ദഹലോക്ലി
90 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന മഡഗസ്കറിൽ നിന്നും കണ്ടെത്തിയ ദിനോസറാണ് ദഹലോക്ലി. മഡഗസ്കറിന്റെ വടക്കൻ പ്രവിശ്യയിലെ ആൻസ്റ്റിറാനനയിൽ 2007, 2010 വർഷങ്ങളിൽ നടന്ന ഖനനങ്ങളിലാണ് ഈ ദിനോസറിന്റെ ഫോസ്സിൽ കണ്ടുകിട്ടിയത് . ഹോലോ ടൈപ്പ് ആയി ഇവിടെ നിന്നും കിട്ടിയിടുള്ളത് നട്ടെല്ലും വാരിയെല്ലുമാണ് . ടൈപ്പ് സ്പീഷീസ് പേര് Dahalokely tokana നല്കിയത് 2013 ൽ ആണ് .
ദഹലോക്ലി Temporal range: Late Cretaceous
| |
---|---|
Diagram showing known elements | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Superfamily: | †Abelisauroidea |
Genus: | †ദഹലോക്ലി Farke & Sertich, 2013 |
Type species | |
†Dahalokely tokana Farke & Sertich, 2013
|
ഈ ഇനം ദിനോസറുകൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഇന്ത്യയും മഡഗാസ്കറും ഉൾപ്പെട്ടിരുന്ന പ്രദേശം ഇന്ത്യൻ മഹാ സമുദ്രത്തിലെ ദ്വീപസമൂഹമായിരുന്നു[1]. 88 ദശലക്ഷം വർഷം മുമ്പ് ഇവയുടെ കാലഘട്ടം അവസാനിച്ച ശേഷം ഇന്ത്യയും മഡഗാസ്കറും രണ്ടു രാജ്യങ്ങളായി വേർപെട്ടു.