ദി ഐലൻറ് ഓഫ് ഡോക്ടർ മൊറ്യു
ദി ഐലൻറ് ഓഫ് ഡോക്ടർ മൊറ്യു 1896 ൽ ഇംഗ്ലീഷ് ഗ്രന്ഥകാരനായ എച്ച്.ജി. വെൽസ് രചിച്ച ഒരു സയൻസ് ഫിക്ഷൻ നോവലാണ്.
കർത്താവ് | H. G. Wells |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Science fiction |
പ്രസിദ്ധീകൃതം | 1896 (Heinemann, Stone & Kimball[1]) |
മുമ്പത്തെ പുസ്തകം | The Wonderful Visit |
ശേഷമുള്ള പുസ്തകം | The Wheels of Chance |
നോവലിന്റെ ഇതിവൃത്തം, ഒരു കപ്പലപകടത്തിൽപ്പടുകയും സമീപത്തുകൂടി കടന്നുപോയ ബോട്ട് രക്ഷപെടുത്തി ഡോക്ടർ മൊറ്യുവിന്റെ വാസസ്ഥാനമായ ദ്വീപിലുപേക്ഷിച്ചു പോകുകയും ചെയ്യപ്പെട്ട എഡ്വാർഡ് പ്രെൻഡിക് എന്നയാളുടെ സംഭവ വിവരണമാണ്. ഡോക്ടർ മൊറ്യൂവിന്റെ വിചിത്രപരീക്ഷണങ്ങളുടെ വേദിയായിരുന്നു ഒറ്റപ്പെട്ട ഈ ദ്വീപ്. ഇദ്ദേഹം മൃഗങ്ങളിൽ “വിവിസെക്ഷൻ” സങ്കേതമുപയോഗിച്ച് (ലാറ്റിൻ പദമായ “vivus” (alive), “section (cutting)” എന്നിവ ലോപിച്ചുണ്ടായ പദം; പരീക്ഷണങ്ങളുടെ ഭാഗമായി കേന്ദ്ര നാഢീവ്യൂഹമുള്ള മൃഗങ്ങളെ ജീവനോടെ കീറി ആന്തരാവയവങ്ങൾ പരിശോധിക്കുന്നത്) പരീക്ഷണങ്ങൾ നടത്തി മനുഷ്യസമാനമായ മിശ്രജീവികളെ സൃഷ്ടിക്കുന്ന ജോലിയിൽ വ്യാപൃതനായിരുന്നു. ഈ നോവൽ, വേദന, ക്രൂരത, ധാർമ്മിക ഉത്തരവാദിത്തം, മനുഷ്യ വ്യക്തിത്വം, പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ ഇടപെടലുകൾ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് തത്ത്വചിന്തയിലധിഷ്ടിതമായി പ്രതിപാദിക്കുന്നു.[2]
“ദി ഐലൻറ് ഓഫ് ഡോക്ടർ മൊറ്യു” ആദ്യകാല സയൻസ് ഫിക്ഷൻ നോവലുകളിൽപ്പെട്ട ഉത്തമകലാസൃഷ്ടിയായി പരിഗണിക്കപ്പെടുന്നു. എച്ച്. ജി. വെൽസിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതികളിലൊന്നുകൂടിയാണിത്. ഈ നോവലിനെ അവലംബമാക്കി സിനിമയും മറ്റു കലാമാദ്ധ്യമങ്ങളും നിരവധി രൂപമെടുത്തിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "HGWells".
- ↑ Barnes & Noble. "The Island of Doctor Moreau: Original and Unabridged". Barnes & Noble. Archived from the original on 2022-02-06. Retrieved 2017-04-03.