ദശാംശ സമ്പ്രദായം
(ദശാംശസംഖ്യാവ്യവസ്ഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്ത് ആധാരമാക്കിയുള്ള സംഖ്യാസമ്പ്രദായമാണ് ദശാംശ സമ്പ്രദായം. ഏറ്റവും സാർവത്രികമായ സംഖ്യാസമ്പ്രദായവും ഇതാണ്. സ്ഥാനവില അടിസ്ഥാനമാക്കി ഇന്നത്തെ രീതിയിൽ ദശാംശസമ്പ്രദായത്തെ വികസിപ്പിച്ചെടുത്തത് പ്രാചീന ഭാരതീയരാണ്. അറബികൾ വഴിയാണ് യൂറോപ്പിൽ എത്തിപ്പെട്ടത് എന്നതിനാൽ ദശാംശ അക്കങ്ങളെ അറബിക് അക്കങ്ങൾ എന്നും പറയുന്നു.