ദി എറ്റേണൽ സിറ്റി
ദി എറ്റേണൽ സിറ്റി 1923-ൽ ജോർജ്ജ് ഫിറ്റ്‌സ്‌മൗറിസ് സംവിധാനം ചെയ്ത ഒരു അമേരിക്കൻ നിശ്ശബ്ദ നാടകീയ ചിത്രമാണ്. ഇതേ പേരിലുള്ള 1901-ലെ ഹാൾ കെയ്‌ൻ നോവലിനെ അടിസ്ഥാനമാക്കി ഒയ്‌ഡ ബെർഗെർ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ബാർബറ ലാ മാർ, ലയണൽ ബാരിമോർ, ബെർട്ട് ലൈറ്റെൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
ദി എറ്റേണൽ സിറ്റി | |
---|---|
സംവിധാനം | ജോർജ് ഫിറ്റ്സ്മൗറിസ് |
നിർമ്മാണം | സാമുവൽ ഗോൾഡ്വിൻ |
രചന | Ouida Bergère (scenario) |
അഭിനേതാക്കൾ | ലയണൽ ബാരിമോർ ബെർട്ട് ലൈറ്റെൽ ബാർബറ ലാ മാർ |
ഛായാഗ്രഹണം | ആർതർ സി. മില്ലർ |
സ്റ്റുഡിയോ | സാമുവൽ ഗോൾഡ്‌വിൻ പ്രൊഡക്ഷൻസ് |
വിതരണം | അസോസിയേറ്റഡ് ഫസ്റ്റ് നാഷണൽ |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | Silent (English intertitles) |
സമയദൈർഘ്യം | 8 reels; 7,929 feet |
സാമുവൽ ഗോൾഡ്‌വിൻ പ്രൊഡക്ഷൻസ് നിർമ്മിച്ച് അസോസിയേറ്റഡ് ഫസ്റ്റ് നാഷണൽ വിതരണം ചെയ്ത ഈ ചിത്രം പോളിൻ ഫ്രെഡറിക് അഭിനയിച്ച ദി എറ്റേണൽ സിറ്റിയുടെ (1915) റീമേക്കായിരുന്നു ഇത്. കെയ്‌നിന്റെ നോവലിനെത്തന്നെ അടിസ്ഥാനമാക്കി 1902-ൽ വിയോള അലൻ അഭിനയിച്ച നാടകത്തിന്റെ രണ്ടാമത്തെ സിനിമാ ചിത്രീകരണമായിരുന്നു ഇത്.[1][2] സാമുവൽ ഗോൾഡ്‌വിന്റെ സ്വകാര പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ നിർമ്മാണം എന്ന നിലയിലും ഈ ചിത്രം ശ്രദ്ധേയമായിരുന്നു.[3]
അവലംബം
തിരുത്തുക- ↑ The Eternal City, original Broadway production Nov. 17 1912 to Feb. 1903; Victoria Theatre
- ↑ Progressive Silent Film List: The Eternal City at silentera.com
- ↑ Marill, Alvin H. (1976). Samuel Goldwyn presents. A.S. Barnes. p. 35. ISBN 0498016587.