ദിപാലി ബർതാകുർ
അസമിൽ നിന്നുള്ള ഒരു ഇന്ത്യൻ ഗായികയായിരുന്നു ദിപാലി ബർതാക്കൂർ (30 ജനുവരി 1941 - 21 ഡിസംബർ 2018) . അവരുടെ പാട്ടുകൾ പ്രധാനമായും ആസാമീസ് ഭാഷയിലാണ് പാടിയിരുന്നത്.[1] 1998-ൽ അവർക്ക് ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു.[2]
Dipali Barthakur | |
---|---|
ജനനം | |
മരണം | 21 ഡിസംബർ 2018 | (പ്രായം 77)
തൊഴിൽ | Singer |
സജീവ കാലം | 1955-1969 |
ജീവിതപങ്കാളി(കൾ) | Neel Pawan Barua |
പുരസ്കാരങ്ങൾ | Padmashri, 1998 |
ആദ്യകാല ജീവിതം
തിരുത്തുകഅസമിലെ ശിവസാഗറിലെ സോനാരിയിൽ ബിശ്വനാഥ് ബോർത്തക്കൂറിന്റെയും ചന്ദ്രകാന്തി ദേവിയുടെയും[3] മകളായി 1941-ലാണ് ബർതാക്കൂർ ജനിച്ചത്.[4][5]
സംഗീത ജീവിതം
തിരുത്തുകഒരു ഗായികയായാണ് ബോർത്തകൂർ തന്റെ കരിയർ ആരംഭിച്ചത്. അവർ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ, 1958-ൽ, ഗുവാഹത്തിയിലെ ഓൾ ഇന്ത്യ റേഡിയോയിൽ "മോർ ബൊപൈ ലഹോരി" എന്ന ഗാനവും[4] ലച്ചിത് ബൊർഫുകൻ (1959) എന്ന ചിത്രത്തിന് വേണ്ടി "ജൂബോൺ അമോണിയി കൊരെ ചെനൈദോൻ" എന്ന ഗാനവും ആലപിച്ചു. [6] അവരുടെ മറ്റ് ചില ജനപ്രിയ ആസാമീസ് ഗാനങ്ങൾ ഇവയാണ്:[3]
- "സോനോർ ഖരു നലാഗെ മുക്"
- "ജൂബോൺ ആമോനി കോർ, ചെനൈദോൻ"
- "ജുന്ധോൺ ജുനലൈറ്റ്"
- "കോൻമന ബോറോക്‌സിയർ സിപ്പ്"
- "സേനായി മോയി ജൗ ദേയി"
- "ഓ' ബോന്ദു സോമോയി പലേ അമർ ഫലേ"
സ്വകാര്യ ജീവിതം
തിരുത്തുകബർതാക്കൂർ 1969-ൽ "ലുയിറ്റോ നെജാബി ബോയ്" എന്ന തന്റെ അവസാന ഗാനം ആലപിച്ചു.[4]അതിനുശേഷം അവർക്ക് കഠിനമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ചുതുടങ്ങി. അത് അവരുടെ പാട്ടിന് തടസ്സമാകുകയും വീൽചെയർ ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്തു. 1976-ൽ ആസാമിൽ നിന്നുള്ള പ്രശസ്ത ഇന്ത്യൻ കലാകാരനും പ്രശസ്ത അസമീസ് എഴുത്തുകാരൻ ബിനന്ദ ചന്ദ്ര ബറുവയുടെ മകനും ചിത്രകാരനുമായ നീൽ പവൻ ബറുവയെ അവർ വിവാഹം കഴിച്ചു. [1][7]
ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് 2018 ഡിസംബർ 21-ന് ഗുവാഹത്തിയിലെ നെംകെയർ ഹോസ്പിറ്റലിൽ വെച്ച് ബർത്തക്കൂർ മരിച്ചു.[8] "ആസാമിന്റെ നൈറ്റിംഗേൽ" എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.[9]
അവാർഡുകൾ
തിരുത്തുക1990-92 കാലഘട്ടത്തിൽ നാടോടി സംഗീതത്തിനും പരമ്പരാഗത സംഗീതത്തിനുമുള്ള പത്മശ്രീ പുരസ്‌കാരം നൽകി ബർത്തക്കൂറിനെ നിരവധി തവണ ആദരിച്ചിട്ടുണ്ട്.
അവരുടെ ചില അവാർഡുകൾ/അംഗീകാരങ്ങൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:
അവലംബം
തിരുത്തുക- ↑ 1.0 1.1 "A tribute to marriage of arts & minds - Book on celebrity couple". The Telegraph. 26 December 2003. Archived from the original on 4 March 2016. Retrieved 2 April 2013.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 15 November 2014. Retrieved 21 July 2015.
- ↑ 3.0 3.1 "Deepali-Borthakur". assamspider.com. Archived from the original on 10 October 2011. Retrieved 2 April 2013.
- ↑ 4.0 4.1 4.2 Suchibrata Ray, Silpi Dipali Barthakuror 71 Sonkhyok Jonmodin, Amar Asom, 31 January 2012, accessed date: 03-02-2012
- ↑ "Assamese singer Dipali Barthakur passes away". The Hindu (in Indian English). Special Correspondent. 2018-12-22. ISSN 0971-751X. Retrieved 2020-03-10.
{{cite news}}
: CS1 maint: others (link) - ↑ "Musical Minds". enajori.com. Archived from the original on 2013-04-10. Retrieved 2013-04-12.
- ↑ "Where Rubies are Hidden - II". Rukshaan Art. Archived from the original on 17 November 2018. Retrieved 8 July 2019.
- ↑ "Dipali Borthakur Passes Away". Archived from the original on 15 February 2020. Retrieved 21 December 2018.
- ↑ "Singer Dipali Barthakur passes away, last rite today with state honour". www.thehillstimes.in. Archived from the original on 2022-02-05. Retrieved 2020-03-10.
- ↑ "October 16th, 2010 - October 28th, 2010, The Strand Art Room, Neel Pawan Baruah". ArtSlant. Archived from the original on 15 February 2020. Retrieved 2013-04-01.
- ↑ "Rediff On The NeT: Nani Palkhivala, Lakshmi Sehgal conferred Padma Vibushan". Rediff.co.in. 1998-01-27. Retrieved 2013-04-01.
- ↑ TI Trade (2010-01-18). "The Assam Tribune Online". Assamtribune.com. Archived from the original on 2016-03-03. Retrieved 2013-04-01.