ദിപ്സാൻ തിർക്കി

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ദിപ്സാൻ ടിർക്കി (ജനനം: 15 ഒക്ടോബർ 1998) ഒരു ഇന്ത്യൻ ഹോക്കി താരമാണ്. 2016 ലെ മെൻസ് ഹോക്കി ജൂനിയർ വേൾഡ് കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം.

Dipsan Tirkey
Personal information
Born (1998-10-15) 15 ഒക്ടോബർ 1998  (26 വയസ്സ്)
Sundergarh district, Orissa, India
Playing position Defender
National team
2017– India

ജീവിതവും കരിയറും

തിരുത്തുക

1998 ഒക്ടോബർ 15 ന് സുന്ദർഗാർഹ് ജില്ലയിലെ സൗനമര ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു കൃഷിക്കാരനും മാതാവ് വീട്ടമ്മയും ആയിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം, ഗ്രാമത്തിലെ റോഡുകളിൽ കടമെടുത്ത ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ഹോക്കി പരിശീലിച്ചു.[1] തന്റെ മൂത്ത സഹോദരനായ പ്രശാന്തിന്റെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് കായികരംഗത്തെ ഉയർത്താൻ 2009 ൽ റൂർക്കേലയിലെ സ്റ്റേറ്റ് സ്പോർട്സ് ഹോസ്റ്റലിൽ ചേർന്നു പഠിച്ചു.[2]

2014 ജോഹർ സുൽത്താൻ എന്ന കപ്പിനുവേണ്ടി ഇന്ത്യൻ ജൂനിയർ ടീമിൽ തുർക്കി ആദ്യമായി കളിച്ചിട്ടുണ്ട്. അതേ വർഷം തന്നെ ഹോക്കി ഇന്ത്യ ലീഗിൽ കലിംഗ ലാൻസർ ഫ്രാഞ്ചൈസ് അദ്ദേഹത്തെ തിരഞ്ഞെടുത്തു.[3] 2016 ജൂലായിൽ റഷ്യയിലും ഇംഗ്ലണ്ടിലും നടന്ന യൂറോപ്യൻ കപ്പിലെ ഇന്ത്യൻ ജൂനിയർ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.[4]

2016 ൽ ലക്നൗവിൽ നടന്ന പുരുഷവിഭാഗം ജൂനിയർ വേൾഡ് കപ്പ് ടീമിലെ ഏറ്റവുംപ്രായം കുറഞ്ഞ അംഗവും വൈസ് ക്യാപ്റ്റനും ആയിരുന്നു അദ്ദേഹം. ഈ ടീം തോൽവി അറിയാതെ ഈ കപ്പ് നേടി.[5]

  1. Sarkar, Sujata (26 December 2016). "Young hockey star Dipsan Tirkey credits Bhubneswar's Sports Hostel for his success". oneindia.com. Retrieved 30 July 2017.
  2. Ganesan, Uthra (15 December 2016). "From the land of Dilip Tirkey comes another wall of Indian hockey". The Hindu. Retrieved 30 July 2017.
  3. "Hockey getting more popular in Odisha due to HIL: Dipsan Tirkey". oneindia.com. 5 January 2017. Retrieved 30 July 2017.
  4. "Dipsan Tirkey to lead Indian hockey juniors at EurAsia Cup, England tour". The Times of India. 24 June 2016. Retrieved 30 July 2017.
  5. Vasavda, Mihir (19 December 2016). "Hockey Junior World Cup: India colts over the moon". The Indian Express. Retrieved 30 July 2017.
"https://ml.wikipedia.org/w/index.php?title=ദിപ്സാൻ_തിർക്കി&oldid=4099927" എന്ന താളിൽനിന്ന് ശേഖരിച്ചത്