ദക്ഷിണ ടിബറ്റ്
സാൻഗ്നാൻ (藏南) എന്ന ചൈനീസ് പേരിന്റെ തർജ്ജമയാണ് ദക്ഷിണ ടിബറ്റ്. ഇത് രണ്ട് ഭൂവിഭാഗങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്:
- ടിബറ്റിന്റെ തെക്കൻ ഭാഗം. യാർലുങ് സാങ്പോ നദീതടത്തിന്റെ മദ്ധ്യഭാഗം (പടിഞ്ഞാറ് സാഗ മുതൽ കിഴക്ക് മൈൻലിങ് വരെയും തെക്ക് ഹിമാലയം മുതൽ വടക്ക് ട്രാൻസ്ഹിമാലയൻ പർവ്വതങ്ങൾ വരെയുമാണ് ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നത്. കിഴക്കുപടിഞ്ഞാറ് ഏകദേശം 1,000 കിലോമീറ്ററും തെക്കുവടക്ക് 300 കിലോമീറ്ററുമാണ് വ്യാപ്തി. ഷിഗാറ്റ്സെ, ലാസ, ലോക (ഷന്നൻ), ന്യിൻഗ്ചി (ന്യാൻഗ്ത്രി) എന്നിവയാണ് ഈ പ്രദേശത്തുള്ള പ്രിഫെക്ചറുകൾ.
- യാർലുങ് സാങ്പോയുടെയും പോഷകനദികളുടെയും ചെറിയൊരു ഭാഗത്തെയും ദക്ഷിണ ടിബറ്റ് എന്ന് വിവക്ഷിക്കാറുണ്ട്. ലോക (ഷന്നൻ) ന്യിൻഗ്ചി (ന്യാൻഗ്ത്രി) എന്നീ പ്രിഫെക്ചറുകൾ മാത്രമാണ് ഈ നിർവ്വചനത്തിൽ പെടുന്നത്. പടിഞ്ഞാറ് ക്യി ചുവുമായി കൂടിച്ചേരുന്ന സ്ഥാനവും കിഴക്ക് യാർലുങ് സാങ്പോ ഗ്രാൻഡ് കാന്യൺ തുടങ്ങുന്നയിടവുമാണ് ഈ നിർവ്വചനമനുസരിച്ച് ദക്ഷിണ ടിബറ്റിന്റെ അതിരുകൾ.
- ഇന്ത്യാ ചൈന അതിർത്തിത്തർക്കം സംബന്ധിച്ച് സംസാരിക്കുമ്പോൾ ദക്ഷിണ ടിബറ്റ് എന്ന് ചൈന വിളിക്കുന്നത് മക്മോഹൻ രേഖയ്ക്ക് തെക്കുള്ളതും ഷിംല ഉടമ്പടി (1914) അനുസരിച്ച് സ്ഥാപിച്ചതും ഇന്ത്യയുടെ ഭരണത്തിൻ കീഴിലുള്ളതുമായ പ്രദേശത്തെയാണ്. ഇന്ന് ഈ പ്രദേശം അരുണാചൽ പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമാണ്. റിപ്പബ്ലിക് ഓഫ് ചൈന (തായ്വാൻ), പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്നീ രണ്ടു രാജ്യങ്ങളും ഈ പ്രദേശത്തിന്മേൽ അവകാശവാദമുന്നയിക്കുന്നുണ്ട്.
- ദക്ഷിണ ടിബറ്റ് എന്ന പ്രയോഗം അരുണാചൽ പ്രദേശ് സംസ്ഥാനത്തിനെ മുഴുവനായി സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. പക്ഷേ തർക്കത്തിലിരിക്കുന്ന ഭാഗങ്ങൾ ഈ സംസ്ഥാനം മുഴുവനും വരില്ല.