ത ഫ്രയ ദേശീയോദ്യാനം
തായ്‌ലാന്റിന്റെ കിഴക്കേയറ്റത്തുള്ള സങ്കംഫീങ് മേഖലയിലും ഈ മലനിര തൊട്ടുനിൽക്കുന്ന ഡൻഗ്രെക്ക് മേഖലയിലും തായ്-കംബോഡിയൻ അതിർത്തിയ്ക്കടുത്തായും സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ത ഫ്രയ ദേശീയോദ്യാനം (അംഗലേയം:Ta Phraya National Park) (Thai: อุทยานแห่งชาติตาพระยา) . ട ഫ്രയ ജില്ലയിലും, സ കീയോ പ്രവിശ്യയിലും, ബാൻ ക്രറ്റ്, നോൺ ഡിൻ ഡീങ്, ലഹൻ സായി ജില്ല, ബുരിറാം പ്രവിശ്യ എന്നിവിടങ്ങളിലും ഈ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നു. പങ് സിഡ ദേശീയോദ്യാനത്തിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് 1996-ൽ നിലവിൽ വന്ന ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [1] 206–579 മീറ്റർ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ ഖായോ പ്രാൻ നട്ട് പർവ്വതവും കാണപ്പെടുന്നു. [2]പ്രസറ്റ് ഖായോ ലോൻ പ്രദേശത്ത് നശിപ്പിക്കപ്പെട്ട പുരാതന ഖ്മെർ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്നു.
ത ഫ്രയ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติตาพระยา | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Buriram and Sa Kaeo Provinces |
Nearest city | Sa Kaeo |
Coordinates | 14°07′N 102°40′E / 14.12°N 102.66°E |
Area | 594 km² |
Established | 1996 |
Governing body | Department of National Parks (DNP) |
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Ta Phraya National Park, Royal Forest Department(Thai) Archived 2012-02-06 at the Wayback Machine.