബറോയ് 1939-ൽ പാട്ടത്തിനു എടുത്തു. പിന്നീട് 1943-ൽ അദ്ദേഹം ഈ ഹോട്ടൽ സ്വന്തമാക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധ സമയത്ത് ഹോട്ടലിനു നല്ല രീതിയിൽ പ്രശസ്തി ലഭിച്ചു. 4000-ത്തിൽ അധികം പട്ടാളക്കാർ ഇവിടെ താമസിച്ചു, അവർ എപ്പോഴും പാർട്ടികൾ നടത്തുമായിരുന്നു.

കൊൽക്കത്തയിലെ പ്രധാന ബിസിനസ്‌ ഷോപ്പിംഗ്‌ ജില്ലയിൽ ജവഹർലാൽ നെഹ്‌റു റോഡിലാണ് ദി ഒബറോയ് ഗ്രാൻഡ്‌ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട കൺവെൻഷൻ സെൻറെറുകൾ, ഭരണ കാര്യാലയങ്ങൾ, ബാങ്കുകൾ, കോണ്സുലറ്റ്/ഡെപ്യൂട്ടി ഹൈ കമ്മീഷൻ, ചേംബർ ഓഫ് കോമ്മെർസ്, ക്ലബ്ബുകൾ എന്നീ സ്ഥലങ്ങളിലേക്ക് അനുയോജ്യമായ പ്രദേശത്താണ്. ഷഹിദ് മിനാർ (ഏകദേശം 1 കി മീ), സെന്റ് പോൾ’സ് കത്തീട്രൽ (ഏകദേശം 2 കി മീ), കളിഘറ്റ് (ഏകദേശം 6 കി മീ) എന്നിവയാണ് ഹോട്ടലിൻറെ ചുറ്റുമുള്ള വിനോദ സഞ്ചാര മേഖലകൾ. വിദ്യാസാഗർ സേതു, ബോട്ടാണിക്കൽ ഗാർഡൻ, സിഐഎംഎ ആർട്ട്‌ ഗാലറി എന്നിവ മറ്റു വിനോദ സഞ്ചാര സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. [2]

നേതാജി സുഭാഷ്‌ചന്ദ്ര ബോസ് അന്താരാഷ്‌ട്ര എയർപോർട്ടിൽനിന്നുമുള്ള ദൂരം: ഏകദേശം 19 കി മീ

ഹൌറ റെയിൽവേ സ്റ്റേഷനിൽനിന്നുമുള്ള ദൂരം: ഏകദേശം 11 കി മീ.

സൗകര്യങ്ങൾ

തിരുത്തുക

ദി ഒബറോയ് ഗ്രാൻഡിൽ ഡീലക്സ് മുറികൾ, ആഡംബര മുറികൾ, പ്രീമിയർ മുറികൾ, ബാൽക്കണിയുള്ള പ്രീമിയർ മുറികൾ, ക്ലാസ്സിക്‌ സ്യൂട്ടുകൾ, ബാൽക്കണിയുള്ള ഡീലക്സ് സ്യൂട്ടുകൾ, ബാൽക്കണിയുള്ള ആഡംബര സ്യൂട്ടുകൾ എന്നിങ്ങനെ അനവധി മുറികളിൽനിന്നും തിരഞ്ഞെടുക്കാൻ സാധിക്കും. എല്ലാ മുറികളും ബ്രിട്ടീഷ്‌ ഇന്ത്യയുടെ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന രൂപഘടനയാണ്.

പ്രാഥമിക സൗകര്യങ്ങൾ:

തിരുത്തുക
  • വൈഫൈ
  • എയർ കണ്ടീഷണർ
  • 24 മണിക്കൂർ ചെക്ക്‌ ഇൻ
  • ഭക്ഷണശാല
  • ബാർ
  • കഫെ
  • റൂം സേവനം
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ
  • പൂൾ
  • ജിം

പ്രാഥമിക റൂം സൗകര്യങ്ങൾ:

തിരുത്തുക
  • എയർ കണ്ടീഷനിംഗ്
  • ലിഫ്റ്റ്‌
  • ഡോർമാൻ
  • വൈഫൈ
  • ഔദ്യോഗിക വിരുന്ന് സൗകര്യം
  • ഡോക്ടറുടെ സേവനം

ബിസിനസ്‌ സൗകര്യങ്ങൾ:

തിരുത്തുക
  • എയർ കണ്ടീഷനിംഗ്
  • ലിഫ്റ്റ്‌
  • ഡോർമാൻ
  • വൈഫൈ
  • ഔദ്യോഗിക വിരുന്ന് സൗകര്യം
  • ഡോക്ടറുടെ സേവനം

അവാർഡുകൾ

തിരുത്തുക
  • ടോപ്‌ ഹോട്ടൽസ് ഇൻ ഇന്ത്യ... സാഗറ്റ് സർവ്വേ, ടോപ്‌ ഇന്റർനാഷണൽ ഹോട്ടൽസ്, റിസോർട്ട്സ് ആൻഡ്‌ സ്പാസ് 2005
  • ബെസ്റ്റ് ബിസിനസ്‌ ഹോട്ടൽ ഇൻ ഏഷ്യ: നോമിനേറ്റഡ്‌... ഇന്റർനാഷണൽ ബിസിനസ്‌ ഏഷ്യ ആൻഡ്‌ സിഎൻബിസി
  • ബെസ്റ്റ് ഹോട്ടൽ ഇൻ ദി ഫൈവ് സ്റ്റാർ ഡീലക്സ് കാറ്റഗറി ഇൻ ഈസ്റ്റൺ ഇന്ത്യ ... ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം, ഗവണ്മെന്റ് ഓഫ് വെസ്റ്റ് ബംഗാൾ.[3]
  1. Denby, Elaine (April 2004). Grand Hotels: Reality and Illusion. Reaktion. pp. 197–198.
  2. "The Oberoi Grand Hotel Location". cleartrip.com. Retrieved 2015-08-20.
  3. "Oberoi Hotels & Resorts voted the World's Best Hotel Brand". traveldailynews.asia. Archived from the original on 2016-03-05. Retrieved 2015-08-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദി_ഒബറോയ്_ഗ്രാൻഡ്‌&oldid=3634544" എന്ന താളിൽനിന്ന് ശേഖരിച്ചത്