തർവത് അൽഹജ്ജാജ്
ജോർദാനിൽ നിന്നുള്ള ഒരു പാരാലിമ്പിക് ഭാരോദ്വഹന കായിക താരമാണ് തർവത് അൽഹജ്ജാജ്. 2016ൽ ബ്രസീലിലെ റിയോ ഡി ജനീറോവിൽ നടന്ന പാരലിമ്പിക്‌സിൽ വെള്ളിമെഡൽ നേടി. വനിതകളുടെ 86 കിലോ ഗ്രാം കാറ്റഗറിയിൽ 119 കിലോഗ്രാം ഭാരം പൊക്കിയാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. ഈ ഇനത്തിൽ 130 കിലോ ഗ്രാം ഭാരമുയർത്തിയ ഈജിപ്തിന്റെ രൻദ മഹ്മൂദ് സ്വർണ്ണ മെഡൽ നേടി. 117 കിലോഗ്രാം ഭാരം ഉയർത്തിയ മെക്‌സിക്കോയുടെ കറ്റാലിന ഡിയസ് വിച്ചിസിനാണ് വെങ്കലം.[1][2].
Sport | |
---|---|
രാജ്യം | Jordan |
കായികയിനം | Paralympic powerlifting |
2014ൽ നടന്ന ഏഷ്യൻ പാരാലിമ്പിക്‌സിൽ 77 കിലോഗ്രാം വിഭാഗത്തിൽ തർവത്ത് വെള്ളി മെഡൽ നേടിയിരുന്നു. 108 കിലോഗ്രാം ഉയർത്തിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-15. Retrieved 2016-09-14.
- ↑ "Queen Rania congratulates Tharwat Alhajaj". Archived from the original on 2016-09-16. Retrieved 2016-09-14.