വാണിയർ സമുദായത്തിന്റെ കുലപൂർവ്വികൻ ആണു മുച്ചിലോട്ട്‌ പടനായരുടെ ദൈവ സങ്കൽപ്പമായ തൽസ്വരൂപൻ തെയ്യം. സ്തലസ്വരൂപൻ ദൈവം, തല സ്വരൂപൻ ദൈവം, തലച്ചിറവൻ ദൈവം എന്നിങ്ങനെ ഒക്കെ പേരുകളിലും ഈ ദൈവ സങ്കൽപ്പം അറിയപ്പെടാറുണ്ട്‌.

തലച്ചിറവനും കൈക്കോളനും (കരിവെള്ളൂർ മുച്ചിലോട്ട്‌ ക്ഷേത്രം)

കൈക്കോളൻ എന്ന തീയ്യർ സമുദായക്കാരന്റെ തെയ്യ പ്രതീകത്തിന്റെ അകമ്പടിയോടുകൂടിയാണു തൽസ്വരൂപൻ ദൈവത്തിന്റെ പുറപ്പാട്‌, തീയ്യനായ കൈക്കോളൻ വാണിയ പടനായരായ തൽസ്വരൂപനെ നായനാരെ എന്നാണു വിളിക്കുക.

പുലിയൂർ കണ്ണന്റെ കോലത്തിന്മേൽ കോലമായാണു തൽസ്വരൂപൻ തെയ്യം പുറപ്പെടുന്നത്‌

"https://ml.wikipedia.org/w/index.php?title=തൽസ്വരൂപൻ&oldid=3739501" എന്ന താളിൽനിന്ന് ശേഖരിച്ചത്