വ്യവസായത്തർക്കങ്ങൾ അന്വേഷിക്കാനും മദ്ധ്യസ്ഥതവഴി സമവായം കണ്ടെത്താനുമുള്ള സംവിധാനങ്ങളും നടപടിക്രമങ്ങളും ലഭ്യമാക്കുക, അതുവഴി, വ്യാവസായിക രംഗത്ത് സമാധാനവും ഐക്യവും ഉറപ്പുവരുത്തക എന്നീ ലക്ഷ്യങ്ങളോടെയാണ് വ്യവസായ തർക്കപരിഹാര നിയമം 1947 നടപ്പാക്കിയത്.[1]

പണിമുടക്ക്, ലോക്കൌട്ട്, ലേ ഓഫ്, ജോലിഒഴിവാക്കൽ, തൊഴിലാളികളുടെ വെട്ടിക്കുറയ്കൽ, പിരിച്ചുവിടൽ, സ്ഥാപനം അടച്ചുപൂട്ടൽ തുടങ്ങി തൊഴിൽദായകരും തൊഴിലാളികളും കക്ഷികളാകുന്ന വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന വകുപ്പുകൾ ഈ നിയമത്തിൽ ഉൾച്ചേർത്തിരിക്കുന്നു. തൊഴിൽത്തർക്കങ്ങൾ സംബന്ധമായ അന്വേഷണം നടത്തി രമ്യമായ പരിഹാരം ഉണ്ടാക്കുവാനും മറ്റുമായിട്ടാണ് ഈ നിയമ നിർമ്മാണം നടത്തിയിട്ടുള്ളത്. [2]

വ്യവസായ ബന്ധവകുപ്പ് വഴി, കേന്ദ്രസർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിനാണ് ഈ നിയമം നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം. ചീഫ് ലേബർ കമ്മീഷണർ (സെൻട്രൽ) ഈ നിയമം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നു.[3]

  1. വ്യാവസായികത്തൊഴിൽ തർക്കനിയമം - തനതു രൂപത്തിൽ (English - PDF)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ടിലെ നിയമ വശങ്ങൾ"
  3. ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട് ലീഗൽ ആസ്പെക്റ്റ്സ് : ബിസിനസ്സ്.ജിഒവി.ഐഎൻ, archived from the original on 2013-01-11, retrieved 2012 ഡിസംബർ 21 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=തൊഴിൽതർക്ക_നിയമം_1947&oldid=3634231" എന്ന താളിൽനിന്ന് ശേഖരിച്ചത്