തേങ്ങച്ചക്ക
തേങ്ങയുടെ വലിപ്പമുള്ള ഒരിനം ചക്കയാണ് തേങ്ങച്ചക്ക. വിവിധയിടങ്ങളിൽ ഉണ്ടച്ചക്ക, മണിയൻ ചക്ക, താമരച്ചക്ക, മുട്ടച്ചക്ക എന്നെല്ലാം പറയാറുണ്ട്. തേങ്ങച്ചക്ക ആർട്ടോ കാർപ്പസ് വിഭാഗത്തിൽപ്പെടുന്നവയാണ്. [1]
തേങ്ങച്ചക്ക സാധാരണ ചക്കപോലെ തന്നെ കറി വെയ്ക്കാൻ നല്ലതാണ്. ഇതിന്റെ പ്ലാവിനും സാധാരണ കാണുന്ന പ്ലാവിന്റെ രൂപമാണ്. അതേസമയം ഇലകൾ പ്ലാവിലകളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. ചുളയ്ക്ക് പഴുത്താൽ നല്ല മധുരമാണ്. ചക്കക്കുരുവിന് നല്ല സ്വാദും. ഒരു പ്ലാവിൽ 300 മുതൽ 600വരെ ചക്കകൾ ഉണ്ടാവും. ഇവ പ്ലാവിന്റെ ചുവടുമുതൽ ശിഖരം വരെ നിറച്ചുണ്ടാവും.
ചിത്രശാല
തിരുത്തുക-
തേങ്ങച്ചക്കകൾ - വാഴച്ചാലിൽ പുഴയുടെ തീരത്ത് വിൽക്കുവാൻ വെച്ചിരിക്കുന്നതാണ്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-23. Retrieved 2014-08-24.