തൊക്കിലങ്ങാടി
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കൂത്തുപറമ്പിന്റെ തൊട്ടടുത്തുള്ള കവലയാണു തൊക്കിലങ്ങാടി. കൂത്തുപറമ്പിൽ നിന്ന് വരുന്ന റോഡ് രണ്ടായി വിഭജിച്ച് കുടകിലേക്കും വയനാടിലേക്കും പോകുന്നതു് ഇവിടെ വെച്ചാണ്. ഈ പ്രത്യേകത കാരണം തൊക്കിലങ്ങാടിയെ മിക്ക പ്രാദേശിക ഭൂപടങ്ങളിലും ഉൾപ്പെടുത്താറുണ്ട്.