ത്രിഭാഷാപദ്ധതി
ഭാഷാപഠനപദ്ധതിയിൽ മൂന്ന് ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട്, 1968ൽ ഇന്ത്യാ സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് രൂപം കൊടുത്ത ഒരു വ്യവസ്ഥയാണ് ത്രിഭാഷാപദ്ധതി (Three-language formula). 1968ലെ ഫോർമുലയനുസരിച്ചുള്ള വിജ്ഞാപനത്തിൽ, ദേശീയ നയത്തിന്റെ പ്രമേയനുസരിച്ച് പഠനപദ്ധതിയിൽ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദി സംസാരിക്കാത്തയിടങ്ങളിൽ ഹിന്ദിയും ഹിന്ദി സംസാരിക്കുന്നയിടങ്ങളിൽ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്തിരിക്കുന്നു.[1] എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാർഥികളുടെ പഠനഭാരം സമീകരിക്കുക, ദേശീയോദ്ഗ്രഥനത്തിന് ഇത്തരത്തിലുള്ള പഠനം സഹായകമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനുപിന്നിൽ.
ദക്ഷിണേന്ത്യയിലെ ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിൽനിന്നും ഉദാഹരണമായി കർണ്ണാടകം, ആന്ധ്ര പ്രദേശ് പ്രധാനമായും തമിഴ്നാട്ടിൽനിന്നുമുള്ള ശക്തമായ ആവശ്യപ്പെടലിന്റെ പ്രതികരണമായിട്ടാണ് ഈ ഫോർമുലയ്ക്ക് രൂപം നൽകിയത്. തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന സി. എൻ. അണ്ണാദുര നിലപാടെടുത്തതുമൂലം നിലവിൽ അവിടെ ഈ ത്രിഭാഷാപദ്ധതി, പിന്തുടരുന്നില്ല.
ചരിത്രം
തിരുത്തുകമൂന്ന് ഭാഷാ നയം ആദ്യമായി നിർദ്ദേശിച്ചത് 1948-49ൽ സർവ്വകലാശാലാ വിദ്യഭ്യാസ കമ്മീഷനാണ്. പക്ഷെ മൂന്ന് ഭാഷ പഠിക്കേണ്ടുന്നതിന്റെ അമിതത്വം, നെതർലന്റിന്റേയും സ്വിസർലന്റിന്റേയും മുന്നനുഭവങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അന്ന് വേണ്ടെന്ന് വച്ചിരുന്നു.[2]
ഭാരതത്തിൽ ഏറ്റവും പഴക്കമുള്ള നിയമാവലിയുടെ സ്ഥാപനം സെൻട്രൽ അഡ്വൈസറി ബോർഡ് എഡ്യൂക്കേഷൻ (CABE) സ്കൂൾ വിദ്യാഭ്യാസത്തിൽ ഭാഷകളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. 1940 മുതൽ 1960 വരെ അവരുടെ ചർച്ചകളിൽ വലിയ ആശങ്കയായി തുടർന്നു. പ്രധാനമായും അഞ്ചു വിഷയങ്ങളാണ് ഈ പഠനത്തിൽ ശ്രദ്ധിച്ചിരിക്കുന്നെ.
