പുരാവസ്തുശാസ്ത്രം ഫോഫോക്ക്ലോർ ഐതിഹ്യങ്ങൾ എന്നിവയെയും ഭൂരഹസ്യങ്ങളെയും വിശദീകരിക്കുന്ന ഒരു ബ്രിട്ടീഷ് മാഗസിൻ ആണ് തേർഡ് സ്റ്റോൺ.

ചരിത്രം തിരുത്തുക

Gloucestershire Earth Mysteries (G.E.M.) എന്ന പേരിൽ പ്രസാധനം ആരംഭിച്ച ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് തേർഡ് സ്റ്റോൺ. 1980കളുടെ മധ്യത്തിൽ ഡനി സളളിവന്റെ നേതൃത്ത്വത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച ഈ ആനുകാലികപ്രസിദ്ധീകരണം 1986 ലാണ് തേർഡ് സ്റ്റോൺ എന്ന് ശീർഷകംമാറ്റിയത്[1].ചെൽത്തന്നാം എന്ന സ്ഥലത്തുനിന്ന് പ്രസിദ്ധീകരണം നടത്തുന്ന[2] തേർഡ് സ്റ്റോൺ 1995മുതൽ 2003 വരെ നെയൽ മോർട്ട് ടൈമർ ആണ് തേർഡ് സ്റ്റോണിന്റെ എഡിറ്ററായി സേവനമനുഷ്ടിച്ചത്. 1993-ൽ തേർഡ് സ്റ്റോൺ എഡ്ജ് മാഗസിൻ ആയി തിരഞ്ഞെടുക്കപ്പെടുകയും[3] 2003-ൽ പ്രസാധനം നിർത്തുന്നതുവരെ എഡ്ജ് മാഗസീൻ ആയി കരുതപ്പെടുകയും ചെയ്തു[4] . ഓഡ്രേ ബേൾ,എഡ് ക്രപ്പ്[5] ,ജോൺ മിച്ചെൽ,പോൾ ഡെവ്രോക്സ് തുടങ്ങിയവർ ഈ ആനുകാലിക പ്രസിദ്ധീകരണത്തിൽ രചനകൾ നടത്തിയിട്ടുണ്ട്[6]. 2003ൽ നാൽപ്പത്തേഴാം ലക്കത്തോടെ തേർഡ് സ്റ്റോൺ പ്രസാധനം അവസാനിപ്പിച്ചു.

അവലംബം തിരുത്തുക

  1. Jeremy Harte (1998). "Alternative approaches to folklore. A bibliography 1969 - 1996". Hoap. Retrieved 2 January 2016.
  2. Larry Warren; Peter Robbins (2010). Left at East Gate: A First-hand Account of the Rendlesham Forest UFO Incident, Its Cover-up, and Investigation. Cosimo, Inc. p. 672. ISBN 978-1-60520-928-9. Retrieved 2 January 2016.
  3. "Special Announcement" in At the Edge No.10 June 1998
  4. At the Edge Archive
  5. Archaeoastronomy & Ethnoastronomy News, The Center for Archaeoastronomy
  6. "Contents of Issue 35". Archived from the original on 2002-12-05. Retrieved 2002-12-05.
"https://ml.wikipedia.org/w/index.php?title=തേർഡ്_സ്റ്റോൺ&oldid=3634179" എന്ന താളിൽനിന്ന് ശേഖരിച്ചത്