ത്രിലോകിനാഥ് ക്ഷേത്രം ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഹൈന്ദവ ദൈവമായ ശിവന് സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രമാണ്. ഇവിടുത്തെ ശിവന്റെ മൂന്ന് മുഖങ്ങളുള്ള മൂർത്തിയുടെ പ്രതിഷ്ഠയാണ് ക്ഷേത്രത്തിൻറെ "മൂന്ന് ലോകങ്ങളുടെ നാഥൻ" എന്ന അർത്ഥത്തിലുള്ള ത്രിലോകിനാഥ് എന്ന പേരിന്റെ ഉത്ഭവം.[1][2] വിനോദസഞ്ചാരികൾക്കും തീർഥാടകരുടെയും പ്രിയപ്പെട്ട സ്ഥലമായ ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും നിരവധി ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു.[3]

ത്രിലോകിനാഥ് ക്ഷേത്രം, മാണ്ഡിയ
ത്രിലോകിനാഥ് ക്ഷേത്രം is located in Himachal Pradesh
ത്രിലോകിനാഥ് ക്ഷേത്രം
Shown within Himachal Pradesh
ത്രിലോകിനാഥ് ക്ഷേത്രം is located in India
ത്രിലോകിനാഥ് ക്ഷേത്രം
ത്രിലോകിനാഥ് ക്ഷേത്രം (India)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംമാണ്ഡി
നിർദ്ദേശാങ്കം31°42′25″N 76°55′54″E / 31.70694°N 76.93167°E / 31.70694; 76.93167
മതവിഭാഗംHinduism
ജില്ലമാണ്ഡി ജില്ല
സംസ്ഥാനംഹിമാചൽ പ്രദേശ്
രാജ്യംഇന്ത്യ
പൂർത്തിയാക്കിയ വർഷം16-ആം നൂറ്റാണ്ട്

സ്ഥാനം തിരുത്തുക

പുരാണി (പഴയ) മാണ്ഡിയിലാണ് ത്രിലോകിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാണ്ഡിയിലെ പ്രധാന ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഇത്. മാണ്ഡി - പത്താൻകോട്ട് ദേശീയ പാതയിലെ പഴയ വിക്ടോറിയ പാലത്തിന് സമീപം ബിയാസ് നദിയോരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.[4]

അവലംബം തിരുത്തുക

  1. "Trilokinath Temple, Mandi". Times of India Travel. Retrieved 2021-10-31.
  2. him_admin. "Mandi". Himachal Tourism Official Website (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-11-16.
  3. "Trilokinath Temple, Mandi". Tour my India. Retrieved 12 June 2022.
  4. "Trilokinath Temple, Mandi". Times of India Travel. Retrieved 2021-10-31.
"https://ml.wikipedia.org/w/index.php?title=ത്രിലോകിനാഥ്_ക്ഷേത്രം&oldid=3985072" എന്ന താളിൽനിന്ന് ശേഖരിച്ചത്