തൊപ്പിക്കളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബുദ്ധിവികാസത്തിനുതകുന്ന നാടൻ വിനോദങ്ങളാണ് കല്ലുകളികൾ. 'തൊപ്പികളി', 'നിരകളി', 'പടകളി', 'നായയും പുലിയും കളി', 'കാടികളി' തുടങ്ങിയവയാണ് ഇന്ന് കേരളത്തിൽ പ്രചാരത്തിലുള്ള പ്രധാന കല്ലുകളികൾ.[1]
സാധാരണയായി കുട്ടികൾ കളിക്കുന്ന ഒരു തരം നാടൻ കളിയാണ് തൊപ്പിക്കളി. ഇത് കൊട്ടുകളി അഥവാ നിരകളി എന്നും അറിയപ്പെടുന്നു. കല്ലോ മഞ്ചാടിക്കുരുവോ മരക്കട്ടകളോ ഉപയോഗിച്ച് രണ്ടു കുട്ടികളാണ് സാധാരണ ഇതു കളിക്കുന്നത്. ഒരു സമചതുരക്കളം വരച്ചിട്ടാണ് കളിക്കുന്നത്. ഓരോരുത്തരും മൂന്ന് കരുക്കൾ വീതമെടുക്കുന്നു. എന്നിട്ട് അവ മാറ്റിമാറ്റി നീക്കിയാണ് കളി നടത്തുന്നത്. കരുക്കൾ നേർരേഖയിൽ വരുത്തുന്നയാളാണ് കളി ജയിക്കുന്നത്. തോൽക്കുന്നതിനെ തൊപ്പിവയ്ക്കുക അല്ലെങ്കിൽ തൊപ്പിയിടീക്കുക എന്നു പറയുന്നു. അതിനാലായിരിക്കാം മലബാറിൽ ഇതു തൊപ്പിക്കളി എന്നറിയപ്പെടുന്നത്. മധ്യകേരളത്തിലാണ് നിരകളി എന്നറിയപ്പെടുന്നത്. ദക്ഷിണകേരളത്തിൽ കൊട്ടുകളി എന്നും അറിയപ്പെടുന്നു.