ഒരു തമിഴ് ദിനപത്രമാണ് ദിനമലർ. 1951ൽ ടി.വി. രാമസുബ്ബയ്യർ ആണ് ദിനമലർ സ്ഥാപിച്ചത്.[1] 2016 ജൂൺ മാസത്തെ കണക്കുകൾ പ്രകാരം ദിനമലരിന് ശരാശരി 9,42,812 വരിക്കാരുണ്ട്.[2]

ദിനമലർ
தினமலர்
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
സ്ഥാപക(ർ)ടി.വി. രാമസുബ്ബയ്യർ
സ്ഥാപിതംസെപ്റ്റംബർ 6, 1951
രാഷ്ട്രീയച്ചായ്‌വ്ദേശീയം
ഭാഷതമിഴ്
ആസ്ഥാനംചെന്നൈ, ഇന്ത്യ
Circulation9,42,812 (as at ABC Jan-Jun 2016)
ഔദ്യോഗിക വെബ്സൈറ്റ്dinamalar.com

ചരിത്രം

തിരുത്തുക

1951 സെപ്റ്റംബർ 6ന് തിരുവനന്തപുരത്താണ് ദിനമലർ സ്ഥാപിച്ചത്. 1957ൽ ഈ ദിനപത്രത്തിന്റെ പ്രവർത്തനങ്ങൾ തിരുനെൽവേലിയിലേക്ക് മാറ്റി.[3] നിലവിൽ തിരുനെൽവേലി (1957), തിരുച്ചിറപ്പള്ളി (1966), ചെന്നൈ (1979), മധുരൈ (1980), ഈറോഡ് (1984), പുതുച്ചേരി (1991),കോയമ്പത്തൂർ (1992),വെല്ലൂർ (1993),നാഗർകോവിൽ (1996), സേലം (2000) എന്നീ സ്ഥലങ്ങളിൽ നിന്നും ദിനമലർ ദിനപത്രം പുറത്തിറങ്ങുന്നു. [3]

വരിക്കാരുടെ എണ്ണം

തിരുത്തുക

10 നഗരങ്ങളിലാണ് ദിനമലർ നിലവിൽ അച്ചടിക്കുന്നത്. കൂടാതെ കർണാടകയിലെ ബാംഗ്ലൂരിലും അച്ചടിക്കുന്നുണ്ട്. 2016 ജൂൺ മാസത്തെ കണക്കുകൾ പ്രകാരം ദിനമലരിന് ശരാശരി 9,42,812 വരിക്കാരുണ്ട്. [2]

സപ്ലിമെന്റുകൾ

തിരുത്തുക
ദിവസം സപ്ലിമെന്റ് മറ്റ് വിവരങ്ങൾ
തിങ്കൾ വാരിക നിധി (സാമ്പത്തികം), കൽവി മലർ, പട്ടം (വിദ്യാർത്ഥി വാരിക)
ചൊവ്വ വാരിക വേലൈവയ്പു മലർ (തൊഴിലവസരങ്ങൾ)
ബുധൻ വാരിക നലം (ആരോഗ്യം), വ്യവസായ മലർ (കാർഷികം)
വ്യാഴം വാരിക അറിവിയൽ മലർ (ഐ.ടി), തിരൈമലർ (ചലച്ചിത്രം)
വെള്ളി വാരിക സിരുവർ മലർ (കുട്ടികളുടെ വാരിക), മെട്രോ (ചെന്നൈ മെട്രോ)
ശനി വാരിക ആമ്മിക മലർ, കനവു ഇല്ലം (റിയൽ എസ്റ്റേറ്റ്)
ഞായർ വാരിക വരമലർ (കുടുംബ വാരിക), സിനിമാ പക്കം, കണ്ണമ്മ
എല്ലാ ദിവസവും വാരിക ജ്യോതിഷം, തൊഴിൽ (ബിസിനസ് പേജ്), ജില്ലാതല സപ്ലിമെന്റ്, ടീ കടൈ ബെഞ്ച് (രാഷ്ട്രീയം)
പ്രത്യേക പതിപ്പുകൾ വാരിക ദീപാവലി മലർ, പൊങ്കൽ മലർ, നവരാത്രി സ്പെഷ്യൽ, വരുട മലർ
  1. www.hindu.com/2009/03/26/stories/2009032659880400.htm
  2. 2.0 2.1 "Submission of circulation figures for the audit period July - December 2015" (PDF). Audit Bureau of Circulations. Retrieved 5 January 2016.
  3. 3.0 3.1 "About us, Dinamalar". dinamalar.com. Retrieved 25 July 2015.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദിനമലർ&oldid=3089017" എന്ന താളിൽനിന്ന് ശേഖരിച്ചത്