ദാന അവർത്താനി
പലസ്തീൻ-സൗദി കലാകാരിയാണ് ദാന അവർത്താനി. ഇസ്ലാമിക കലാരൂപങ്ങളുടെ പുനരുജ്ജീവനമാണ് ഇവരുടെ സൃഷ്ടികൾ. സൂഫിസത്തിലൂന്നിയാണ് ദാനയുടെ രചനകളെല്ലാം. ജാമ്യതീയ രൂപങ്ങളിലൂടെയാണ് ദാന കലയെയും ഗണിതശാസ്ത്രത്തെയും ഇഴചേർക്കുന്നത്. ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ ഇസ്ലാമിക കലയെ സമകാലീന കലയുമായി പരിചയപ്പെടുത്താനാണ് ദാനയുടെ പരിശ്രമം.
ദാന അവർത്താനി | |
---|---|
ജനനം | പലസ്തീൻ |
ദേശീയത | പലസ്തീൻ-സൗദി |
തൊഴിൽ | കലാകാരി |
ജീവിതരേഖ
തിരുത്തുകകൊച്ചി-മുസിരിസ് ബിനാലെ 2016
തിരുത്തുകഫോർട്ട് കൊച്ചി ഡേവിഡ് ഹാളിലാണ് ദാന അവർത്താനിയുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നത്. വിശ്വാസത്തെയും ഗണിതശാസ്ത്രത്തെയും സമന്വയിപ്പിച്ച് ആത്മീയമായ ആവിഷ്‌കാരം കൊച്ചി-മുസിരിസ് ബിനാലെയിലൂടെ ഉണ്ടാക്കിയെടുക്കുകയാണ് ദാന. പന്ത്രണ്ടാം നൂറ്റാണ്ടിലെ സൂഫി കവി ഇബ്‌ന് അറബി തന്റെ മക്ക സന്ദർശനത്തെക്കുറിച്ച് എഴുതിയ പദ്യങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ദാന കൊച്ചി-മുസിരിസ് ബിനാലെയിൽ തന്റെ കലാരൂപം സൃഷ്ടിച്ചത്. പെയിന്റിംഗ്, വര, തുന്നൽ, ദാരു നിർമ്മിതികൾ എന്നിവയാണ് ദാനയുടെ കലാസൃഷ്ടികൾ. ഇവ ഗണിത ശാസ്ത്ര ആകാരഭംഗിയ്ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാകുന്നു. ലൗ ഇസ് മൈ ലോ, ലൗ ഇസ് മൈ ഫെയ്ത്(സ്‌നേഹമാണെന്റെ നിയമം, സ്നേഹമാണെന്റെ വിശ്വാസം) എന്നാണ് ദാന തന്റെ പ്രദർശനത്തിന് നൽകിയിരിക്കുന്ന പേര്. വലുതിൽ നിന്ന് ചെറുതാകുന്ന രീതിയിലാണ് രചനകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഉയിർപ്പിലേക്കുള്ള ആത്മീയയാത്രയാണ് ഇതു കൊണ്ട് ദാന ഉദ്ദേശിച്ചിരിക്കുന്നത്. എല്ലാ അക്കങ്ങൾക്കും അർത്ഥമുണ്ടെന്നാണ് അവരുടെ പക്ഷം. എന്നാൽ തനിക്ക് പ്രിയപ്പെട്ട അക്കം എട്ടാണ്. ഗണിതശാസ്ത്രം, സംഖ്യാശാസ്ത്രം, ജാമ്യതീയ രൂപങ്ങൾ എന്നിവയിലെല്ലാം സൗന്ദര്യാത്മകമായി തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് എട്ട് എന്ന അക്ഷരത്തിന്റെ രൂപം. അറാബിയുടെ ശീലുകൾ പ്രകാരം അഷ്ടകോൺ നക്ഷത്രം അന്ത്യവിധി ദിവസത്തിൽ ദൈവത്തിന്റെ സിംഹാസനം താങ്ങിയിരിക്കുന്ന എട്ടു മാലാഖമാരെ സൂചിപ്പിക്കുന്നു. ഗഹനമായ ചിന്തയിൽ ഇതിന് പുനർജ്ജനനത്തെ പ്രതിനിധീകരിക്കുന്നു. എട്ട് രൂപങ്ങളെ അടിസ്ഥാനമാക്കിയാണ് ജറുസലേമിലെ ഡോം ഓഫ് റോക്ക് നിർമ്മിച്ചിരിക്കുന്നതെന്നും ദാന വിശദീകരിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ Press Release (Malayalam) : KMB 2016: Artist Dana Awartani blends faith and math in unique fashion - 04.01.2017