മത്സ്യത്തൊഴിലാളി സംഘടനാ നേതാവും സാമൂഹ്യ പ്രവർത്തകനുമായ ക്രൈസ്തവ പുരോഹിതനായിരുന്നു ഫാദർ തോമസ് കോച്ചേരി( ജ. മേയ് 10‍ 1940 - മ. മേയ് 3‍ 2014) സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. പ്രസിദ്ധമായ ട്രോളിംഗ് വിരുദ്ധസമരത്തിന് മുൻനിരയിൽ പ്രവർത്തിച്ചു.[1]

Thomas Kocherry
ജനനം(1940-05-11)11 മേയ് 1940
Changanassery, Travancore
(in present-day Kottayam, Kerala, India)
മരണം3 മേയ് 2014(2014-05-03) (പ്രായം 73)
ദേശീയതIndian
തൊഴിൽ
  • Activist
  • Priest
  • Lawyer

ജീവിത രേഖ

തിരുത്തുക

ചങ്ങനാശ്ശേരി കോച്ചേരി തറവാട്ടിൽ സേവ്യർ - ഏലിയാമ്മ ദമ്പതിമാരുടെ മകനായി 1940 മെയ് 10-നാണ് ജനിച്ചത്. ചങ്ങനാശ്ശേരി എസ്.ബി.കോളേജിലായിരുന്നു ബിരുദപഠനം. 1971 ൽ കത്തോലിക്ക സഭാ വൈദികനായി. വൈദിക പട്ടം സ്വീകരിച്ചശേഷം തീരപ്രദേശത്ത് സാമൂഹ്യപ്രവർത്തനം നടത്തുകയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉയർത്തിയുള്ള പ്രചരണത്തിലും പ്രക്ഷോഭത്തിലും ശ്രദ്ധകേന്ദ്രീകരിക്കുകയും അവരെ സംഘടിപ്പിക്കുകയും ചെയ്തു. ജീവിതത്തിന്റെ അവസാന നാളുകളിലും ജനകീയ സമരവേദികളിൽ സജീവമായിരുന്ന അദ്ദേഹം. 1989 ൽ കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന കന്യാകുമാരി മാർച്ച് ഉൾപ്പെടെ കൂടംകുളം ആണവനിലയ വിരുദ്ധ സമരത്തിന്റെ മുൻപന്തിയിലുമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. രാജ്യത്തെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ അവരോടൊപ്പം താമസിച്ച് അവരെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. ആഗോളവത്കരണ നയങ്ങളുടെ നിശിതവിമർശകനായിരുന്ന അദ്ദേഹം ഇതിന്റെ പേരിൽ അന്താരാഷ്ട്ര പുരസ്‌കാരം നിരസിച്ചിട്ടുണ്ട്.

അധികാരങ്ങൾ

തിരുത്തുക
  • കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സ്ഥാപകൻ.
  • നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറത്തിന്റെ സ്ഥാപകൻ.
  • വേൾഡ് ഫിഷ് ഹാർവെസ്റ്റേഴ്‌സ് ആൻഡ് ഫിഷ് വർക്കേഴ്‌സ് ഫോറത്തിന്റെ കോ-ഓർഡിനേറ്റർ.
  • ഇന്ത്യാസ് നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മുവ്‌മെന്റ്‌സിന്റെ കോ-ഓർഡിനേറ്റർ.
  • കത്തോലിക്കാസഭയിലെ ദിവ്യരക്ഷാ വിഭാഗത്തിൽ അംഗമായിരുന്നു അദ്ദേഹം.
  • മേധ പട്കറിന്റെ നേതൃത്വത്തിലുള്ള നാഷണൽ അലയൻസ് ഫോർ പീപ്പീൾസ് മൂവ്മെന്റ് (എൻ.എ.പി.എം.) ദേശീയ കൺവീനർമാരിലൊരാളായിരുന്നു.[2]

അവാർഡുകൾ

തിരുത്തുക
  • മനുഷ്യാവകാശ സംരക്ഷണത്തിനും തീരദേശ പരിസ്ഥിതി സംരക്ഷണത്തിനുമായി ജർമനിയിലെ ഫിയാൻ ഇന്റർനാഷണലിന്റെ സ്വർണ മെഡൽ
  • എർത്ത് സൊസൈറ്റി ഫൗണ്ടേഷന്റെ എർത്ത് ട്രസ്റ്റി അവാർഡ്
  • നോർവെയിലെ വിഖ്യാതമായ സോഫി പ്രൈസ് [3]

<references>

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-07. Retrieved 2014-05-03.
  2. ന്യൂ ഇന്റർനാഷണലിസ്റ്റ് മാഗസിൻ
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-03. Retrieved 2014-05-04.
"https://ml.wikipedia.org/w/index.php?title=തോമസ്_കോച്ചേരി&oldid=3837784" എന്ന താളിൽനിന്ന് ശേഖരിച്ചത്