തോട്ടിയുടെ മകൻ
കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ ഒരു നോവലാണ് തോട്ടിയുടെ മകൻ. ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാതലമാക്കി രചിച്ചതാണ് ഈ നോവൽ. തൊഴിലാളിവർഗത്തിന്റെ ദുരിതജീവിതം ചിത്രീകരിക്കുകയും അധ്വാനത്തിന്റെയും വിയർപ്പിന്റെയും വില അവർക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തതിൽ തകഴിയുടെ ഈ നോവൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമൂഹം അറപ്പോടും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവർക്കൊരു ജീവിതമുണ്ടെന്നും കാട്ടിക്കൊടുക്കാൻ തോട്ടിയുടെ മകനു കഴിഞ്ഞു.1947 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.
പ്രമാണം:തകഴി | |
കർത്താവ് | തകഴി ശിവശങ്കരപ്പിള്ള |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ഡി.സി. ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1947 |
ഏടുകൾ | 126 |
ISBN | 9788171306374 |
കഥാപാത്രങ്ങൾ
തിരുത്തുകഇശക്കുമുത്തു, മകൻ ചുടലമുത്തു, ചുടലമുത്തുവിന്റെ ഭാര്യ വള്ളി മകൻ മോഹനൻ, പളനി, പിച്ചാണ്ടി, അലമേലു
കഥ
തിരുത്തുകസ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാൻ ആശിർവദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്നിപർവതമായിരുന്നു ചുടലമുത്തുവിന്റെ ഹൃദയം.തന്റെ മകനായ മോഹനൻ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പോഴും അയാളിൽ കുടികൊണ്ടു. ശ്‌മശാനപാലകനായി മാറുമ്പോൾ അയാൾ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടർന്നുപിടിച്ച കോളറ ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനൻ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കിൽ മോഹനനും തോട്ടിയായി മാറുന്നു. എങ്കിലും അവൻ തന്റെ മുൻതലമുറക്കാരായ ഇശക്കുമുത്തുവിനെയോ ചുടലമുത്തുവിനെയോ പോലെ ആയിരുന്നില്ല.ആലപ്പുഴ പട്ടണത്തിൽ തോട്ടിവേല ചെയ്തു കഴിഞ്ഞ ചുടല മുത്തു അച്ഛന്ടെ ശവംപട്ടികൾ കടിച്ചു കീറുന്നത് കണ്ടവനാണ്.സ്വന്തം വർഗ്ഗത്തിന്റെ അവശത പരിഹരിക്കുന്നതിന്ന് അവൻ തോഴിലാളികളെ സംഘടിപ്പിച്ചു . എങ്കിലും വർഗബോധത്തേക്കാളുപരിയായി അയാളിൽ അന്തർലീനമായി കിടന്നിരുന്നത് തന്റെ തലമുറയുടെ ഭാവിയെ കുറിച്ചുള്ള ചിന്തകളായിരുന്നു .അതയാളെ സ്വാർത്ഥനാക്കി തീർത്തു. അയാൾ സംഘടനയെവഞ്ചിചു അവൻ പണം സമ്പാദിച്ചു.മകനെ പഠിപ്പിച്ചു
വലിയവനക്കാൻ ശ്രമിച്ചു.ചുടലമുത്തുവിന്റെ മകൻ മോഹനൻ സ്കൂളിൽ വച്ച് പല തവണ അപമാനിതനാവുന്നുണ്ട്. തോട്ടിയെ മനുഷ്യനായി കാണാൻ സമൂഹത്തിനു കഴിയില്ലെന്ന കയ്പുള്ള സത്യം തകഴി ഇങ്ങനെ വരച്ചിടുന്നു .വിധി വിപര്യയം പോലെ ഒടുവിൽ മോഹനനും തോട്ടിയായിതീരുന്നു തന്നെ അപമാനിച്ചവരോട് പകരം വീട്ടാൻ കരുത്തനാണ് മോഹനൻ.
മികച്ച ഒരു ആസ്വാദനതലം കൂടി തോട്ടിയുടെ മകൻ പ്രദാനം ചെയ്യുന്നു. സാമൂഹികാവസ്ഥയുടെ ഇടപെടലുകളും നോവലിനെ സ്വാധീനിക്കുന്നുണ്ട്.