ദി എൻടോംബ്മെന്റ്

മൈക്കലാഞ്ചലോ ബ്യൂണറോട്ടി വരച്ച പൂർത്തിയാകാത്ത ഒരു ചിത്രം

ഇറ്റാലിയൻ നവോത്ഥാന കലാകാരൻ മൈക്കലാഞ്ചലോ ബ്യൂണറോട്ടിയുടെ പേരിലുള്ളതും ഏകദേശം 1500-ഓ 1501-നോ വരച്ചതാണെന്ന് കണക്കാക്കപ്പെടുന്ന യേശുവിന്റെ സംസ്‌കാരത്തിന്റെ പൂർത്തിയാകാത്ത ഒരു ഓയിൽ-ഓൺ-പാനൽ പെയിന്റിംഗാണ് ദി എൻടോംബ്മെന്റ്. ഈ ചിത്രം റോമിൽ താമസിക്കുന്ന സ്കോട്ടിഷ് ഫോട്ടോഗ്രാഫറായ റോബർട്ട് മാക്ഫെർസണിൽ നിന്ന് 1868-ൽ വാങ്ങിയ ലണ്ടനിലെ നാഷണൽ ഗാലറിയിലാണ് സംരക്ഷിച്ചിരിക്കുന്നത്. വിവിധ വൈരുദ്ധ്യമുള്ള വിവരണങ്ങൾ അനുസരിച്ച്, [1] ഏകദേശം 20 വർഷം മുമ്പ് നാഷണൽ ഗാലറി പെയിന്റിംഗ് സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ മഡോണ, ഡോണി ടോണ്ടോ, ഒരുപക്ഷേ ദി ടോർമെന്റ് ഓഫ് സെന്റ് ആന്റണി എന്നിവയ്‌ക്കൊപ്പം മൈക്കലാഞ്ചലോയുടെ പേരിലുള്ള ഒരുപിടി ചിത്രങ്ങളിൽ ഒന്നാണിത്.

The Entombment
Entombment Michelangelo.jpg
ArtistMichelangelo
Yearc. 1500–1501
CatalogueNG790
Mediumoil on panel
Dimensions161.7 cm × 149.9 cm (63.7 ഇഞ്ച് × 59.0 ഇഞ്ച്)
ConditionUnfinished
LocationNational Gallery, London

ചരിത്രംതിരുത്തുക

ഈ ചിത്രത്തിന്റെ കാലക്രമത്തിലുള്ള സ്ഥാനം ചില തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും ഇത് മൈക്കലാഞ്ചലോയുടെ ഒരു ആദ്യകാല ചിത്രമായി കണക്കാക്കപ്പെടുന്നു.[2] മൈക്കലാഞ്ചലോയുടെ ശിഷ്യന്മാരിൽ ഒരാൾ മാസ്റ്ററുടെ ഡ്രോയിംഗിൽ നിന്ന് ഈ ചിത്രം വരച്ചതാകാം അല്ലെങ്കിൽ അദ്ദേഹത്തിന്റെ സൃഷ്ടിയുടെ നേരിട്ടുള്ള അനുകരണമായിരിക്കാം ഇത് എന്ന് ചില അധികാരികൾ വിശ്വസിക്കുന്നു.[3]

1981-ൽ കണ്ടെത്തിയ രേഖകൾ പ്രകാരം, [4] റോമിലെ സാന്റ് അഗോസ്റ്റിനോ പള്ളിയിലെ ശവസംസ്കാര ചാപ്പലിനുവേണ്ടി ഒരു പാനൽ വരയ്ക്കാൻ 1500-ൽ മൈക്കലാഞ്ചലോയെ നിയോഗിച്ചിരുന്നു. എന്നാൽ അവസാനം ലഭിച്ച തുക തിരികെ നൽകി. 1501-ൽ മൈക്കലാഞ്ചലോ ഫ്ലോറൻസിലേക്ക് മടങ്ങുമ്പോൾ പൂർത്തിയാകാതെ കിടന്ന ദ എംടോംബ്‌മെന്റ് ഈ ചിത്രം ആയിരിക്കാനാണ് സാധ്യത. ഈ വിഷയം പീറ്റയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ചാപ്പലിന് അനുയോജ്യമാണ്. കൂടാതെ പെയിന്റിംഗിൽ ചിത്രീകരിച്ചിരിക്കുന്ന രംഗം പോലെ അതിന്റെ സ്ഥാനത്ത് ഇടതുവശത്ത് നിന്ന് പ്രകാശിക്കുകയും ചെയ്യുന്നു. നാഷണൽ ഗാലറിയുടെ കാറ്റലോഗിലെ പെയിന്റിംഗിന്റെ വിവരണം സൂചിപ്പിക്കുന്നത് മൈക്കലാഞ്ചലോ 1501-ൽ ശിൽപം ചെയ്യാൻ ഏറ്റെടുത്ത ദാവീദ് ശിൽപത്തിന്റെ വലിയ മാർബിൾ കട്ട സുദൃഢമാക്കാൻ പോയതായി സൂചിപ്പിക്കുന്നു.[5]

അവലംബംതിരുത്തുക

അടിക്കുറിപ്പുകൾതിരുത്തുക

  1. Hirst & Dunkerton 1994, p. 131, endnote 11.
  2. Hirst & Dunkerton 1994, p. 60.
  3. "Sepoltura di Cristo: La tela incompiuta di Michelangelo". buonarroti.eu (ഭാഷ: ഇറ്റാലിയൻ). മൂലതാളിൽ നിന്നും 2020-05-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-06-11.
  4. Hirst, Michael (October 1981). "Michelangelo in Rome: an altar-piece and the 'Bacchus'". The Burlington Magazine. 581ff.
  5. "The Entombment (or Christ being carried to his Tomb): Description". The National Gallery. ശേഖരിച്ചത് 13 March 2021.

Works citedതിരുത്തുക

  • Hirst, Michael; Dunkerton, Jill (1994). Making and Meaning: the Young Michelangelo. London: National Gallery Publications.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദി_എൻടോംബ്മെന്റ്&oldid=3824092" എന്ന താളിൽനിന്ന് ശേഖരിച്ചത്