ദിവ്യ ദേശ്മുഖ്
ഇന്ത്യക്കാരിയായ ഒരു ചെസ്സ് കളിക്കാരിയാണ് ദിവ്യ ദേശ്‌മുഖ് (ജനനം - 9 ഡിസംബർ 2005).[3][4] ഇന്റർനാഷണൽ മാസ്റ്റർ (ഐഎംഎം) ആണ് ദിവ്യ.
ദിവ്യ ദേശ്മുഖ് | |
---|---|
രാജ്യം | ഇന്ത്യ |
ജനനം | [1] നാഗ്‌പൂർ | 9 ഡിസംബർ 2005
സ്ഥാനം | ഇന്റർനാഷണൽ മാസ്റ്റർ (2023) വനിതാ ഗ്രാന്റ്‌മാസ്റ്റർ (2021) |
ഫിഡെ റേറ്റിങ് | 2414 (ഡിസംബർ 2024) |
ഉയർന്ന റേറ്റിങ് | 2456 (June 2024)[2] |
ചെസ്സ് കരിയർ
തിരുത്തുക2022 ലെ ഇന്ത്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് നേടിയത് ദിവ്യയാണ്. 2022 ലെ ചെസ് ഒളിമ്പ്യാഡിൽ ദിവ്യ ഒരു വ്യക്തിഗത വെങ്കല മെഡലും നേടിയിരുന്നു. 2020 ലെ ഫിഡെ ഓൺലൈൻ ചെസ് ഒളിമ്പ്യാഡ് സ്വർണ്ണ മെഡൽ നേടിയ ടീമിന്റെ ഭാഗമായിരുന്നു ദിവ്യ.[5] 2023 സെപ്റ്റംബറിലെ കണക്കനുസരിച്ച് ഇന്ത്യയിലെ വനിതാ ചെസ്സ് കളിക്കാരിൽ ഏഴാമതാണ് ദിവ്യ.[6]
2023-ൽ അൽമാട്ടിയിൽ നടന്ന ഏഷ്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ ദിവ്യ വിജയിയായി.[7] ടാറ്റ സ്റ്റീൽ ഇന്ത്യ ചെസ് ടൂർണമെന്റിലെ വനിതാ റാപ്പിഡ് വിഭാഗത്തിൽ താഴത്തെ സീഡ് ആയിരുന്നിട്ടും അവർ ഒന്നാം സ്ഥാനത്തെത്തി. ടൂർണമെന്റിൽ, അവർ ഹാരിക ദ്രോണവല്ലി, വാണ്ടിക അഗർവാൾ, കോനേരു ഹംപി, സവിത ശ്രീ ബി, ഐറിന ക്രുഷ്, നിനോ ബറ്റ്സിയാഷ്വിലി എന്നിവരെ പരാജയപ്പെടുത്തി, വനിതാ ലോക ചാമ്പ്യന്മാരായ ജു വെൻജുൻ, അന്ന ഉഷേനിന എന്നിവരോട് സമനില വഴങ്ങുകയും, പോളിന ഷുവലോവയോട് ടൂർണമെന്റിലെ ഏക തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.[8]
ജൂൺ 13 ന് ദിവ്യ ദേശ്‌മുഖ് 2024 ഫിഡെ വേൾഡ് അണ്ടർ 20 ഗേൾസ് ചെസ് ചാമ്പ്യനായി.
അവലംബം
തിരുത്തുക- ↑ "Divya Deshmukh". Twitter. Retrieved 6 May 2022.
- ↑ "Divya Deshmukh FIDE profile". Retrieved 8 December 2020.
- ↑ Navalgund, Niranjan (5 March 2022). "Arjun Erigaisi, Divya Deshmukh Clinch Indian National Championships". chess.com. Retrieved 10 July 2022.
- ↑ Ahmed, Shahid (19 October 2021). "Divya Deshmukh becomes the 22nd Woman Grandmaster of India". Chessbase India. Retrieved 27 February 2022.
Divya Deshmukh scored her final WGM-norm in her first tournament in over 17 months at First Saturday GM October 2021.
- ↑ "India – FIDE Online Olympiad 2020". FIDE Online Olympiad 2020 / 24 July - August 30. Archived from the original on 2022-11-18. Retrieved 27 February 2022.
- ↑ "FIDE Ratings". Retrieved 2 September 2023.
- ↑ Asian Continental Women Chess Championship 2023
- ↑ TATA STEEL CHESS INDIA RAPID 2023 (WOMEN)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ദിവ്യ ദേശ്‌മുഖ് rating card at FIDE
- ദിവ്യ ദേശ്‌മുഖ് player profile at Chess.com
- ദിവ്യ ദേശ്മുഖ് player profile at ChessGames.com
- Divya Deshmukh chess games at 365Chess.com
- Divya Desmukh ട്വിറ്ററിൽ