കഥകളി കലാകാരനാണ് തോന്നയ്ക്കൽ പീതാംബരൻ(ജനനം : 2 ഡിസംബർ 1939). 2014 ൽ സംസ്ഥാന കഥകളി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1]

തോന്നയ്ക്കൽ പീതാംബരൻ
ജനനം(1939-12-02)ഡിസംബർ 2, 1939
തോന്നക്കൽ , തിരുവനന്തപുരം
ദേശീയതഇന്ത്യൻ
തൊഴിൽകഥകളി കലാകാരൻ
ജീവിതപങ്കാളി(കൾ)സുവർണ്ണ
കുട്ടികൾശർമിള
ശ്യാം
സീമ

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലുള്ള തോന്നക്കൽ വിളയിൽ വീട്ടിൽ പി. രാമകൃഷ്ണൻ വൈദ്യൻ, ജി. തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പിരപ്പൻകോട് കുഞ്ഞൻപിള്ള, ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള തുടങ്ങിയവരുടെ ശിക്ഷണത്തിൽ കുറച്ചു നാൾ കഥകളി അഭ്യസിച്ചു. അതിനു ശേഷം കലാമണ്ഡലം കൃഷ്ണൻ നായരുടെ ശിക്ഷണത്തിൽ തൃപ്പൂണിത്തുറ ആർ.എൽ.വിയിൽ കഥകളി പരിശീലനം നേടി.

കൊല്ലത്ത് 'കൊല്ലം കഥകളി ക്ലബ്ബ് & ട്രസ്റ്റ്‌' എന്ന സംഘടനയ്ക്ക് രൂപം നൽകി. 32 വർഷം അതിന്റെ സെക്രട്ടറി ആയിരുന്നു. കഥകളിസംബന്ധിയായ രണ്ടു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

വേഷങ്ങൾ തിരുത്തുക

പച്ചവേഷങ്ങളും കത്തിവേഷങ്ങളും ഒരുപോലെ അവതരിപ്പിക്കാറുണ്ട്. ദുര്യോധനവധം, ഉത്തരാസ്വയംവരം, നിഴൽക്കുത്ത് എന്നീ കഥകളിലെ ദുര്യോധനൻ, കീചകൻ, രാവണൻ തുടങ്ങിയ കത്തിവേഷങ്ങൾ പ്രസിദ്ധമാണ്. രൌദ്രഭീമൻ, കചൻ. നിഴൽക്കുത്തിലെ ഭാരതമലയൻ, കിരാതത്തിൽ കാട്ടാളൻ തുടങ്ങിയ കരി വേഷങ്ങളും ചെയ്യാറുണ്ട്.

പുരസ്കാരങ്ങൾ തിരുത്തുക

  • സംസ്ഥാന കഥകളി പുരസ്‌കാരം (2014)
  • 2012 ലെ ചെന്നിത്തല ചെല്ലപ്പൻപിള്ള പുരസ്കാരം
  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്‌ (2011)
  • കേരള സംഗീത നാടക അക്കാദമി അവാർഡ് (2003)

അവലംബം തിരുത്തുക

  1. "സംസ്ഥാന കലാപുരസ്‌കാരങ്ങൾ മന്ത്രി കെ.സി.ജോസഫ് പ്രഖ്യാപിച്ചു". പി.ആർ.ഡി പത്രക്കുറിപ്പ്. Archived from the original on 2016-03-05. Retrieved 13 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=തോന്നയ്ക്കൽ_പീതാംബരൻ&oldid=3634259" എന്ന താളിൽനിന്ന് ശേഖരിച്ചത്