ഉത്തരപദത്തിന് പ്രാധാന്യമുള്ള സമാസമാണ് തൽപുരുഷസമാസം. ഉദാ: ആനത്തല


ആനയുടെ തല എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ് ആനത്തല. ഇതിൽ പൂർവ്വപദത്തിലെ ഉടെ എന്ന പ്രത്യയം ലോപിച്ച് ഒറ്റപ്പദമായി മാറി

വിഭക്തികളനുസരിച്ച്

തിരുത്തുക

തൽപുരുഷസമാസത്തിൽ പൂർവ്വപദത്തിലെ വിഭക്തികൾ മാറുന്നതിനനുസരിച്ച് പലതായി തിരിക്കാം അവ ഉദാഹരണസഹിതം താഴെ വിവരിക്കുന്നു.

നിർദ്ദേശിക തൽപുരുഷൻ

തിരുത്തുക

പ്രത്യയങ്ങളൊന്നും ചേർക്കാതെ പൂർ‌വ്വപദം നിലകൊള്ളുകയാണെങ്കിൽ അത് നിർദ്ദേശിക.

  • കേരളദേശം - കേരളമെന്ന ദേശം
  • അശോക ചക്രവർത്തി - അശൊകനെന്ന ചക്രവർത്തി.
  • ദാവീദ് രാജാവ് -ദാവീദെന്ന രാജാവ്
  • രോഹിണി നക്ഷത്രം - രോഹിണിയെന്ന നക്ഷത്രം
  • തിരുവിതാങ്കൂർ രാജവംശം - തിരുവിതാങ്കൂറെന്ന രാജവംശം  

പ്രതിഗ്രാഹിക തൽപുരുഷൻ

തിരുത്തുക

പൂർ‌വ്വപദം ഒരു കർമ്മത്തോടു കൂടി എന്ന പ്രത്യയം ചേർന്നതാണെങ്കിൽ അത് പ്രതിഗ്രാഹിക.

  • മരംകൊത്തി - മരത്തെ കൊത്തുന്ന പക്ഷി.
  • മുടിവെട്ട് - മുടിയെ വെട്ടുന്ന ജോലി.
  • ജാതിനിർണയം - ജാതിയെ നിർണയിക്കൽ .
  • കലാനിരൂപണം - കലയെ നിരൂപിക്കൽ

സംയോജിക തൽപുരുഷൻ

തിരുത്തുക

പൂർ‌വ്വപദത്തോടു കൂടി ഓട് എന്ന പ്രത്യയം ചേർന്നിരിക്കുന്നു.

  • ഈശ്വരതുല്യൻ - ഈശ്വരനോട് തുല്യൻ.
  • രാക്ഷസതുല്യൻ - രാക്ഷസനോട് തുല്യൻ.

ഉദ്ദേശിക തൽപുരുഷൻ

തിരുത്തുക

ക്ക്, ന്‌ എന്നിവ ചേർന്നാൽ ഉദ്ദേശിക.

  • ശീശുഭക്ഷണം - ശിശുവിന്‌ നൽകുന്ന ഭക്ഷണം
  • കാലിത്തീറ്റ - കാലിക്ക് നൽകുന്ന തീറ്റ.

പ്രയോജിക തൽപുരുഷൻ

തിരുത്തുക

ആൽ എന്ന പ്രത്യയം ചേർന്നാൽ പ്രയോജിക.

  • സ്വർണ്ണമോതിരം - സ്വർണ്ണത്താൽ ഉള്ള മോതിരം
  • സ്വർണ്ണവാൾ - സ്വർണ്ണത്താൽ ഉള്ള വാൾ.

സംബന്ധിക തൽപുരുഷൻ

തിരുത്തുക

ന്റെ, ഉടെ മുതലായ പ്രത്യയങ്ങൾ ചേർന്നാൽ സംബന്ധിക.

  • പിതൃസ്വത്ത് - പിതാവിന്റെ സ്വത്ത്.
  • രാജകിരീടം - രാജാവിന്റെ കിരീടം.

ആധാരിക തൽപുരുഷൻ

തിരുത്തുക

കൽ, ഇൽ പ്രത്യയങ്ങൾ ചേർന്നാൽ ആധാരിക.

  • സംഗീതവാസന - സംഗീതത്തിൽ ഉള്ള വാസന.

കർമ്മധാരയൻ

തിരുത്തുക

സമാനാധികരണമായ വിശേഷണം വിശേഷ്യത്തോട് ചേർന്നുണ്ടാകുന്ന തൽപുരുഷനാണ് കർമധാരയൻ. ഉദാ: നീലമേഘം – നീലയായ മേഘം ദിവ്യപ്രഭ – ദിവ്യമായ പ്രഭ

"https://ml.wikipedia.org/w/index.php?title=തൽപുരുഷസമാസം&oldid=3609093" എന്ന താളിൽനിന്ന് ശേഖരിച്ചത്