തോട്ടപ്പള്ളി യുദ്ധം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തിരുവിതാംകൂറും ചെമ്പകശ്ശേരിയും തമ്മിൽ നടന്ന യുദ്ധമായിരിയ്ക്കണം തോട്ടപ്പള്ളി യുദ്ധം[അവലംബം ആവശ്യമാണ്]. ചില പുരാതന കുടുംബചരിത്രങ്ങളിൽ തോട്ടപ്പള്ളി യുദ്ധം പരാമർശിയ്ക്കപ്പെട്ടിട്ടൂണ്ട്.
മാർത്താണ്ഡവർമ്മയുടെ കാലത്താണ്(1729–1758) ചെറിയ നാട്ടുരാജ്യങ്ങൾ അപ്രത്യക്ഷമാവുന്നതും തിരുവിതാംകൂർ, കൊച്ചി,കോഴിക്കോട്(സാമൂതിരി) എന്ന രീതിയിലേയ്ക്ക് കേരളം മാറുന്നതും. ആ നിലയ്ക്ക് തോട്ടപ്പള്ളിയുദ്ധം മാർത്താണ്ഡവർമ്മയുടെ കാലത്തായിരിയ്ക്കണം.
കുളച്ചൽ യുദ്ധത്തോടെ (1741 ഓഗസ്റ്റ് 10) മാർത്താണ്ഡവർമ്മയുടെ സേനാനായകനായിത്തിർന്ന ഡച്ചുകാരൻ ലെനോയി ആയിരിയ്ക്കണം ഇതിനു നേതൃത്വം കൊടുത്തത്. “ചെമ്പകശ്ശേരിയിലെ സേനാ നായകന്മാരായ മാത്തുപ്പണിക്കരും തെക്കേടത്തു ഭട്ടതിരിയും ഒറ്റിക്കൊടുത്തതിനാൽ ഡെ ലനോയിയുടെ ജോലി എളുപ്പമായി. ചെമ്പകശ്ശേരി രാജാവ് ഡെ ലെനോയിയുടെ തടവുകാരനായി.