തോമസ് ഫ്രെഡെറിക്ക് ചീസ്‌മാൻ

തോമസ് ഫ്രെഡെറിക്ക് ചീസ്‌മാൻ (1846 – 15 October 1923)[1] ഒരു ന്യൂസിലാന്റുകാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു. പക്ഷെ അദ്ദേഹം മറ്റു ശാസ്ത്ര ശാഖകളിലും പ്രവർത്തിച്ചിരുന്നു. കടലിലെ ഒരുതരം കടലൊച്ചുകളെയും തോടുള്ള മറ്റുചിലജീവികളെയും പറ്റി അദ്ദേഹം പഠിച്ചു.

Thomas Frederick Cheeseman

ജീവചരിത്രം

തിരുത്തുക

ചീസ്മാൻ 1846 ജൂൺ 8നു യോർക്ക്ഷയറിലെ ഹള്ള് എന്ന സ്ഥലത്ത് ജനിച്ചു. 1854 ഏപ്രിൽ 4നു ആർട്ടിമേസിയ എന്ന കപ്പലിൽ തന്റെ എട്ടാം വയസ്സിൽ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്നു. അവിടെ പാർനെൽ ഗ്രാമർ സ്കൂളിൽ ചെർന്ന അദ്ദേഹം, ഓക്‌ലാന്റിലെ സെന്റ് ജോൺസ് കോലിജിൽ ചേന്നു. അദ്ദേഹത്തിന്റെ പിതാവായ റെവറന്റ് തോമസ് ചീസ്‌മാൻ ഓക്‌ലന്റ് പ്രൊവിൻഷ്യൽ കൗൺസിൽ അംഗമായിരുന്നു. [1]

ചീസ്‌മാൻ ന്യൂസിലാന്റിലെ സസ്യങ്ങളെപ്പറ്റി പഠനം ആരംഭിച്ചു. അവിടെയുള്ള വൈറ്റക്കെരെ പർവ്വതനിരകളിലെ സസ്യജീവിതത്തെപ്പറ്റി സമഗ്രവും കൃത്യവുമായ പഠനം പ്രസിദ്ധികരിച്ചു. [1]


1874ൽ അദ്ദേഹത്തെ ഓക്‌ലാന്റ് ഇൻസ്റ്റിട്യൂട്ടിന്റെ സിക്രട്ടറിയായി നിയമിക്കപ്പെട്ടു. അതോടൊപ്പം ആ സമയം മാത്രം ആരംഭിച്ച ഓക്‌ലാന്റ് മ്യൂസിയത്തിന്റെ ക്യൂറേറ്ററായും നിയമിതനായി. അദ്ദേഹത്തിന്റെ കീഴിൽ ഈ മ്യൂസിയത്തിലെ ശേഖരങ്ങൾ വികസിപ്പിക്കാനാരംഭിച്ചു. അദ്ദേഹത്തിന്റെ സസ്യശാസ്ത്രപഠനം ആ മേഖലയിൽമാത്രമായി ഒതുങ്ങിയില്ല. കൃഷി, പുഷ്പപരിപാലനം, വനപരിപാലനം തുടങ്ങിയ മേഖലകളിൽ വികസിച്ചു. തന്റെ മരണംവരെ വർഷംതോറും ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം നിരന്തരം പ്രസിദ്ധീകരിച്ചുവന്നു.

ചീസ്‌മാൻ ഗവേഷണം തുടങ്ങുമ്പോൾ, ന്യൂസിലാന്റിലെ ഗവേഷണരംഗം വളരെ ശുഷ്കിച്ചതായിരുന്നു. അദ്ദേഹം രാജ്യത്തുടനീളം ഗവേഷണാർഥം സഞ്ചരിച്ചു. അനേകം സ്പെസിമെനുകൾ ശേഖരിച്ചു. ചില പുതിയ സ്പീഷിസുകൾക്ക് തന്റെ ആത്മസുഹൃത്തായ Mr. J. Adamsന്റെ പേരിട്ടു. ( Senecio adamsii and Elytranthe adamsii)[1]


ചീസ്‌മാൻ പോളിനേഷ്യ സന്ദർശിച്ചു. കുക്ക് ദ്വീപസമൂഹത്തിലെ പ്രധാന ദ്വിപായ റാറോടോങ്കയിലെ സസ്യങ്ങളെപ്പറ്റി പ്രബന്ധങ്ങൾ അദ്ദേഹം Transactions of the Linnean Society എന്ന ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ചു. [1][2]

This article incorporates public domain text from reference.[1]

  1. 1.0 1.1 1.2 1.3 1.4 1.5 Cockayne L. 1923. Thomas Frederic Cheeseman, 1846–1923. Transactions of the Royal Society of New Zealand, volume 54, page xvii-xix.
  2. Gill, Brian (2012). The owl that fell from the sky: stories of a museum curator. Awa Press. pp. 57–63. ISBN 978-1-877551-13-0.