ത്രസ്റ്റ് ബെയറിങ്
ഒരേ അക്ഷത്തിൽ കറങ്ങുന്ന രണ്ട് ഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രത്യേക തരം റോട്ടറി ബെയറിങാണ് ത്രസ്റ്റ് ബെയറിങ്[1]. അക്ഷീയമായ ലോഡിനെ പിന്താങ്ങുന്ന തരത്തിലാണ് ഇതിന്റെ ഘടന. ത്രസ്റ്റ് ബെയറിങ്ങുകൾ വിവിധ തരത്തിലുണ്ട്.
- ഒരു റിംഗിനുള്ളിലായി വിന്യസിച്ച ബോളുകൾ ഉൾക്കൊള്ളുന്ന ത്രസ്റ്റ് ബോൾ ബെയറിങുകൾ. കുറഞ്ഞ ലോഡുകളിൽ ഇവ ഉപയോഗപ്പെടുത്താം.
- ചെറിയ റോളറുകൾ ഉപയോഗിച്ചുള്ള ബെയറിങ്ങുകളാണ് സിലിണ്ടർ ത്രസ്റ്റ് റോളർ ബെയറിങ്. ഭാരവഹനശേഷി കൂടുതലുണ്ടെങ്കിലും പെട്ടെന്ന് തേഞ്ഞുപോകുന്നതായി കാണപ്പെടുന്നു.
- വ്യാസവ്യത്യാസമുള്ള റോളറുകൾ ചേർത്തുള്ള ക്രമീകരണമാണ് ടാപ്പേർഡ് റോളർ ത്രസ്റ്റ് ബെയറിങ്. റോളറുകളുടെ വ്യാസവ്യത്യാസത്തിനനുഗുണമായി പ്ലേറ്റുകൾ കൂടി ക്രമീകരിക്കുന്നതോടെ ഘർഷണം കുറയുകയും കൂടുതൽ ഭാരവഹനശേഷി ലഭിക്കുകയും ചെയ്യുന്നു. വിലയേറിയതാണെങ്കിലും ഗുണഗണങ്ങൾ കാരണം ഓട്ടോമൊബൈൽ രംഗത്തെല്ലാം ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
- സ്ഫെറിക്കൽ റോളർ ത്രസ്റ്റ് ബെയറിങ്[2].
- ഫ്ലൂയിഡ് ബെയറിങ്
- മാഗ്നെറ്റിക് ബെയറിങ്
അവലംബം
തിരുത്തുക- ↑ "Introduction To Thrust Ball Bearings". SKF Bearing. 2022-03-18. Retrieved 2022-08-15.
- ↑ "Why SKF Spherical roller thrust bearings". SKF. Archived from the original on 2018-04-17. Retrieved 17 December 2013.