ദിദ്ദ
പത്താം നൂറ്റാണ്ടിന്റെ അവസാനകാലത്ത് കശ്മീർ ഭരിച്ചിരുന്ന ഒരു രാജ്ഞിയായിരുന്നു ദിദ്ദ. 958 CE മുതൽ 1003 വരെയായിരുന്നു ഇവരുടെ ഭരണകാലം. ആദ്യം തന്റെ മകന്റെയും വിവിധ പേരക്കുടികളുടെയും റീജന്റായും, 980 മുതൽ സ്വതന്ത്ര ഭരണാധികാരിയും വാണു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കൽഹണൻ രചിച്ച രാജതരംഗിണി എന്ന കൃതിയിൽ ദിദ്ദയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
Didda | |
---|---|
The Lame Queen of Kashmir[1][2]
| |
പ്രമാണം:File:Queen Didda coin.jpg | |
A coin featuring Queen Didda. | |
ഭരണകാലം | 980 – 1003 |
മുൻഗാമി | Bhimagupta (r. 975 – 980) |
പിൻഗാമി | Samgrāmarāja (r. 1003 – 1028) |
Regency | 958 – 980 |
Monarch |
|
ജീവിതപങ്കാളി | Kshemagupta |
മക്കൾ | |
Abhimanyu II | |
രാജവംശം |
|
പിതാവ് | Simharaja, King of Lohara |
മതം | Hinduism |
ജീവിതരേഖ
തിരുത്തുകകാബൂളിലെ ഹിന്ദു ഷാഹിയായിരുന്ന ഭീമ ഷാഹിയുടെ ചെറുമകളും ലോഹാരയിലെ രാജാവായ സിംഹരാജയുടെ മകളുമായിരുന്നു ദിദ്ദ. വികലാംഗയായി ജനിച്ച ദിദ്ദയെ പാദമില്ലാത്തവൾ എന്ന അർത്ഥത്തിൽ 'ചരൺഹീൻ' എന്നാണ് രാജതരംഗിണിയിൽ പരാമർശിച്ചിട്ടുള്ളത്[3]. പഞ്ചാബിനും കശ്മീരിനും ഇടയിൽ നിലനിന്നിരുന്ന വാണിജ്യപാതയിൽ പിർ പഞ്ചാൽ മലനിരകളിലായിരുന്നു ലോഹാര സ്ഥിതി ചെയ്തിരുന്നത്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). കശ്മീരിലെ രാജാവായ ക്ഷേമഗുപ്തനെ അവർ വിവാഹം ചെയ്തു. അങ്ങനെ ഭർത്താവിൻറെ രാജ്യത്തിന്റെ കൂടെ ലോഹാര സാമ്രാജ്യം ഏകീകരിക്കുകയും ചെയ്തു. റീജന്റ് ആയി മാറുന്നതിൻ മുൻപ് പോലും ഭരണകാര്യങ്ങളിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു. ക്ഷേമഗുപ്തന്റെ പേരിനൊപ്പം ദിദ്ദയുടെ പേരും ആലേഖനം ചെയ്ത നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)..
റീജന്റ് ഭരണം
തിരുത്തുക958 ൽ ഒരു വേട്ടയെ തുടർന്ന് സന്നി ബാധിച്ച് ക്ഷേമഗുപ്തൻ മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പുത്രൻ അഭിമന്യു രണ്ടാമൻ രാജാവായി. അഭിമന്യു ഒരു കുട്ടിയായിരുന്നതിനാൽ ദിദ്ദ റീജന്റ് ആയാണ് ഭരിച്ചത്. ഈ കാലയളവിൽ മറ്റു പ്രദേശങ്ങളിലെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ കശ്മീരിലെ സ്ത്രീകൾ സാമൂഹികമായി ഉയർന്ന് നിന്നിരുന്നു ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
അവർ ആദ്യമായി ചെയ്തത് പ്രശ്നക്കാരായ മന്ത്രിമാരുടെയും പ്രഭുക്കന്മാരെയും അധികാരകേന്ദ്രങ്ങളിൽ നിന്നു പുറത്താക്കുക എന്നതായിരുന്നു. ഈ കാലത്ത് സ്ഥിതിവിശേഷം വളരെയധികം മോശമായി. ദിദ്ദയുടെ ഭരണനിയന്ത്രണം നഷ്ടപ്പെടുന്നതിന് അടുത്തെത്തിയപ്പോൾ, പണം കൊടുത്തും അവർ ആൾക്കാരെ വശത്താക്കുകയും തന്നെ അനുകൂലിക്കുന്നവരുടെ സഹായത്തോടെ അധികാരത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു. കലാപകാരികളെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും ദിദ്ദ വകവരുത്തി. 972 ൽ അഭിമന്യു മരിച്ച സമയത്ത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടായി. അഭിമന്യുവിന്റെ മകനായ നന്ദിഗുപ്തനായിരുന്നു അടുത്ത കിരീടാവകാശി. ചെറിയ കുട്ടിയായിരുന്ന നന്ദഗുപ്തൻ വാഴിക്കപ്പെട്ടതോടെ ഫ്യൂഡൽ ജന്മികളായിരുന്ന ദാമരകൾ ലോഹാര സാമ്രാജ്യത്തിനെതിരെ തിരിഞ്ഞു ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
973-ൽ നന്ദിഗുപ്തനും 975-ൽ അനുജൻ ത്രിഭുവനഗുപ്തനും അകാലചരമമടഞ്ഞു. ഇവരുടെ മരണത്തിൽ ദിദ്ദക്ക് പങ്കുണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. ഇതോടെ ഏറ്റവും ചെറിയ ചെറുമകൻ ഭീമഗുപ്തൻ രാജാവകുകയും ദിദ്ദ റീജന്റായി തുടരുകയും ചെയ്തു. ഇതിനകം ഒരു തികഞ്ഞ അധികാരമോഹിയായി മാറിക്കഴിഞ്ഞ ദിദ്ദ 980-ൽ ഭീമഗുപ്തനെയും വധിച്ച് സ്വേച്ഛാധിപതിയായി മാറി. തുംഗ എന്നുപേരായ തന്റെ കാമുകനെ അവർ പ്രധാനമന്ത്രിയുമാക്കി ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
സ്വേച്ഛാധിപത്യം
തിരുത്തുക980 മുതൽ ദിദ്ദ ഒരു സ്വേച്ഛാതിപതിയായി സ്വതന്ത്രയായി ഭരിച്ചു. ഈ കാലഘട്ടത്തിൽ അവർ “ശ്രീ ദിദ്ദ” എന്ന് ആലേഖനം ചെയ്ത നാണയങ്ങളും പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ അപൂർവ്വം വനിതാ സ്വേച്ഛാധിപതികളിൽ ഒരാളായിരുന്നു ദിദ്ദ. ദാമരകളുമായി ഉണ്ടായ പ്രശ്നങ്ങൾ ശക്തിയും നയതന്ത്രജ്ഞതയും ഉപയോഗിച്ച് അവർ പരിഹരിച്ചു. തന്റെ അനന്തരവനായ സംഗ്രാമരാജനെ കശ്മീരിലെ തന്റെ അനന്തരാവകാശിയായി അവർ ദത്തെടുത്തു. ലോഹാരയുടെ ഭരണം അവർ വിഗ്രഹരാജനെ ഏൽപ്പിച്ചു. 1003-ൽ തന്റെ 79-ആം വയസ്സിൽ അവർ മരണമടഞ്ഞു[3].
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Cathy
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;atz
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 3.0 3.1 https://swarajyamag.com/magazine/didda-controversial-queen-of-kashmir