19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കൻ കലാകാരൻ റോബർട്ട് ഫ്രെഡറിക് ബ്ലം വരച്ച ചിത്രമാണ് ദി കാൻഡി ബ്ലോവർ എന്നും അറിയപ്പെടുന്ന ദി അമേയ'. ക്യാൻവാസിൽ പൂർത്തിയാക്കിയ ഈ ചിത്രത്തിൽ ജോലിസ്ഥലത്തെ ഒരു ജാപ്പനീസ് മിഠായി നിർമ്മാതാവിനെ (അമേസിക്കു കല അഭ്യസിക്കുന്നു) ചിത്രീകരിച്ചിരിക്കുന്നു. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലെ ഒരു ചിത്രമാണ് അമേയ.

The Ameya
The Candy Blower
കലാകാരൻRobert Frederick Blum
വർഷംc. 1893
MediumOil on canvas
അളവുകൾ63.7 cm × 78.9 cm (25.1 in × 31.1 in)
സ്ഥാനംMetropolitan Museum of Art, New York City
Accession04.31

വിവരണം തിരുത്തുക

1890-ൽ സ്‌ക്രിബ്‌നേഴ്സ് മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ ഒരു പരമ്പര (സർ എഡ്വിൻ അർനോൾഡ് എഴുതിയത്) ചിത്രീകരിക്കുന്നതിനായി അമേരിക്കൻ ചിത്രകാരനായ റോബർട്ട് ഫ്രെഡറിക് ബ്ലമിനെ ജപ്പാനിലേക്ക് അയച്ചു.[1] രണ്ട് വർഷത്തോളം ടോയ്‌കോയിലെ ഒരു ചെറിയ വീട്ടിൽ താമസിച്ചുകൊണ്ട് അദ്ദേഹം ചിത്രീകരണത്തിനായി രംഗങ്ങൾ തേടി രാജ്യത്തുടനീളം സഞ്ചരിച്ചു.[2][1]

ജപ്പാനിൽ താമസിച്ച പിന്നീടുള്ള കാലഘട്ടത്തിലാണ് ബ്ലൂം ദി അമെയ സൃഷ്ടിച്ചത്. മിഠായി നിർമ്മാതാക്കളായ അമേസിയാക്കു കല അഭ്യസിക്കുന്ന ഒരു അമേയയെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. അമെയയുടെ ചിത്രം ഗ്ലാസ്സ് ബ്ലോയിംഗിന് സമാനമാണെന്ന് ബ്ലം തന്നെ വിശേഷിപ്പിച്ചിരിക്കുന്നു.[2]

അമേരിക്കയിലേക്ക് മടങ്ങിയെത്തിയതിനുശേഷം 1893 ലെ നാഷണൽ അക്കാദമി ഓഫ് ഡിസൈനിന്റെ എക്സിബിഷനിൽ ബ്ലമിന്റെ ചിത്രങ്ങൾക്ക് നല്ല സ്വീകാര്യത ലഭിച്ചു.[3]ബ്ലം പിന്നീട് അക്കാദമിയിലേക്കുള്ള തെരഞ്ഞെടുപ്പ് ലഭിച്ചതിനുള്ള അംഗീകാരം ദി അമെയക്കു നല്കി.[4]ന്യൂയോർക്ക് ടൈംസിന്റെ ഒരു നിരൂപകൻ വൈവിധ്യമാർന്ന വസ്ത്രധാരണത്തിൽ ഒന്നിലധികം വിഷയങ്ങൾ അതിനെ "മികച്ച രീതിയിൽ വരച്ചതായി" വിശേഷിപ്പിച്ചു. [3]തന്റെ ചിത്രീകരണങ്ങളിൽ വ്യക്തികളുടെ ഗ്രൂപ്പുകളെ ചിത്രീകരിക്കുന്നതിനുള്ള ബ്ലമിന്റെ കഴിവിന്റെ ഒരു ഉദാഹരണമായി മറ്റ് സ്രോതസ്സുകൾ അമേയയെ ഉദ്ധരിച്ചു.[3]

ഒരു കാലത്ത് ആൽഫ്രഡ് കോർണിംഗ് ക്ലാർക്കിന്റെ ഉടമസ്ഥതയിലുള്ള ഈ പെയിന്റിംഗ് 1904 ൽ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന് ലഭിച്ചു.[2]

അവലംബം തിരുത്തുക

  1. 1.0 1.1 Meech-Pekarik, Julia (1982). Early Collectors of Japanese Prints and The Metropolitan Museum of Art. The Metropolitan Museum Journal. p. 103.
  2. 2.0 2.1 2.2 "The Ameya". www.metmuseum.org. Retrieved 2019-09-27.
  3. 3.0 3.1 3.2 N.Y.), Metropolitan Museum of Art (New York; Caldwell, John; Bolger, Doreen; Roque, Oswaldo Rodriguez; Spassky, Natalie (1980). American Paintings in the Metropolitan Museum of Art (in ഇംഗ്ലീഷ്). Metropolitan Museum of Art. ISBN 9780870992445.
  4. New Metropolitan (in ഇംഗ്ലീഷ്). Blakely Hall. 1904.
"https://ml.wikipedia.org/w/index.php?title=ദി_അമെയ&oldid=3569742" എന്ന താളിൽനിന്ന് ശേഖരിച്ചത്