ദായക്കളി
രണ്ടോ നാലോ ആളുകൾക്ക് രണ്ടു ടീമുകളിലായി പങ്കെടുക്കാവുന്നതാണ്. ദായക്കളി ചിലയിടങ്ങളിൽ കവടി കളി എന്നും പറയുന്നു. ഇരുപത്തിയഞ്ച് ചെറുകള്ളികളുള്ള സമചതുരമാണ് കളിക്കളം.[1] അതിൽ 'X ' എന്ന ചിഹ്നം ഇട്ട കളങ്ങളെ 'ചേല' എന്നാണ് പറയുക . കളിക്കാർ ചേലയുടെ നേർക്കാണ് ഇരിക്കുന്നത് . നേർക്കുനേർ ഇരിക്കുന്നവർ ഒരേ ടീമിൽപെട്ടവരായിരിക്കും . ഓരോരുത്തർക്കും മൂന്ന് (ചിലയിടങ്ങളിൽ നാല് ) കരുക്കൾ വീതം ഉണ്ടായിരിക്കും .കൂടാതെ ,കൂടാതെ കക്കയോ ,കവടിയോ നാലെണ്ണം വീതം വേണം .അതെറിഞ്ഞാണ് കളിക്കുക .
കക്ക മേൽപ്പോട്ടെരിഞ്ഞ് നാലും മലർന്നുവീണാൽ സംഖ്യ നാലയാണ് കണക്കാക്കുക .നാലും കമഴുന്നുവീണാൽ സംഖ്യ എട്ടായിരിക്കും .മൂന്നെണ്ണം മലർന്നുവീണാൽ സംഖ്യ മൂന്നും ,രണ്ടെണ്ണം മലർന്നുവീണാൽ സംഖ്യ രണ്ടുമായിരിക്കും.[2] ഒരെണ്ണം മാത്രം മലർന്നുവീണാൽ അത് ഒന്നാണ് .അതിന് 'ദായം' എന്ന് പറയും .കളിക്കളത്തിൽ കരു കയറ്റാൻ പറ്റുകയുള്ളു . അവനവന്റെ നേർക്കുള്ള ചേലയിലുടെയാണ് കരു കയറ്റേണ്ടത് .
കരു ചേലയിൽ വച്ചു കഴിഞ്ഞാൽ പിന്നെ കവടി വീഴുന്നത് അനുസരിച്ചാണ് കരു നീക്കുക .ഇങ്ങനെ കരു നീക്കുമ്പൊൾ എതിർടീമിൽപ്പെട്ട ആളുടെ കരു ഉള്ള കളത്തിലാണ് തന്റെ കരു വരുന്നതെങ്കിൽ എതിർ കക്ഷിയുടെ കരു കൊത്തി പുറത്തു കളയാം .ആദ്യം എതിർകക്ഷിയുടെ കരുക്കളെല്ലാം വെട്ടി പുറത്തു കളയുന്നവൻ വിജയിക്കും .അല്ലെങ്കിൽ എല്ലാ നടുവിലെ കളത്തിൽ എത്തിച്ചാലും വിജയിക്കും .
എട്ടെറിഞ്ഞുകളി, എട്ടുകളി ,എന്നീ പേരുകളിലും ,ദായക്കളി അറിയപ്പെടുന്നു. എട്ടെറിഞ്ഞുകളിയിൽ ചെലയിൽ നിന്ന് കരു കൊത്തുവാൻ പാടില്ല .
അവലംബം
തിരുത്തുക- ↑ രാജേഷ് കടന്നപ്പള്ളി. "കളികളായിരം". ദേശാഭിമാനി. Retrieved 2014 ജനുവരി 4.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കളിക്കാലം". മാധ്യമം. Archived from the original on 2013-11-15. Retrieved 2014 ജനുവരി 4.
{{cite news}}
: Check date values in:|accessdate=
(help)