പ്രമുഖ ഒഡിയ എഴുത്തുകാരനും ചിത്രകാരനും ചരിത്രകാരനുമായിരുന്നു ദിനനാഥ് പതി. ഒഡിഷയിലെ പരമ്പരാഗത, ആദിവാസി, നാടോടി, ഗ്രാമീണ, സമകാലിക കലാരൂപങ്ങളെക്കുറിച്ച് ഇംഗ്ളീഷ്, ഒഡിയ, ജർമൻ ഭാഷകളിൽ 50ൽപരം പുസ്തകങ്ങൾ രചിച്ചു.ലോകത്തിലെ പല മ്യൂസിയങ്ങളിലും അദ്ദേഹത്തിൻെറ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

ഒറീസയിലെ ദിഘപഹന്തിയിൽ ജനിച്ചു. ചിത്രകലയിൽ ബിരുദം നേടിയശേഷം അദ്ദേഹം ശാന്തിനികേതനിൽനിന്ന് കലാചരിത്രത്തിൽ ഡോക്ടറേറ്റ് നേടി. 1967-72 കാലത്ത് ഭുവനേശ്വറിലെ കേന്ദ്രീയ വിദ്യാലയത്തിൽ പെയിന്റിങ് അധ്യാപകനായി. തുടർന്ന്, ഒഡിഷ സ്‌റ്റേറ്റ് മ്യൂസിയത്തിലെ ക്യൂറേറ്ററായി. ഭുവനേശ്വറിലെ ബി.കെ കോളജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിന്റെ സ്ഥാപക പ്രിൻസിപ്പലായും ദേശീയ ചിത്രകലാ അക്കാദമി, ലളിതകലാ അക്കാദമി എന്നിവയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ജർമൻ കലാ ചരിത്രകാരൻ എബർഹാർഡ് ഫിഷറിനൊപ്പം ചേർന്ന് നിരവധി കലാ പഠനങ്ങൾ നടത്തി.. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലെ റെയ്റ്റ്‌ബെർഗ് സൊസൈറ്റിയുമായി ചേർന്നുള്ള പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഭാരതീയ കലാചരിത്ര പഠനത്തിനു നൽകിയ സംഭാവനകൾ മാനിച്ച് 2014ൽ റെയ്റ്റ്‌ബെർഗ് അവാർഡ് ലഭിച്ചു. ‘ദിഘപഹന്തിയുടെ ചിത്രാധ്യാപകൻ’ ആത്മകഥക്ക് ഒഡിഷ സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.[1]

2016 ഓഗസ്റ്റിൽ ഹൃദയാഘാതം മൂലം മരിച്ചു.[2]

  • ‘ദിഘപഹന്തിയുടെ ചിത്രാധ്യാപകൻ’

പുരസ്കാരങ്ങൾ

തിരുത്തുക
  • ചിത്രകലക്ക് ഇന്ത്യൻ പ്രസിഡന്റിന്റെ വെള്ളി ഫലകം [1]
  • റെയ്റ്റ്‌ബെർഗ് അവാർഡ്
  • ഒഡിഷ സാഹിത്യ അക്കാദമി അവാർഡ്
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TOI29August2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Noted painter, art historian Dinanath Pathy passes away". PTI. Indian Express. 29 August 2016. Retrieved 30 August 2016.
"https://ml.wikipedia.org/w/index.php?title=ദിനനാഥ്_പതി&oldid=2784745" എന്ന താളിൽനിന്ന് ശേഖരിച്ചത്