1. സ്കൂൾ വിദ്യാഭ്യാസത്തിൻറെ വിവിധ തലങ്ങളിലായി പഠിക്കേണ്ട ഭാഷകൾ
2. രണ്ടാം, മൂന്നാമത് ഭാഷകളുടെ ആമുഖം
3. ഇംഗ്ലീഷിന്റെ സ്ഥലവും റോളും
4. ഹിന്ദിയുടെ സ്ഥലവും റോളും
5. സ്കൂളിൽ സംസ്കൃതവും ചെറിയ ഭാഷാപരവുമായ അദ്ധ്യാപനം
അന്തിമ രൂപരേഖ
തിരുത്തുക1956 ൽ നടന്ന 23-ാം സമ്മേളനത്തിൽ ബോർഡ് മൂന്ന് ഭാഷാ സൂത്രവാക്യം രൂപപ്പെടുത്തുകയുണ്ടായി. ഭാരതത്തിലെ ഭാഷകൾക്കിടയിൽ അസമത്വം ഇല്ലാതാക്കുന്നതിനുള്ള ഒരു വീക്ഷണം ഇത് ശുപാർശ ചെയ്തു.അതനുസരിച് ഹൈസ്കൂൾ തലങ്ങളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഭാഷ പഠിപ്പിക്കാനുള്ള മാതൃക നിർദ്ദേശം നൽകുകയും ചെയ്തു.1962 ലും , 1964 ഉം, കമ്മീഷൻ അതിന്റെ കാഴ്ചപ്പാടുകൾ തിരുത്തികൊണ്ടിരുന്നു. ഇതോടൊപ്പം തന്നെ സാമൂഹിക രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ കത്തി നിന്നിരുന്നു. 1968 ആണ് മൂന്ന് ഭാഷാ ഫോർമുലകൾ നാഷണൽ വിദ്യാഭ്യാസ നയത്തിന്റെ ഭാഗ്യമായി പ്രഖ്യാപിക്കുന്നതു. ഈ പ്രഖ്യാപനം അനുസരിച്
1 ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിൽ പ്രദേശങ്ങളിൽ പഠിക്കേണ്ട ഭാഷാ :
എ ) ഹിന്ദി
ബി ) ഇംഗ്ലീഷ്
സി) ആധുനിക ഭാരത ഭാഷകൾ (തെക്ക് ഭാരത ഭാഷകൾ )
2 ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിൽ പഠിക്കേണ്ട ഭാഷ :
എ ) പ്രാദേശിക ഭാഷ
ബി ) ഹിന്ദി
സി) ഇംഗ്ലീഷ്
എല്ലാ സംസ്ഥാങ്ങളിലും ഇത് പ്രയോഗികമാക്കുക എന്നതായിരുന്നു ഉദ്ദേശമെങ്കിലും, പല സംസ്ഥാനങ്ങളും ഈ നയം പ്രയോഗിഗമാക്കിയ രീതികൾ വ്യത്യസ്തമാണ്.
ഹിന്ദി ഭാഷാ തെക്ക് സംസ്ഥാനങ്ങളിൽ നിര്ബന്ധമാക്കുന്നതിനെതിരെ വലിയ എതിർപ്പുകൾ ഉയർന്ന് വന്നിരുന്നു. തമിഴ് നാട്ടിൽ ഈ പ്രശ്നം രൂക്ഷമായിരുന്നു. സി എൻ അണ്ണാദുരൈ ആയിരുന്നു അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി. അദ്ദേഹം അന്ന് ഹിന്ദി അടിച്ചേല്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവും പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. തമിഴ്‌നാട്ടിൽ നടന്നുവന്നിരുന്ന ഹിന്ദി വിരുദ്ധ പ്രോക്ഷോഭത്തിന്റെ അധ്യായം ആയിരുന്നു അത് .
പ്രബോധന മാദ്ധ്യമമായി ഉപയോഗിക്കുന്നതിനേക്കാൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Three Language Formula". Government Of India Ministry Of Human Resource Development Department Of Education. Archived from the original on 22 February 2012. Retrieved 16 May 2016.
- ↑ "Report of the University Education Commission (December 1948 – August 1949) Volume I" (PDF). Ministry of Education, Government of India. 1962. p. 280. Retrieved 16 May 2016.
Every boy and girl must obviously know the regional language, at the same time he should be acquainted with the Federal language, and should acquire the ability to read books in English.
- ↑ "National Policy on Education, 1968" (PDF).
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- "Annexure 1: Three language formula". IQRA Society for Career Guidance. Archived from the original on 28 April 2003. Retrieved 16 May 2016.