തൗപോ തടാകം
ന്യൂസിലാന്റിലെ ഏറ്റവും വലിയ തടാകമാണ് വടക്കേ ദ്വീപിൽ സ്ഥിതിചെയ്യുന്ന തൗപോ തടാകം, 616 ച. �കിലോ�ീ. (6.63×109 sq ft) വിസ്തീർണ്ണമുള്ള ഇത് ഓഷ്യാനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകവുമാണ് 193 കിലോമീറ്റർ ചുറ്റളവുള്ള ഇതിന്റെ ഏറ്റവും കൂടിയ ആഴം 186 മീറ്റർ ആണ് ന്യൂസിലാന്റിലെ ഏറ്റവും നീളം കൂടിയ നദിയായ വൈകാട്ടോ നദി ഈ തടാകത്തിൽ നിന്നുമാണ് ഉത്‌ഭവിക്കുന്നത്.
തൗപോ തടാകം | |
---|---|
സ്ഥാനം | തൗപോ ജില്ല, വൈകാതോ, ഉത്തരദ്വീപ് |
നിർദ്ദേശാങ്കങ്ങൾ | 38°49′S 175°55′E / 38.817°S 175.917°E |
Type | crater lake, oligotrophic |
പ്രാഥമിക അന്തർപ്രവാഹം | വൈതനൂയ് നദി, ടോങ്കരീരോ നദി, ടൗരാംഗ ടൗപോ നദി |
Primary outflows | വൈകാതോ നദി |
Catchment area | 3,487 കി.m2 (1,346 ച മൈ) |
Basin countries | ന്യൂസിലൻഡ് |
പരമാവധി നീളം | 46 കി.മീ (29 മൈ) |
പരമാവധി വീതി | 33 കി.മീ (21 മൈ) |
ഉപരിതല വിസ്തീർണ്ണം | 616 കി.m2 (238 ച മൈ) |
ശരാശരി ആഴം | 110 മീ (360 അടി) |
പരമാവധി ആഴം | 186 മീ (610 അടി) |
Water volume | 59 കി.m3 (14 cu mi) |
Residence time | 10.5 years |
തീരത്തിന്റെ നീളം1 | 193 കി.മീ (120 മൈ) |
ഉപരിതല ഉയരം | 356 മീ (1,168 അടി) |
Islands | Motutaiko Island (11 ha)[1][2] |
1 Shore length is not a well-defined measure. |
അഗ്നിപർവ്വതപ്രവർത്തനങ്ങൾ
തിരുത്തുക26,500 വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവതപ്രവർത്തനഫലമായുണ്ടായ കാൽഡെറായിലാണ് (Caldera) തൗപോ തടാകം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 27,000 വർഷങ്ങളിൽ 28 അഗ്നിപർവതസ്ഫോടനങ്ങളുണ്ടായ ഇവിടെ 26,500 വർഷങ്ങൾക്ക് മുൻപുണ്ടായ ഒറുആനൂയി സ്ഫോടനം (Oruanui eruption) എന്ന് വിളിക്കപ്പെടുന്ന മുഖ്യസ്ഫോടനത്തിൽ 1170 ഘന കിലോമീറ്റർ വസ്തുക്കൾ പുറന്തള്ളപ്പെട്ടുവെന്നു കരുതപ്പെടുന്നു. നൂറുകണക്കിന് ചതുരശ്രകിലോമീറ്റർ ചുറ്റളവിലെ ഭൂമി ഇടിഞ്ഞുണ്ടായ കാൽഡെറായിൽ പിന്നീട് ജലം നിറഞ്ഞു.[3] തൗപോ അഗ്നിപർവതം ഒരു നിർവാണ അഗ്നിപർവതമാണെന്ന് കണക്കാക്കപ്പെടുന്നു
അവലംബം
തിരുത്തുക- ↑ Motutaiko Island Archived 2012-03-09 at the Wayback Machine., Department of Conservation.
- ↑ Laurence Cussen (1887). Lake Taupo, pp 328–331 in Notes on the Physiography and Geology of the King Country, Transactions of the Royal Society of New Zealand, 20, 317–332.
- ↑ Manville, Vern & Wilson, Colin J. N. (2004). "The 26.5 ka Oruanui eruption, New Zealand: a review of the roles of volcanism and climate in the post-eruptive sedimentary response". New Zealand Journal of Geology & Geophysics. 47 (3): 525–547. doi:10.1080/00288306.2004.9515074. Archived from the original on 2008-09-08. Retrieved 2011-07-18.
{{cite journal}}
: CS1 maint: multiple names: authors list (link)
- Ben G. Mason (2004). "The size and frequency of the largest explosive eruptions on Earth". Bulletin of Volcanology. 66 (8): 735–748. doi:10.1007/s00445-004-0355-9.
{{cite journal}}
:|access-date=
requires|url=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - "Taupo". Global Volcanism Program. Smithsonian Institution. Retrieved 2009-01-01.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Destination Lake Taupo
- Turangi and Lake Taupo Website Archived 2018-02-04 at the Wayback Machine.
- Lake Taupo Webcam
- History and legends of Lake Taupo Archived 2005-02-08 at the Wayback Machine.
- Lake Taupo water quality Archived 2006-10-01 at the Wayback Machine. (includes bathymetric map)